AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Breakfast: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി, അടിപൊളി റെസിപ്പികൾ ഇതാ…

Quick and Easy Breakfast Ideas: ഒരു ദിവസത്തിന് ആരോഗ്യകരമായ ഒരു തുടക്കം നൽകാൻ ഇവ സഹായിക്കും. രുചികരവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് അറിഞ്ഞോലോ...

Breakfast: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി, അടിപൊളി റെസിപ്പികൾ ഇതാ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 26 Jan 2026 | 04:21 PM

രാവിലെയുള്ള തിരക്കുകൾക്കിടയിൽ പോഷകസമൃദ്ധമായ ആഹാരം തയ്യാറാക്കുക എന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ചില റെസിപ്പികളുണ്ട്. ഒരു ദിവസത്തിന് ആരോഗ്യകരമായ ഒരു തുടക്കം നൽകാൻ ഇവ സഹായിക്കും. രുചികരവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് അറിഞ്ഞോലോ…

 

ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ

 

ഓട്സ് കഞ്ഞി: ഓട്‌സ് പാലും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു നേന്ത്രപ്പഴമോ ആപ്പിൾ കഷ്ണങ്ങളോ ചേർക്കാം. മധുരത്തിന് തേനോ ശർക്കരയോ ഉപയോഗിക്കുന്നത് ഉചിതമാണ്

വെജിറ്റബിൾ ഓംലെറ്റ്: രണ്ട് മുട്ടയിലേക്ക് പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, തക്കാളി, മല്ലിയില എന്നിവ ചേർത്ത് നന്നായി അടിക്കുക. ഇത് തവയിൽ ഒഴിച്ച് ചുട്ടെടുക്കാം. ഇതിനൊപ്പം ഒരു സ്ലൈസ് ബ്രെഡ് കൂടി കഴിക്കുന്നത് വയർ നിറയ്ക്കാൻ സഹായിക്കും.

അവൽ നനച്ചത്: വെള്ള അവൽ കഴുകി വൃത്തിയാക്കി വെള്ളം വാർന്നു കളയുക. ഇതിലേക്ക് ചിരകിയ തേങ്ങയും ശർക്കരയും (അല്ലെങ്കിൽ പഞ്ചസാര) ഏലക്കപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അല്പം നേന്ത്രപ്പഴം കൂടി ഉടച്ചു ചേർത്താൽ രുചി കൂടും.

ബ്രെഡ് – പീനട്ട് ബട്ടർ & ബനാന: ഹോൾ വീറ്റ് ബ്രെഡ് ടോസ്റ്റ് ചെയ്ത് അതിൽ പീനട്ട് ബട്ടർ പുരട്ടുക. അതിന് മുകളിൽ വാഴപ്പഴം വട്ടത്തിൽ അരിഞ്ഞു വെച്ച് കഴിക്കാം.

സ്മൂത്തികൾ: പാലും പഴവും `കുറച്ച് നട്സും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിൽ ഓട്‌സ് കൂടി ചേർത്താൽ കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാം.