Renu Sudhi: ‘രേണു എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, സുധിയും ഞാനും വേർപിരിയാൻ കാരണം അവൾ’; നടി വീണ എസ്. പിള്ള
Veena S Pillai on Renu Sudhi :രേണുവിന്റെ പിതാവ് തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുൻപ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് വീണ പറയുന്നത്. ഇതിനെല്ലാം ഭർത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.

Renu
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള. തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്നാണ് വീണ പറയുന്നത്. തന്നെ കുറിച്ച് രേണു മോശമായി പറഞ്ഞു നടക്കുന്നതിനാലാണ് ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് ലൈവ് എത്തിയിരിക്കുന്നതെന്നാണ് വീണ പറയുന്നത്. രേണുവിന്റെ പിതാവ് തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുൻപ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് വീണ പറയുന്നത്. ഇതിനെല്ലാം ഭർത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു.
താൻ കൊല്ലം സുധിയുടെ മുൻ ഭാര്യയാണ്. എന്നാൽ ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്ന് പറയാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ രേണു സുധി തന്നെപറ്റി വളരെ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് മുൻപ് വോയ്സ് മാത്രം ഇട്ടത്. സുധിയുടെ കുടുംബാംഗങ്ങള്‍ കണ്ട് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് താൻ ഇതുവരെ മിണ്ടാതിരുന്നത്. എന്നാൽ ഈ രേണു സുധി എന്ന വിവരം കെട്ടവൾ തന്നെ നാറ്റിച്ചുവെന്നാണ് വീണ വീഡിയോയിൽ പറയുന്നത്.
ഇനി താൻ ഒന്നും പറയാതിരുന്നിട്ട് കാര്യമില്ല. താൻ രേണുവിന് ചീത്തപ്പേര് ഉണ്ടാക്കണമെന്ന് കരുതിയിട്ടില്ലെന്നാണ് വീണ പറയുന്നത്. രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. രേണു കള്ളം പറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്.രേണു പറയുന്ന കാര്യമൊന്നും ദയവു ചെയ്ത് ആരും വിശ്വസിക്കരുതെന്നും വീണ പറയുന്നു. തങ്ങളുടെ ജീവിതം കിച്ചു (മൂത്ത മകൻ) കാരണം നശിക്കുകയാണ് , സുധിക്ക് കിച്ചുവിനോട് ആണ് സ്നേഹം, തന്നെ മൈൻഡ് ചെയ്യാറില്ല, സുധി ഫ്രീ ആകുമ്പോൾ എല്ലാം കിച്ചുവിന്റെ പിന്നാലെ ആണ് എന്നെല്ലാം പറഞ്ഞ് കിച്ചുവിനെപ്പറ്റി വളരെ മോശമായി സംസാരിച്ചു. ഇതൊന്നും താൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നാണ് വീണ പറയുന്നത്.
കൊല്ലം വിട്ട് പോകാൻ ഇഷ്ടപ്പെടാത്ത ആളാണ് സുധി. എന്നാൽ കോട്ടയത്ത് പോയത് എങ്ങനെ ആണെന്ന് അറിയില്ല. മരിക്കുന്നതിനു മുൻപ് താൻ സുധിയെ കണ്ടിരുന്നു . ഇക്കാര്യം തന്റെ ഭർത്താവിന് അറിയാമെന്നാണ് വീണ പറയുന്നത്. അതേസമയം വീണയെ തനിക്ക് അറിയില്ല എന്നാണ് രേണു ആദ്യം പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ വീണ തനിക്ക് മെസേജ് അയച്ചതായി രേണു പറഞ്ഞിരുന്നു.