AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru: ബെംഗളൂരുവിലെ ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് രണ്ടും കല്പിച്ച്; പുതിയ നിബന്ധനകൾ പുറത്തിറക്കി

Bengaluru Traffic Issues: ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കാൻ പുതിയ നിബന്ധനകളുമായി പോലീസ്. നിയമങ്ങൾ കടുപ്പിക്കാനാണ് തീരുമാനം.

Bengaluru: ബെംഗളൂരുവിലെ ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് രണ്ടും കല്പിച്ച്; പുതിയ നിബന്ധനകൾ പുറത്തിറക്കി
ബെംഗളൂരു ട്രാഫിക്Image Credit source: PTI
Abdul Basith
Abdul Basith | Published: 26 Jan 2026 | 04:37 PM

ബെംഗളൂരുവിലെ ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് രണ്ടും കല്പിച്ച്. നഗരത്തിലെ ട്രാഫിക് കുറയ്ക്കാൻ പുതിയ നിബന്ധനകളാണ് ബെംഗളൂരു പോലീസ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.

നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കാനായി വിശദമായ ബ്ലൂപ്രിൻ്റാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. പോലീസിൻ്റെ കണക്കനുസരിച്ച് രാവിലെയും വൈകുന്നേരവുമാണ് ട്രാഫിക് ബ്ലോക്ക് കൂടുതൽ. കെആർ പുരത്തുനിന്നുള്ള ഔട്ടർ റിങ് റോഡിലാണ് വാഹനങ്ങൾ ഏറെ സമയം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നത്. ഈ റോഡിലൂടെ മാത്രം ഒരുദിവസം സഞ്ചരിക്കുന്നത് 2.5 ലക്ഷം വാഹനങ്ങളാണ്. പ്രദേശത്തുള്ള 500ഓളം ഐടി, ബിടി കമ്പനികളും ഈ ട്രാഫിക് ബ്ലോക്കിൻ്റെ വലിയ ഒരു കാരണമാണ്. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തും ഇവിടെ തിരക്ക് വർധിക്കും.

Also Read: Delhi Metro: കാൽനടയാത്രക്കാർക്കും ഡൽഹി മെട്രോയുടെ കരുതൽ; ഒരുങ്ങുന്നത് വൻ സുരക്ഷാ സംവിധാനങ്ങൾ

ഒരു ദിവസം 36,00 മുതൽ 40,000 വരെ ഓൺലൈൻ ഡെലിവറി ഏജൻ്റുമാരാണ് ഈ വഴി കടന്നുപോകുന്നത്. ഇവരിൽ പലർക്കും പ്രദേശത്തെ ലോക്കൽ റോഡുകളെപ്പറ്റി അറിയില്ല. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് ഇവരുടെ യാത്ര. ഗൂഗിൾ മാപ്പിൽ പ്രധാന റോഡാണ് കാണിക്കാറ്. ഇതും ഈ റോഡിലെ തിരക്ക് വർധിക്കാനുള്ള കാരണമാണ്. തിരക്ക് കുറയ്ക്കാൻ പകരം റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് നിലവിൽ പോലീസിൻ്റെ ശ്രമം. ഐടി, ബിടി കമ്പനി മാനേജർമാരുമായി സംസാരിച്ച് ജീവനക്കാരോട് പൊതുഗതാഗതം ഉപയോഗിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ റോഡിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് പോലീസ് കരുതുന്നത്. കെആർ പുരത്തിനും സിൽക് ബോർഡിനുമിടയിലുള്ള മെട്രോ ബ്ലൂ ലൈൻ പ്രവർത്തനസജ്ജമായാൽ ഈ റോഡിലെ തിരക്ക് 60 ശതമാനത്തോളം കുറയുമെന്നും പോലീസ് കണക്കുകൂട്ടുന്നു.

വൺ വേ റോഡുകളിലെ ഗതാഗത ലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ഇവരുടെ ലൈസൻസ് അടക്കം റദ്ദാക്കാനാണ് തീരുമാനം.