AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

21-ാം നൂറ്റാണ്ടിൽ ഇതാദ്യം! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ

Musheer Khan sets a rare record in the Ranji Trophy: ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ ഖാൻ. 21 വയസുകാരനായ മുഷീർ 85 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. ഹരിയാനയുടെ ഇന്നിംഗ്‌സിൽ വീണ ആദ്യ അഞ്ച് വിക്കറ്റുകളും മുഷീർ ആണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 430 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാനയെ മുഷീർ ഖാന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര 270 റൺസിന് എറിഞ്ഞിട്ടു.

21-ാം നൂറ്റാണ്ടിൽ ഇതാദ്യം! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ
Musheer Khan Sets A Rare Record In The Ranji TrophyImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 29 Oct 2026 | 08:45 AM

രഞ്ജി ക്രിക്കറ്റിലെ അ‌പൂർവമായ റെക്കോർഡുകളിൽ ​ഒന്നിന് വേദിയായിരിക്കുകയാണ് മും​ബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ശരത് പവാർ ക്രിക്കറ്റ് അ‌ക്കാദമി ഗ്രൗണ്ട്. ഇവിടെ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ഡി ഹരിയാന- മുംബൈ മത്സരത്തിൽ, മുംബൈതാരം മുഷീർ ഖാൻ ആണ് അ‌പൂർവ റെക്കോർഡ് കുറിച്ചത്. ഓൾറൗണ്ടറായ മുഷീർ ഒരു മത്സരത്തിൽ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി അപൂർവ്വ നേട്ടം ​കൈവരിച്ചു. 21-ാം നൂറ്റാണ്ടിൽ ഒരു രഞ്ജി ട്രോഫി മത്സരത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ആദ്യ മുംബൈ താരമാണ് മുഷീർ ഖാൻ. ഇതിനുമുമ്പ് ഇതിഹാസ താരം രവി ശാസ്ത്രിയാണ് 1990-91 സീസണിൽ മുംബൈക്കായി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ ഖാൻ. 21 വയസുകാരനായ മുഷീർ 85 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. ഹരിയാനയുടെ ഇന്നിംഗ്‌സിൽ വീണ ആദ്യ അഞ്ച് വിക്കറ്റുകളും മുഷീർ ആണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 430 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഹരിയാനയെ മുഷീർ ഖാന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര 270 റൺസിന് എറിഞ്ഞിട്ടു.

Also Read: ഓസീസ് നായികയ്ക്ക് കോടികൾ, ആശയെ നിലനിർത്തി യുപി, KCA-യുടെ കിരൺ നവ്ഗിരെ വിലയേറിയ ഇന്ത്യൻ താരം; WPL താരലേലം ഒറ്റനോട്ടത്തിൽ

ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു പുറത്താകാതെ 105 റൺസെടുത്ത് പൊരുതിനോക്കിയെങ്കിലും മുംബൈയുടെ 430 റൺസിന് മറുപടിയായി ഹരിയാനയ്ക്ക് 270 റൺസ് മാത്രമാണ് നേടാനായത്. തുടർന്ന്, തുടർച്ചയായ മൂന്നാം വിജയവും ബോണസ് പോയിന്റും ലക്ഷ്യമിട്ട മുംബൈ, ഹരിയാനയെ ഫോളോ-ഓണിന് നിർബന്ധിതരാക്കി. മൂന്നാം ദിവസത്തെ കളി അവസാനിച്ചപ്പോൾ ഹരിയാന 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്.

അവസാന ദിവസത്തേക്ക് കടക്കുമ്പോൾ, ഹരിയാന 87 റൺസ് പിന്നിലാണ്. എട്ട് വിക്കറ്റുകൾ കൈവശമുണ്ടെങ്കിലും, പിച്ചിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം പന്തിന്റെ വേഗതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പിച്ച് വളരെ സാവധാനത്തിലായിരിക്കുന്നു. പന്ത് കൂടുതൽ ബൗൺസ് ചെയ്യുന്നതും തിരിയുന്നതുമായ ഇടങ്ങളിൽ പന്തെറിയാൻ ഞങ്ങളുടെ സ്പിന്നർമാർ ശ്രമിക്കുന്നുണ്ട് എന്ന് മുഷീർ പ്രതികരിച്ചു.

അതേസമയം, രഞ്ജി ട്രോഫിയിൽ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റെയിൽവേസിനെതിരെ തമിഴ്‌നാട് അഞ്ച് വിക്കറ്റിന് വിജയിച്ചു. ഒമ്പത് വിക്കറ്റിന് 107 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച റെയിൽവേസിന്റെ അവസാന വിക്കറ്റ് വീഴ്ത്താൻ തമിഴ്‌നാടിന് രണ്ടോവറിലധികം മാത്രമേ വേണ്ടി വന്നുള്ളൂ. റെയിൽവേസ് 108 റൺസിന് എല്ലാവരും പുറത്തായി.

English Summary

The Sharad Pawar Cricket Academy ground at the Bandra Kurla Complex in Mumbai has become the setting for a rare record in Ranji Trophy cricket. During the Ranji Trophy Elite Group D match between Haryana and Mumbai, Mumbai player Musheer Khan set this unique record. As an all-rounder, Musheer achieved the rare feat of scoring a century and taking five wickets in the same match. Musheer Khan is the first Mumbai player in the 21st century to accomplish this rare feat in a Ranji Trophy match.

Follow Us