Vinayakan: ‘വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു, എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും’; അപകടത്തില്‍ പ്രതികരിച്ച് വിനായകന്‍

Actor Vinayakan Reacts On Accident: സംഘട്ടനരംഗം ചിത്രീകരിച്ചവരെയും അതിനുള്ള പശ്ചാത്തലമൊരുക്കിയവരെയും അപകടം ആഘോഷിച്ചവർക്കെതിരെയും തുറന്ന് വിമര്‍ശിക്കുന്നതാണ് വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

Vinayakan: വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു, എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും; അപകടത്തില്‍ പ്രതികരിച്ച് വിനായകന്‍

Vinayakan

Published: 

25 Dec 2025 | 02:33 PM

ജയസൂര്യ നായകനായി എത്തുന്ന ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ സംഭവിച്ച അപകടമാണിതെന്നാണ് നടൻ പറയുന്നത്. സംഘട്ടനരംഗം ചിത്രീകരിച്ചവരെയും അതിനുള്ള പശ്ചാത്തലമൊരുക്കിയവരെയും അപകടം ആഘോഷിച്ചവർക്കെതിരെയും തുറന്ന് വിമര്‍ശിക്കുന്നതാണ് വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് തിരുച്ചെന്തൂരിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് വിനായകന് ഗുരുതര പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പേശികള്‍ക്കാണ് ക്ഷതമേറ്റു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്ന് ആറാഴ്ച്ചത്തെ വിശ്രമമാണ് നടന് നിര്‍ദേശിച്ചത്.

ഇതിനു പിന്നാലെ അപകടത്തെ കുറിച്ച് താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഞരമ്പുകൾക്ക് ക്ഷതമേറ്റതെന്നും നേരത്തെ അറിഞ്ഞത് നന്നായി, വൈകിയെങ്കിൽ ശരീരം പൂർണമായും തളർന്ന് പോകുമായിരുന്നുവെന്നാണ് നടൻ പറഞ്ഞത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ സൈബര്‍ ആക്രമണം അരങ്ങേറിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും വിഎസിന്‍റെയുമൊക്കെ മരണത്തിന് പിന്നാലെ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

Also Read: ‘ആട് 3’ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകൻറെ കൂടെത്തന്നെയുണ്ട് അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു നിന്റെയൊക്കെ വീട്ടില് അമ്മയും അച്ഛനും ഭാര്യയും മക്കളും തളർന്നു കിടക്കുമ്പോ നീയൊക്കെ തൊലിച്ചാൽ മതി വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത്‌ ഒന്നും സംഭവിക്കാനില്ല ‘കർമ്മ” എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും , അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട … എന്റെ തന്തയുംചത്തു സഖാവ് വി എസ്സും ചത്തു, ഉമ്മൻ ചാണ്ടിയും ചത്തു, ഗാന്ധിയും ചത്തു , നെഹ്രുവും ചത്തു ഇന്ദിരയും ചത്തു,രാജീവും ചത്തു,കരുണാകരനും ചത്തു, ജോർജ് ഈഡനും ചത്തു, നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു,ചത്തു,ചത്തു,ചത്തു അഹംഭവിച്ചവനല്ല..വിനായകൻ അഹംകരിച്ചവനാണ് വിനായകൻ …കാലം എന്നെ കൊല്ലുന്നതു വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും …
ജയ് ഹിന്ദ്

Related Stories
Bha Bha Ba Controversy: സിനിമയെ സിനിമയായി കാണുക; ആരെയും വേദനിപ്പിക്കാൻ എഴുതിയിട്ടില്ല, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക’; ഫാഹിമും നൂറിനും
Vrusshabha: ‘ഇത് ബറോസിനെക്കാൾ മോശം’; വൃഷഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണം
Sidharth Prabhu: ‘നമ്പർ 18 ഹോട്ടലിൽ വച്ച് സിദ്ധാർത്ഥിനെ കണ്ടു, നന്നായിക്കോളാം എന്ന് എനിക്ക് വാക്ക് തന്നു’: അന്ന ജോൺസൺ
‘Sarvam Maya’ Review: എന്തൊരു ഫീലാണ് അളിയാ! പൊട്ടിച്ചിരി നിറച്ച് നിവിനും അജുവും; സര്‍വം മായ പ്രേക്ഷക പ്രതികരണം
Actor Vijay Jananayakan: ഇക്കാര്യം ലംഘിച്ചാല്‍ കർശന നടപടി; വിജയ്‌യുടെ ‘ജനനായകൻ’ ഓഡിയോ ലോഞ്ചിന് മലേഷ്യയിൽ നിയന്ത്രണം
Best Malayalam Songs 2025 : പ്ലേലിസ്റ്റുകൾ കീഴടക്കി മിന്നൽവളയും എമ്പുരാനും; 2025-ൽ മലയാളികൾ ഏറ്റെടുത്ത ഹിറ്റ് ഗാനങ്ങൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍
പ്രാര്‍ത്ഥനാ നിര്‍ഭരം! ക്രിസ്മസ് ദിനത്തില്‍ പള്ളികളിലെത്തിയ ഭക്തര്‍
ഭാഗ്യത്തിന് രക്ഷപ്പെട്ടു ! കോതമംഗലത്ത് ആനക്കൂട്ടത്തില്‍ നിന്നു വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍