AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“പാവങ്ങളുടെ പ്രശ്നമെന്താ പണമില്ലാത്തതല്ലെ? അപ്പോ പണം ഉണ്ടാക്കാൻ അറിയുന്നവരെ വേണ്ടേ സ്ഥാനർത്ഥിയാക്കാനും വിജയിപ്പിക്കാനും”: രമേഷ് പിഷാരടി

Why Vote for a Poor Candidate? Ramesh Pisharody's Interesting Take on Politics: നല്ല മനുഷ്യർ എല്ലാ മതത്തിലും ജാതിയും ധനികരിലും ദരിദ്രരിലും ഒക്കെയുണ്ട്. പണമല്ല ആളുകളുടെ സ്വഭാവം മോശമാക്കുന്നത്. അവൻ പാവപ്പെട്ടവനാ.. അവന് വോട്ട് ചെയ്യാം എന്നല്ല ചിന്തിക്കേണ്ടത്. നമ്മളെക്കാൾ മിടുക്കനായ ഒരുത്തൻ, അവന് കാര്യങ്ങൾ കോഡിനേറ്റ് ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെയുള്ള ഒരാളെയാണ് വിജയിപ്പിക്കേണ്ടത്

“പാവങ്ങളുടെ പ്രശ്നമെന്താ പണമില്ലാത്തതല്ലെ? അപ്പോ പണം ഉണ്ടാക്കാൻ അറിയുന്നവരെ വേണ്ടേ സ്ഥാനർത്ഥിയാക്കാനും വിജയിപ്പിക്കാനും”: രമേഷ് പിഷാരടി
രമേഷ് പിഷാരടിImage Credit source: Facebook Ramesh Pisharody
Sumeesh T Unneen
Sumeesh T Unneen | Published: 30 Jun 2026 | 02:39 PM

മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും വന്ന് സിനിമയിലും ഇപ്പോൾ രഷ്ട്രീയത്തിലും നിറഞ്ഞു നിൽക്കുകയാണ് പാലക്കാട് എം.എൽ.എ കൂടിയായ രമേഷ് പിഷാരടി. ഇപ്പോഴിതാ രഷ്ട്രീയത്തിൽ ആരാണ് നേതാവാകേണ്ടത് എന്നത് സംബന്ധിച്ച് തൻ്റെ നിലപാട് തുറന്നു പറയുകയാണ്. രമേശ് പിഷാരടി. പാവപ്പെട്ടവൻ്റെ പ്രശ്നങ്ങൾ അറിയുന്ന പാവങ്ങളിൽ പവമായ നേതാവിനെ വിജയിപ്പിക്കണമെന്ന് പലപ്പോഴും കേൾക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ അനൗൺസ്മെൻ്റ് എടുത്തുപറഞ്ഞുകൊണ്ടാണ് രമേഷ് പിഷാരടി തൻ്റെ നിലപാട് വ്യക്തമാകുന്നത്.

പാവപ്പെട്ടവൻ്റെ പ്രശ്നം പണമില്ലാതാണല്ലോ, അതുകൊണ്ട് അതുണ്ടാക്കാൻ അറിയുന്നവനെയോ, അല്ലെങ്കിൽ കയ്യിൽ നിന്നും സഹായിക്കാൻ സാധിക്കുന്നവനെയോ അല്ലേ നമ്മൾ സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കേണ്ടത് എന്ന് അദ്ദേഹം ചോദിക്കുന്നു. എസ്.എ.സി മൂവി മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ അഭിപ്രയ പ്രകടനം.

“നല്ല മനുഷ്യർ എല്ലാ മതത്തിലും ജാതിയും ധനികരിലും ദരിദ്രരിലും ഒക്കെയുണ്ട്. പണമല്ല ആളുകളുടെ സ്വഭാവം മോശമാക്കുന്നത്. അവൻ പാവപ്പെട്ടവനാ.. അവന് വോട്ട് ചെയ്യാം എന്നല്ല ചിന്തിക്കേണ്ടത്. നമ്മളെക്കാൾ മിടുക്കനായ ഒരുത്തൻ, അവന് കാര്യങ്ങൾ കോഡിനേറ്റ് ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെയുള്ള ഒരാളെയാണ് വിജയിപ്പിക്കേണ്ടത്.: എന്ന് രമേഷ് പിഷാരടി പറയുന്നു.

Also Read: “അമ്മ’ക്ക് എന്തിനാണ് അദാനിയുടെ ഫണ്ട്, അതിലും ഭേദം ഞങ്ങളെ തെണ്ടാൻ വിടുന്നല്ലേ, ലക്ഷ്മി പ്രിയ തിരികെ വന്നാൽ ശക്തമായി എതിർക്കും”; തുറന്നടിച്ച് ഉഷ ഹസീന

തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ‘ഞാൻ പോസ്റ്റർ ഒട്ടിക്കാൻ പോയിട്ടുണ്ട്’ എന്ന് ഒരു സ്ഥാനാർത്ഥി പറയുന്നത് കേട്ടു. എന്തുകൊണ്ടാണ് അത് പറയേണ്ടിവരുന്നത്? ഇയാൾ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടോ എന്ന് ധർമ്മജൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പലരും ചോദിച്ചു. പോസ്റ്റർ ട്ടിക്കുന്നതൊക്കെ രാഷ്ട്രീയക്കാരനാകാനുള്ള വലിയ ക്വാളിറ്റിയായി ഇവിടെ കണക്കാക്കപ്പെടുന്നുതുകൊണ്ടാണ് അത്. വേറൊരു രാജ്യത്തും നേതാക്കളെ അളക്കുന്ന ക്വാളിറ്റി ഇതൊന്നുമല്ല. ഏറ്റവും ചുരുങ്ങിയത് ഒരു സ്കൂൾ ലീഡറെങ്കിലും ആയിരിക്കുക എന്നതാണ് ഒരു നേതാവിന് വേണ്ട ഗുണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ആർക്കാണ് അറിയാത്തത്. ജനിച്ചപ്പോഴേ ധനികരായി വന്നവർ വളരെ കുറച്ചല്ലേ ഒള്ളു. ബക്കിയുള്ള സ്വന്തം അധ്വാനത്തിലൂടെ വന്നവരല്ലെ.അങ്ങനെ ആരോടും എതിർപ്പ് വേണ്ടാ എന്നാണ് താൻ പറയുന്നത് എന്ന് പിഷാരടി വിശദീകരിക്കുന്നു.

‘മൂലധന’ത്തെ നൂറു വർഷം പഴക്കമുള്ള സിദ്ധാന്തം എന്ന് വിമർശിച്ചതിനെ കുറിച്ചും രമേഷ് പിഷാരടി തുറന്നു സംസാരിച്ചു. പഴയ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി കേരളത്തിലെ പാർട്ടികൾ പോലും മുന്നോട്ടുപോകുന്നില്ല എന്ന് അദ്ദേഹം പറയുന്നു. “ഇത് ഉപേക്ഷിക്കണമെന്നോ, ഞാൻ പറഞ്ഞതാണ് ശരിയെന്നോ ആരോടും പറയുന്നില്ല. എനിക്ക് അങ്ങനെ തോന്നി. കമ്യൂണിസ്റ്റുകാർ പോലും പഴയ ആശയം പിന്തുടരന്നില്ല. അതുകൊണ്ടാണ് വിശ്വസിയായ കമ്മ്യൂണിസ്റ്റുകാരും, മുതലാളിമാർക്ക് വേണ്ടി പ്രവ്രത്തിക്കാൻ തയ്യാറകുന്ന കമ്മ്യൂണിസ്റ്റുകാരും ഉണ്ടാകുന്നത്” ആശയങ്ങൾ മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ നമ്മൾ വിശ്വാസിക്കുന്ന ആശയങ്ങൾ തെറ്റാം എന്നും അതുകൊണ്ട് ആശയങ്ങളോട് അതിവൈകാരികമായ അടുപ്പം തനിക്കില്ലെന്നും പിഷാരടി പറയുന്നു.

English Summary

Popular actor and Palakkad MLA Ramesh Pisharody shared his thoughts on political leadership. Challenging the cliché of electing a “poor candidate who understands poverty,” he argued that voters should choose leaders who know how to generate wealth or can financially help the needy.

Follow Us