AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Salim Kumar: സലീം കുമാര്‍ ആശുപത്രിയില്‍; അതീവ ഗുരുതരാവസ്ഥയില്‍

Salim Kumar Health Update: വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് സലീം കുമാറിനെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തനിക്ക് മദ്യപാനം മൂലമല്ല, ഈ രോഗം വന്നതെന്നും ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഈ അസുഖം ഉണ്ടായിരുന്നുവെന്നും അന്ന് സലീം കുമാര്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Salim Kumar: സലീം കുമാര്‍ ആശുപത്രിയില്‍; അതീവ ഗുരുതരാവസ്ഥയില്‍
സലീം കുമാര്‍Image Credit source: Social Media
Shiji M K
Shiji M K | Updated On: 06 Jun 2026 | 11:51 AM

കൊച്ചി: നടന്‍ സലീം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്. വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏറെനാളായി വിവിധ രോഗങ്ങളെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച് സലീം കുമാറിനെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തനിക്ക് മദ്യപാനം മൂലമല്ല, ഈ രോഗം വന്നതെന്നും ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഈ അസുഖം ഉണ്ടായിരുന്നുവെന്നും അന്ന് സലീം കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

രോഗം ബാധിച്ചതിന് പിന്നാലെ സലീം കുമാര്‍ ചില വ്യാജ മരുന്നുകളും ഉപയോഗിച്ചിരുന്നു. ഇത് തന്റെ ആരോഗ്യസ്ഥിത ഗുരുതരമാക്കിയെന്ന് അദ്ദേഹം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് വിവരം.

ലിവര്‍ സിറോസിസിന് കാരണം മദ്യപാനമല്ല

മദ്യപാനം കൊണ്ടാണ് സലീം കുമാറിന് കരള്‍ രോഗം വന്നതെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ തനിക്ക് ലിവര്‍ സിറോസിസ് വന്നതിന് കാരണം മദ്യപാനമല്ലെന്ന് സലീം കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാരമ്പര്യമായി കിട്ടി അസുഖമാണ്. ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്ന് കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനം ചെയ്ത് സലീം കുമാര്‍ പറഞ്ഞു.

Also Read: Aamir Khan Gauri Spratt Wedding : ഒടുവിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി ആമിര്‍ ഖാൻ ; തീയതി വെളിപ്പെടുത്തി, വധു ആരെന്നറിയാമോ?

രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സലീം കുമാര്‍ വിധേയനായിരുന്നു. അതിനാല്‍ തന്നെ ജീവിതശൈലിയും ഒരുപാട് മാറ്റങ്ങള്‍ വന്നു. ആരോഗ്യവും രൂപവുമെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായി. അല്ലാതെ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നത് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും തനിക്ക് ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിഡി സതീശനെ ആശംസിച്ച് സലീം കുമാര്‍

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ, 10 ദിവസത്തോളം നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് വിഡി സതീശന്‍ മുഖ്യമന്ത്രിയായെന്ന സന്തോഷം നല്‍കുന്ന വിവരം നമ്മുടെ ചെവികളില്‍ എത്തിയതെന്ന് സലീം കുമാര്‍ പ്രതികരിച്ചിരുന്നു. ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ കേരളത്തിന് നല്‍കിയെന്ന് പറവൂരുകാര്‍ക്ക് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം അന്ന് പറഞ്ഞു.

വിഡി സതീശന് പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍. നേരെ ഓപ്പോസിറ്റായാണ് കാര്യങ്ങള്‍ സംഭവിച്ചതെന്ന് കരുതൂ, 102 സീറ്റില്ല കഴിഞ്ഞ വര്‍ഷം പോലുള്ള സീറ്റുകളെ ഒള്ളൂ, അങ്ങനെ വന്നാല്‍ സതീശന്‍ ചേട്ടന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ആലോചിച്ചു നോക്കൂ. വനവാസത്തിന് പോകാന്‍ നിന്നവനെ നിര്‍ബന്ധിച്ച് പട്ടാഭിഷേകം നടത്തിയ ഒരുപറ്റം ജനതയുടെ സായൂജ്യത്തിന്റെ കഥയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English Summary

Malayalam actor Salim Kumar has reportedly been admitted to a hospital and is said to be in critical condition. Further details regarding his health status and treatment are awaited.

Follow Us