Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ

Vk Sreeraman- Pulikkali: പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് എന്നും ആ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസവും ആണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എത്തുന്നത്............

Vk Sreeraman- Pulikkali: കണ്ടാൽ ഓക്കാനം വരും, പുരുഷന്മാർക്ക് മാറും വയറും വരുന്നത് വൈകൃതം! പുലിക്കളിയെ വിമർശിച്ച് നടൻ വി കെ ശ്രീരാമൻ

Vk Sreeraman statement against pulikkali

Published: 

19 Aug 2026 | 08:28 PM

പുലിക്കളി കലാകാരന്മാരെ അധിക്ഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ്മായി നടൻ വി കെ ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് എന്നും ആ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസവും ആണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരത്തിലുള്ള ഒരു കലാ വൈകൃതം ലോകത്ത് എവിടെയും ഉണ്ടാവില്ല എന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എത്തുന്നത്.

വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.
ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഇതിനെതിരെ ഒരു ശരീരം ഉള്ളത് പലതരം വേഷങ്ങൾ കൈകാര്യം ചെയ്തു പണം വാങ്ങി ജീവിതം കഴിച്ച വന്ന താങ്കൾക്ക് ഇപ്പോഴാണ് തിരിച്ചറിവുകൾ വരുന്നത്. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ഒരു ചെറിയ പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലുന്ന കഥാപാത്രത്തെ താങ്കളുടെ ശരീരം വെച്ച് ആണ് നിറം നൽകിയത് അത്തരം വേഷങ്ങൾ ചെയ്യാൻ സമയത്ത് അത് തന്റെ അന്നത്തിനു ഉള്ള വകയാണ് എന്ന് ഉള്ള ആ ഒരു ലക്ഷ്യം ഉണ്ടല്ലോ അത് തന്നെയാണ് ഈ പുലി വേഷം കെട്ടുന്നവർക്കും ഉള്ളത്.അതിലുപരി ഒരു കലാവതരണം നടത്തുമ്പോൾ കാണുന്നവർക്ക് സന്തോഷവും അവരിൽ നിന്ന് പ്രോത്സാഹനവും കിട്ടുന്നതും ഒരു അംഗീകാരം ആണ് എന്നാണ് ഒരാൾ കുറിച്ചത്.

പുലികളി പലർക്കും ജീവിതമാർഗമാണ്.സിനിമയിൽ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോൾ താങ്കൾക്ക് മനംപുരട്ടൽ ഉണ്ടാകാറുണ്ടോ?കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം ?ഏറ്റവും മോശം ഡ്രസും ധരിച്ച് ഓട വൃത്തിയാക്കാൻ ഇറങ്ങുന്നവരെ കാണുമ്പോൾ താങ്കൾക്ക് എന്താണ് തോന്നുന്നത് ? തുറന്നുപറഞ്ഞാൽ ഇതൊരു ചർച്ചയായി മുന്നോട്ടു കൊണ്ടുപോകാമെന്നും ഒരാൾ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
I’m Game OTT : 40 ദിവസം കഴിഞ്ഞു, വലതും നടക്കുവോ? ഐ ആം ഗെയിം ഒടിടി റിലീസ് എപ്പോൾ, എവിടെ?
“മമിതയും ഞാനും ദുബായിൽ പെട്ടുപോയിട്ടുണ്ട്; അന്ന് മമിത സ്റ്റാറുമല്ല ഒരു തേങ്ങയുമല്ല”; ഓർത്തെടുത്ത് വിനയ് ഫോർട്ട്
‘മമിതയെ അത്ര സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി’; സിനിമ കണ്ടപ്പോഴുള്ള മാനസികാവസ്ഥ തുറന്നുപറഞ്ഞ് ‘ആഷ്ലിയുടെ അമ്മ ബിജി’
Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ
Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ