AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Liju Krishna: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു

Director Liju Krishna Acquitted From Assualt Case: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് സംവിധായകനെ കേസിൽ നിന്ന് വെറുതെ വിട്ടിരിക്കുന്നത്. കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസ് എടുത്തിരുന്നത്. നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ.

Liju Krishna: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു
Director Liju KrishnaImage Credit source: Social Media
Amal KV
Amal KV | Published: 28 Nov 2026 | 04:01 PM

കൊച്ചി: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് സംവിധായകനെ കേസിൽ നിന്ന് വെറുതെ വിട്ടിരിക്കുന്നത്. കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസ് എടുത്തിരുന്നത്. നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ.

യുവതിയുടെ പരാതിയിൽ 2022 ലാണ് ലിജു കൃഷ്ണയ്ക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുമ്പ് കാക്കനാട് ഫ്ലാറ്റിലും വിവിധ ഹോട്ടലുകളിലും കൊണ്ടുപോയി നിരവധിതവണ തന്നെ പീഡിപ്പിച്ചു എന്നതായിരുന്നു യുവതിയുടെ പരാതി. തുടർന്ന് കണ്ണൂരിലെ സിനിമാ സെറ്റിൽ വച്ചാണ് ഇൻഫോപാർക്ക് പോലീസ് ലിജോ കൃഷ്ണയെ കസ്റ്റഡിയിൽ എടുക്കുന്നത്.

നിവിൻ പോളി നായകനായി എത്തിയ പടവെട്ട് എന്ന ശ്രദ്ധേയമായ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് ലിജു കൃഷ്ണയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. സംവിധായകന്റെ അറസ്റ്റിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായി. വിധി കേട്ട ശേഷം തനിക്ക് നീതി ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും കലാകാരൻ എന്ന നിലയിൽ തനിക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട വർഷങ്ങളാണെന്നും ലിജു കൃഷ്ണ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Follow Us