AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Roslin: ‘റോസ്‌ലിൻ എന്നെ ഓർമിപ്പിച്ചത് മറ്റൊരു മലയാള സിനിമയെ’; വിനീത്

Vineeth about Roslin Web Series: മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സഞ്ജന ദീപുവാണ് ടൈറ്റിൽ റോളിലെത്തിയത്. കൂടാതെ വിനീത്, മീന തുടങ്ങിയവരും പ്രധാനവേഷത്തിലുണ്ട്. നിഗൂഢത നിറഞ്ഞ കഥാപാത്രമായി ഹക്കിം ഷായും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

Roslin: ‘റോസ്‌ലിൻ എന്നെ ഓർമിപ്പിച്ചത് മറ്റൊരു മലയാള സിനിമയെ’; വിനീത്
വിനീത്Image Credit source: social media
Nithya Vinu
Nithya Vinu | Published: 05 Mar 2026 | 12:45 PM

ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരീസാണ് റോസ്ലിൻ. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത ഈ സീരീസിന് തിരക്കഥയെഴുതിയത് വിനായക് ശശികുമാറാണ്. റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഉദ്വേ​ഗഭരിതമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന സീരീസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സഞ്ജന ദീപുവാണ് ടൈറ്റിൽ റോളിലെത്തിയത്. കൂടാതെ വിനീത്, മീന തുടങ്ങിയവരും പ്രധാനവേഷത്തിലുണ്ട്. നിഗൂഢത നിറഞ്ഞ കഥാപാത്രമായി ഹക്കിം ഷായും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇപ്പോഴിതാ, സീരീസിനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. ഈ സീരീസ് മറ്റൊരു മലയാള സിനിമയെ ഓർമിപ്പിക്കുമെന്നാണ് വിനീത് പറഞ്ഞത്.

‘റോസ്ലിൻ ശരിക്കും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളെ ഓർമിപ്പിക്കും. അതിന്റെ ലൊക്കേഷൻ, ജോ​ഗ്രഫി, വീടിന്റെ മുമ്പിലുള്ള ഊഞ്ഞാൽ ഇതെല്ലാം നമ്മളെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളെന്ന സിനിമയിലേക്ക് കൊണ്ട് പോകും. അതുപോലെ സോളമനും ആന്റണിയും സൈക്കിളോടിക്കുന്ന സ്ഥലവും, അതേ സ്ട്രക്ച്ചറാണ് ഈ സീരീസിനും.

സഞ്ജനയുമായി വീടിന് പുറത്ത് കുറേയധികം കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. അുപ്പോൾ എനിക്ക് ആ സിനിമയുടെ സെറ്റും അതിലെ കഥാപാത്രങ്ങളെയുമെല്ലാം ഓർമ വന്നു. ലാലേട്ടനെയും ശാരിയെയും കവിയൂർ പൊന്നമ്മയെയുമൊക്കെ ഓർമ വന്നു’ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.

Follow Us