AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന

Operation Thelima, 568 Litres of Used Cooking Oil Destroyed: ഓപ്പറേഷൻ തെളിമ 2.0 യുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച എണ്ണയിൽ വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തെ...

ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 27 Oct 2026 | 09:00 PM

തിരുവനന്തപുരം: ഓപ്പറേഷൻ തെളിമ 2.0 യുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച എണ്ണയിൽ വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തെ ഭക്ഷണശാലകളിലും ബേക്കറികളിലും ഉൾപ്പെടെ ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയാണ് ഓപ്പറേഷൻ തെളിമ.

ഒക്ടോബർ 27ന് രാവിലെ മൂന്ന് മണി മുതൽ സംസ്ഥാനത്തുടനീളം 56 പരിശോധന സംഘങ്ങളായിരുന്നു റെയിഡ് നടന്നത്. 160 ലഘു ഭക്ഷണം നിർമ്മാണ ശാലകളിൽ സംഘങ്ങൾ പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കുന്നതിനുള്ള പ്രത്യേക ഉപകരണം കയ്യിൽ കരുതിയിരുന്ന സംഘങ്ങൾ സ്ഥലത്ത് വച്ചുതന്നെ എന്ന പരിശോധിച്ചു.

Also Read: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ഈ പരിശോധനയിലാണ് നിശ്ചിത ഗുണനിലവാരം ഇല്ലാത്ത 568 ലിറ്റർ പാചക എണ്ണയും വൃത്തഹ്യമായ സാഹചര്യത്തിൽ തയ്യാറാക്കി വിൽക്കുന്നതിന് സൂക്ഷിച്ചിരുന്ന 7000 വറുത്ത പലഹാരങ്ങളും കണ്ടെത്തിയത്. പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് വീഴ്ചകൾ തിരുത്തുന്നതിന് ഉൾപ്പെടെ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്തിയ ആറ് കേസുകൾ തുടർനടപടിക്കായി ശുപാർശ ചെയ്തിട്ടുണ്ട്. ഏകദേശം 80 സ്ഥാപനങ്ങൾക്കെതിരെ പിഴ അടച്ചു കൊണ്ടുള്ള നടപടികൾക്കും ശുപാർശ കൊടുത്തു.

പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതും കൂടുതൽ കാലം ഉപയോഗിക്കുന്നതും എണ്ണയുടെ ഗുണനിലവാരം കുറയ്ക്കുകയും അത് ശരീരത്തിന് ഏറെ ദോഷകരമായ രാസഘടകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. എണ്ണയിൽ വറുത്ത ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നേരത്തെ നടത്തിയ ഓപ്പറേഷൻ തെളിമ ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഓപ്പറേഷൻ തെളിമ 2.0 എന്ന പേരിൽ രണ്ടാംഘട്ടവും സംഘടിപ്പിച്ചത്. സുരക്ഷിതമല്ലാത്ത പാചക എന്ന ഉപയോഗിക്കുന്നതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരായി പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

English Summary

As part of Operation Thelima 2.0, a state-wide inspection of cooking oil resulted in the destruction of 568 units of used cooking oil and fried snacks that were not prepared under hygienic conditions. Health Minister K. Muraleedharan announced that the licenses of 32 establishments, which failed to comply with food safety standards, have been suspended.

 

 

Follow Us