AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Shaalin Zoya: വണ്ണം കൂടിയത് ഭക്ഷണം കഴിച്ചിട്ടല്ല… ഈ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം; തുറന്നുപറഞ്ഞ് ശാലിൻ സോയ

Shaalin Zoya About Body Shaming: എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ്, വിശുദ്ധൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ശാലിൻ. പിന്നീട് അഭിനയത്തിൽ നിന്ന് അല്പം ബ്രേക്കെടുത്ത് സംവിധാനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്‌സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ സംവിധാനം ചെയ്തവയാണ്.

Shaalin Zoya: വണ്ണം കൂടിയത് ഭക്ഷണം കഴിച്ചിട്ടല്ല… ഈ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം; തുറന്നുപറഞ്ഞ് ശാലിൻ സോയ
Shaalin ZoyaImage Credit source: Instagram (Shaalin Zoya)
Neethu Vijayan
Neethu Vijayan | Published: 01 Jun 2026 | 11:52 AM

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിൻ സോയ. തമിഴ് റിയാലിറ്റി ഷോയിലൂടെ തിളങ്ങിനിന്ന താരം അടുത്തിടെ തമിഴിൽ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു. എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ്, വിശുദ്ധൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ശാലിൻ. പിന്നീട് അഭിനയത്തിൽ നിന്ന് അല്പം ബ്രേക്കെടുത്ത് സംവിധാനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വ ചിത്രവും, പ്രശാന്ത് അലക്‌സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് എന്ന ചിത്രവും ശാലിൻ സംവിധാനം ചെയ്തവയാണ്.

കുക്ക് വിത്ത് കോമാളിയിലൂടെ തമിഴ് ജനതയുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലിൻ. ഇപ്പോഴിതാ ശരീരഭാരത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും തുറന്നുപറയുകയാണ് ശാലിൻ. സിനിമയിൽ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. സിനിമ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ബോഡി ഷെയിമിങ്ങ് നേരിടുമെന്നാണ് ശാലിൻ വ്യക്തമാക്കുന്നത്. കൂടുതൽ ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല താൻ വണ്ണം വയ്ക്കുന്നതെന്നും തനിക്ക് ഗ്യാസ്ട്രിക് സംബന്ധമായ ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്നും ശാലിൻ തുറന്നുപറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ശാലിന്റെ പ്രതികരണം.

ALSO READ: ‘അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം’; ആസിഫ് അലി

ശാലിൻ സോയയുടെ വാക്കുകൾ ഇങ്ങനെ

“വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ സിനിമ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകളെ ബോഡി ഷെയിം ചെയ്യുന്നതാണ് പതിവ്. സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത് ഒരിക്കലും ശരിയായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ ആരോഗ്യ സാഹചര്യങ്ങളാണുള്ളത് പുറമെ കാണുന്നതിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തരുത്തുന്നത് നല്ലതല്ല.

ഞാൻ കൂടുതൽ ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്. എനിക്ക് ഗാസ്ട്രിക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ശരീരഭാരം കൂടി തടിവച്ചത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് മറ്റാർക്കും അറിയില്ല. അത് അനുഭവിക്കുന്ന വ്യക്തിയ്ക്കാണ് യഥാർത്ഥ സാഹചര്യം അറിയുക. തമിഴ് പ്രേക്ഷകർ എനിക്ക് നൽകുന്ന വലിയ സ്നേഹം കാണുമ്പോൾ പലപ്പോഴും എൻ്റെ കണ്ണ് നിറയാറുണ്ട്.” ശാലിൻ പറയുന്നു.

തമിഴ് മാധ്യമങ്ങളെയാണോ മലയാളം മാധ്യമങ്ങളെ ആണോ കൂടുതൽ ഇഷ്ടം എന്ന് ചോദ്യത്തിന് താരത്തിൻ്റെ മറുപടി ഇങ്ങനെ… ”തമിഴ് മീഡിയ തന്നെ. അതിൽ എന്താണ് സംശയം. എന്നെ തമിഴ് ജനങ്ങൾ ഭയങ്കരമായി സ്നേഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ച് എന്തെങ്കിലും ചർച്ചകൾ വരുമ്പോൾ പലപ്പോഴും തമിഴ് പ്രേക്ഷകരാണ് എന്നെ പിന്തുണച്ച് സംസാരിക്കുന്നത്. ചിലർ എന്നെക്കുറിച്ച് പ്രത്യേക കുറിപ്പുകൾ പോലും എഴുതുന്നത് കാണാം. മലയാളികളിൽ നിന്ന് അത്തരമൊരു പിന്തുണ അധികം അനുഭവിച്ചിട്ടില്ല. തമിഴ് പ്രേക്ഷകരുടെ സ്‌നേഹം കാണുമ്പോൾ കണ്ണ് നിറയും” താരം പറയുന്നു.

English Summary:

Actress Shaalin Zoya Break Silence On Body Shaming She Faced From Film Industry. Also She Reveals Her Health Issues And Gastric Problems. Check Here Is The Shaalin Zoya Latest Interview Update.

 

 

Follow Us