Seema G Nair: ശരണ്യയെ പോലെ, നന്ദുനെ പോലെ ജീവനായി പോരാടുകയായിരുന്നു, ഉൾക്കൊള്ളണമെന്ന് ഡോക്ടർമാർ; സീമ ജി നായർ

Seema G Nair: ക്യാൻസർ രോഗികൾക്ക് വേണ്ടി സീമ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാണ്. നിരവധി രോഗികൾക്ക് താങ്ങായും തണലായും സീമ സജീവമാണ്. ഇപ്പോഴിതാ താൻ ഏറെക്കാലമായി കരുതി കൊണ്ടുവരുന്ന ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ അവസ്ഥ തുറന്നു പറയുകയാണ് സീമ ജി നായർ. ആ വ്യക്തിയുടെ രോ​ഗാവസ്ഥയെ കുറിച്ചാണ് സീമ പറയുന്നത്..........

Seema G Nair: ശരണ്യയെ പോലെ, നന്ദുനെ പോലെ ജീവനായി പോരാടുകയായിരുന്നു, ഉൾക്കൊള്ളണമെന്ന് ഡോക്ടർമാർ; സീമ ജി നായർ

Seema G Nair

Published: 

17 Apr 2026 | 12:28 PM

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് സീമാ ജി നായർ. പ്രത്യേകിച്ച് ക്യാൻസർ രോഗികൾക്ക് വേണ്ടി സീമ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാണ്. നിരവധി രോഗികൾക്ക് താങ്ങായും തണലായും സീമ സജീവമാണ്. ഇപ്പോഴിതാ താൻ ഏറെക്കാലമായി കരുതി കൊണ്ടുവരുന്ന ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ അവസ്ഥ തുറന്നു പറയുകയാണ് സീമ ജി നായർ. ആ വ്യക്തിയുടെ രോ​ഗാവസ്ഥയെ കുറിച്ചാണ് സീമ പറയുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് അത്ര ശുഭകരമായ ദിവസം അല്ല എന്നും ശരണ്യയെ പോലെ നന്ദുവിനെ പോലെ സുരേഷിനെ പോലെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി ഒരാളുടെ ജീവനുവേണ്ടി പോരാടുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ആ ജീവനുവേണ്ടി താൻ ആരെയും അറിയിക്കാതെ പോരാടുകയായിരുന്നു. പക്ഷേ ഇപ്പോൾ ആ പ്രതീക്ഷകൾ അസ്തമിക്കുന്നത് പോലെയുള്ള അറിയിപ്പോളാണ് വരുന്നത് എല്ലാം ഉൾക്കൊള്ളണം എന്നാണ് ഡോക്ടർമാരും പറയുന്നത് എന്നു സീമ പറയുന്നു. എന്നാൽ ആരാണെന്ന കാര്യത്തിൽ സീമ വ്യക്തമാക്കിയിട്ടില്ല.

സീമ ജി നായർ പങ്കുവെച്ച കുറിപ്പ്

ശുഭദിനം, കഴിഞ്ഞകുറെ ദിവസങ്ങൾ ആയി എനിക്കത്ര ശുഭദിനം അല്ല ..ശരണ്യയെ പോലെ ,നന്ദുനെ പോലെ ,സുരേഷിനെപോലെ ,അഥീനയെപോലെ ,എന്റെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്നു ,കഴിഞ്ഞ രണ്ടു വർഷമായി ആരെയും അറിയിക്കാതെ ആയിരുന്നു ആ പോരാട്ടം ,പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നു. അതുൾകൊണ്ട് തുടങ്ങണം എന്ന് ഡോക്ടർമാർ പറയുമ്പോളും ഉൾകൊള്ളാൻ ആവാതെ ,ഞാനും ,അവന്റെ അമ്മയും ,സഹോദരനും നിൽക്കുന്നു ..വിധി എങ്ങനെ വരും എന്നറിയാതെ

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ