Reneesha Rahman: 2 തരം ആളുകളാണ് എനിക്കെതിരെ നെഗറ്റീവുകൾ പരത്തുന്നത്! പൊങ്കാലയിട്ടതിലെ വിമർശനങ്ങൾക്കെതിരെ റെനീഷ
Reneesha Rahman:ഒരു കൂട്ടർ പറയുന്നത് തനിക്കിപ്പോൾ ജോലിയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ടാണ് പൊങ്കാലയിടാൻ വന്നത് എന്നാണ് മറ്റൊരുകൂട്ടം പറയുന്നത് തനിക്ക് ശ്രദ്ധ കിട്ടാൻ വേണ്ടിയും വിശ്വാസത്തോടെയും ബഹുമാനത്തോടെയും അല്ല പൊങ്കാല ഇട്ടത് എന്നാണ്...

Reneesha Rahman
ആറ്റുകാൽ പൊങ്കാല കഴിഞ്ഞതോടെ വലിയ വിവാദങ്ങളും വിമർശനങ്ങളും ആണ് പല രീതിയിൽ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഇതാ ഇപ്പോൾ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ റെനീഷ റഹ്മാനാണ് വിമർശനങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്നത്. ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ റെനീഷയും ഭാഗമായിരുന്നു. പിന്നാലെയാണ് ഒരുപറ്റം ആളുകൾ അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളുമായി എത്തുന്നത്.
റംസാൻ മാസത്തിൽ റെനീഷ പൊങ്കാലയിട്ടത് ശരിയായില്ല എന്നും റീച്ച് കിട്ടാൻ വേണ്ടിയാണെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതും എന്നാണ് കമന്റിൽ വരുന്ന ഭൂരിഭാഗം പ്രതികരണങ്ങളും. ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. പൊങ്കാലയിടാൻ വന്നതിനേക്കാൾ തിരക്കാണ് തന്റെ കമന്റ് ബോക്സിൽ താൻ പൊങ്കാല ഇട്ടതിനുശേഷം എന്നാണ് നടി പറയുന്നത്. ആദ്യം വിട്ടുകളയാം എന്നാണ് കരുതിയത് എന്നാൽ വേണ്ട മറുപടി കൊടുക്കണം എന്ന് തന്നെയാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഒരു കൂട്ടർ പറയുന്നത് തനിക്കിപ്പോൾ ജോലിയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ടാണ് പൊങ്കാലയിടാൻ വന്നത് എന്നാണ് മറ്റൊരുകൂട്ടം പറയുന്നത് തനിക്ക് ശ്രദ്ധ കിട്ടാൻ വേണ്ടിയും വിശ്വാസത്തോടെയും ബഹുമാനത്തോടെയും അല്ല പൊങ്കാല ഇട്ടത് എന്നാണ് ഇവരോടൊക്കെ തനിക്ക് ഒന്നേ പറയാനുള്ളൂ… ആദ്യ വിഭാഗക്കാരോട് എല്ലാമാസവും ഒന്നു മുതൽ 15 വരെ ഫ്ലവേഴ്സ് ചാനലിലെ സുഖമോദേവി എന്നുള്ള ഒരു സീരിയലിൽ ഞാൻ അഭിനയിക്കുന്നുണ്ട്.
16 മുതൽ 30 വരെ സി കേരളത്തിലെ ചെമ്പരത്തി എന്ന പരമ്പരയിലും താൻ ഭാഗമാണ്. അതായത് പറഞ്ഞുവന്നത് ഒരു മാസത്തിൽ 30 ദിവസവും എനിക്ക് വർക്കുണ്ട് എനിക്ക് ജോലിയും കൂലിയും സമ്പാദ്യവും ഉണ്ട് അതുപോലെ തന്നെ നല്ല രീതിയിൽ ഒരു കുടുംബത്തെയും നോക്കുന്നുണ്ട്. ഇനി രണ്ടാം വിമർശകരോട് ഞാൻ 12 വർഷത്തോളം പഠിച്ചത് ചിന്മയ വിദ്യാലയത്തിലാണ്. അവിടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഗായത്രി മന്ത്രവും സരസ്വതി സ്ത്രോത്രവും ഭഗവത്ഗീതയും ഹനുമാൻ ചാലിസയും ഒക്കെ ചൊല്ലി കൊണ്ടാണ്. അങ്ങനെ ഒരു പശ്ചാത്തലം ഉള്ളതുകൊണ്ട് തന്നെ ഒരു പള്ളിയിൽ പോയാൽ കിട്ടുന്ന പോസിറ്റിവിറ്റിയും സമാധാനവും തനിക്ക് അമ്പലത്തിൽ പോയാൽ പ്രാർത്ഥിച്ചാലും കിട്ടാറുണ്ട്. 100% വിശ്വാസത്തോടെയും പ്രാർത്ഥനയോടെയും തന്നെയാണ് താൻ പൊങ്കാലയിട്ടത് എന്നും നടി വ്യക്തമാക്കി.