AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railways station Redevelopment: ഇനി റെയിൽവേ സ്റ്റേഷനുകളെ കുറ്റം പറയേണ്ടി വരില്ല… മുഖം മിനുക്കി അടിമുടി മാറ്റം വരാൻ പോകുന്നത് 1,337 ഇടങ്ങളിൽ

Amrit Bharat Station Scheme: പൂർണ്ണമായ മാറ്റം ആവശ്യമുള്ള വലിയ ബജറ്റ് സ്റ്റേഷനുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നും എന്നാൽ ചെറിയ സ്റ്റേഷനുകളിലെ നവീകരണം അതിവേഗം പൂർത്തിയാകുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

Railways station Redevelopment: ഇനി റെയിൽവേ സ്റ്റേഷനുകളെ കുറ്റം പറയേണ്ടി വരില്ല… മുഖം മിനുക്കി അടിമുടി മാറ്റം വരാൻ പോകുന്നത് 1,337 ഇടങ്ങളിൽ
Amrit Bharat Station SchemeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 05 Mar 2026 | 03:34 PM

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ യാത്രാനുഭവം ആധുനികമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 1,337 റെയിൽവേ സ്റ്റേഷനുകളെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് ഈ ബൃഹദ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനോടകം നൂറിലധികം സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുനൽകിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

നവീകരണ പദ്ധതിയിൽ ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ ഉൾപ്പെട്ടിരിക്കുന്നത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്തെ 157 സ്റ്റേഷനുകളാണ് ആധുനികവൽക്കരണത്തിന്റെ ഭാഗമാകുന്നത്. വാരണാസി, ലഖ്‌നൗ, അയോധ്യ, പ്രയാഗ്‌രാജ്, ആഗ്ര, മഥുര, ഗോരഖ്പുർ തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു.

റെയിൽവേ സ്റ്റേഷനുകളുടെ വലിപ്പവും നവീകരണത്തിന്റെ വ്യാപ്തിയും അനുസരിച്ച് സമയപരിധിയിൽ വ്യത്യാസമുണ്ടാകുമെങ്കിലും, ഈ വർഷാവസാനത്തോടെ നൂറിലധികം സ്റ്റേഷനുകൾ കൂടി പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിന് പുറമെ ബിഹാർ, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

  • ബിഹാർ: ബറാണി, രക്സോൽ, സിവൻ തുടങ്ങി നിരവധി സ്റ്റേഷനുകൾ.
  • പഞ്ചാബ്: ജലന്ധർ സിറ്റി, ബിയാസ്, മോഗ.
  • ഹരിയാന: ഗുരുഗ്രാം, ഫരീദാബാദ്, ബല്ലഭ്ഗഢ്.
  • ജമ്മു കശ്മീർ: മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷൻ.

 

പ്രധാന മാറ്റങ്ങൾ

  • നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
  • വിപുലമായ വെയിറ്റിംഗ് ഹാളുകൾ, മെച്ചപ്പെട്ട ശുചിമുറികൾ.
  • സൗജന്യ വൈഫൈ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ.
  • പ്രാദേശിക കലയും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന സ്റ്റേഷൻ കെട്ടിടങ്ങൾ.
  • വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും മികച്ച എൻട്രി-എക്സിറ്റ് പോയിന്റുകളും.

പൂർണ്ണമായ മാറ്റം ആവശ്യമുള്ള വലിയ ബജറ്റ് സ്റ്റേഷനുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നും എന്നാൽ ചെറിയ സ്റ്റേഷനുകളിലെ നവീകരണം അതിവേഗം പൂർത്തിയാകുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.

Follow Us