Gauthami Nair: ഞങ്ങൾ ഒരുമിച്ച് ആ തീരുമാനമെടുത്തു; ശ്രീനാഥുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഗൗതമി നായർ

Actress Gauthami Nair And Srinath Rajendran Separation: തൻ്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായി വേർപിരിയാനുള്ള കാരണത്തെക്കുറിച്ചാണ് നടി ഒരു അഭിമുഖത്തിനിടെ തുറന്നുപറഞ്ഞിരിക്കുന്നത്. വേർപിരിയാനുള്ള തീരുമാനം തങ്ങൾ ഇരുവരും ചേർന്ന് എടുത്തതാണെന്നും കൈ കൊടുത്താണ് തങ്ങൾ പിരിഞ്ഞതെന്നും ഗൗതമി നായർ പറയുന്നു.

Gauthami Nair: ഞങ്ങൾ ഒരുമിച്ച് ആ തീരുമാനമെടുത്തു; ശ്രീനാഥുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഗൗതമി നായർ

Gauthami Nair

Updated On: 

14 Apr 2026 | 03:34 PM

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് ​ഗൗതമി നായർ. എന്നാൽ ഇപ്പോഴിത തൻ്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായി വേർപിരിയാനുള്ള കാരണത്തെക്കുറിച്ചാണ് നടി ഒരു അഭിമുഖത്തിനിടെ തുറന്നുപറഞ്ഞിരിക്കുന്നത്. വേർപിരിയാനുള്ള തീരുമാനം തങ്ങൾ ഇരുവരും ചേർന്ന് എടുത്തതാണെന്നും കൈ കൊടുത്താണ് തങ്ങൾ പിരിഞ്ഞതെന്നും ഗൗതമി നായർ പറയുന്നു.

താൻ അഭിനയിച്ച പുതിയ ഒടിടി സിരീസ് ആയ കാക്കി സർക്കസിൻറെ പ്രീമിയറിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. “ എൻറെ വീട്ടിൽ പൊതുവെ ഒരു കാര്യവും അവർ വലിയ സംഭവം ആക്കാറില്ല. നമ്മൾ ഒരു കാര്യം ചെയ്ത് ശരിയായില്ലെങ്കിൽ അത് കറക്റ്റ് ചെയ്യുക എന്നാണ് രക്ഷിതാക്കളുടെ രീതി. എൻറെ അച്ഛനും അമ്മയും മാത്രമല്ല, പൊതുവെ എൻറെ കുടുംബക്കാർ എല്ലാവരും ആ ഒരു മനോഭാവമുള്ളവരാണ്. അവിടെ നമുക്ക് നമുക്കായി നിൽ‌ക്കാനുള്ള ഇടമുണ്ട്.

ALSO READ: ഒടുവിൽ അത് ചെയ്യേണ്ടി വന്നു;ശരീരഭാരം കുറയ്ക്കാൻ ചെയ്തതിനെക്കുറിച്ച് സൗഭാ​ഗ്യ

ഒരു കാര്യം ചെയ്യാൻ പോകുമ്പോൾ അത് വേണോ എന്ന് ചിലപ്പോൾ ചോദിച്ചേക്കാം. എന്നാൽ ഞാൻ അത് ചെയ്യാൻ തീരുമാനിക്കുന്നപക്ഷം അതിന് ഫുൾ സപ്പോർ‌ട്ട് ആണ്. അവർ എതിർക്കില്ല. രണ്ട് ആളുകൾ തമ്മിൽ ഇഷ്ടമായിട്ട് ബ്രേക്കപ്പ് ആകുന്നത് അവർ തമ്മിൽ എപ്പോഴും അടിയുണ്ടാക്കിയിട്ട് അല്ല. വ്യക്തിപരമായി ആളുകൾക്ക് പല വിശ്വാസങ്ങളും കാണും. പല അഭിപ്രായങ്ങളും കാണും.

എനിക്ക് എൻറെ ജീവിതം ഒരു രീതിയിൽ ആയിരുന്നു വേണ്ടത്. ശ്രീനാഥിനും മറ്റൊരു രീതിയിൽ ആയിരുന്നു വേണ്ടത്. ഞങ്ങൾക്ക് മനസിലായി ഞങ്ങൾ‌ ഫ്രണ്ട്സ് ആയിട്ട് പോകുന്നതാണ് നല്ലതെന്ന്. വേറെ പങ്കാളികളെ തേടി പോവുകയാണെങ്കിൽ നമുക്ക് ചിലപ്പോൾ കുറച്ചുകൂടി സന്തോഷം കിട്ടുമെന്ന് മനസിലായി. അതുകൊണ്ട് പിരിയാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു. ഷേക്ഹാൻഡ് കൊടുത്താണ് പിരിഞ്ഞത്. ഞങ്ങൾ ഓകെയാണ്” ​ഗൗതമി നായർ പറഞ്ഞു.

 

Follow Us
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി