AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meenakshi Anoop: ‘ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയില്ല ! എനിക്ക് ഇന്ത്യയിൽ ജീവിക്കാനാണിഷ്ടം’: മീനാക്ഷി അനൂപ്

Meenakshi Anoop’s Republic Day Post: ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോന്നും തന്നെ ഉണ്ടാവുന്നില്ലെന്ന് താൻ കേട്ടിട്ടുണ്ടെന്നും ഇന്ത്യയിൽ ജീവിക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മീനാക്ഷി പറയുന്നുണ്ട്.

Meenakshi Anoop: ‘ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയില്ല ! എനിക്ക് ഇന്ത്യയിൽ ജീവിക്കാനാണിഷ്ടം’: മീനാക്ഷി അനൂപ്
Meenakshi Anoop
Sarika KP
Sarika KP | Published: 26 Jan 2026 | 02:42 PM

മലയാള സിനിമയിൽ ബാലതാരമായി എത്തി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി അനൂപ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം , പങ്കുവയ്ക്കുന്ന പോസ്റ്റുകളും ക്യാപ്ഷനുകൾക്കും ഏറെ ശ്രദ്ധനേടാറുണ്ട്. സമീപകാലത്തായി വളരെ പക്വതയോടെ സാമൂഹിക വിഷയങ്ങൾ സംസാരിക്കുന്ന മീനാക്ഷിക്ക് പ്രശംസയും ഏറെയാണ്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനത്തിൽ താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നല്ലതും സമാധാനം ഉള്ളതും ഇന്ത്യയിലാണെന്നാണ് മീനാക്ഷി പറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോന്നും തന്നെ ഉണ്ടാവുന്നില്ലെന്ന് താൻ കേട്ടിട്ടുണ്ടെന്നും ഇന്ത്യയിൽ ജീവിക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മീനാക്ഷി പറയുന്നുണ്ട്. ഇനി വരുന്ന റിപ്പബ്ലിക്കുകൾ കൂടുതൽ രാജ്യപുരോഗതിയുടേയും ശാസ്ത്ര പുരോഗതിയുടേതുമാവട്ടേയെന്നും താരം ആശംസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:‘അജു സെറ്റിലുണ്ടെങ്കിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്’; സർവം മായ അനുഭവം തുറന്നുപറഞ്ഞ് നിവിൻ പോളി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു.. എൻ്റെ രാജ്യം എനിക്ക് ഇഷ്ടവുമാണ് .. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലതുകൊണ്ടും നമ്മുടെ രാജ്യം നല്ലതും സമാധാനമുള്ളതും തന്നെയാണ്… നമ്മുടെ രാജ്യം ശാസ്ത്ര പുരോഗതിയിലും മുന്നിൽ തന്നെയാണ് .. പലപ്പോഴും മറ്റ് രാജ്യങ്ങളിൽ കുടിയേറിപ്പാർത്തവർ പറഞ്ഞു കേട്ടിട്ടുണ്ട് പല തരത്തിലുള്ള വിവേചനങ്ങൾ അനുഭവപ്പെടാറുണ്ടെന്നും .. മാത്രമല്ല ഇപ്പാൾ ഗൾഫ് രാജ്യങ്ങളിൽ പോലും ശമ്പള വർദ്ധനയോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നും ..എന്തോ എനിക്ക് ഇന്ത്യയിൽ തന്നെ എന്നും ജീവിക്കാനാണിഷ്ടം … പ്രത്യേകിച്ച് കേരളത്തിൽ .. എല്ലാവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിനാശംസകൾ .. ഇനി വരും റിപ്പബ്ലിക്കുകൾ കൂടുതൽ ..കൂടുതൽ… രാജ്യപുരോഗതിയുടേയും …ശാസ്ത്ര പുരോഗതിയുടേതുമാവട്ടെ..