AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ahaana Krishna: തൻവി വീഡിയോസ് നീക്കം ചെയ്യാം എന്ന് സമ്മതിച്ചു ; കാരണം വ്യക്തമാക്കി അഹാന

Ahaana Krishna about Controversy:കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അമ്മൂമ്മയുമായുള്ള ചില സൗന്ദര്യ പിണക്കങ്ങളും എല്ലാം കൂട്ടിച്ചേർത്ത് അത് ലക്ഷ്യം വെച്ചുകൊണ്ട് തൻവി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടതിന് പിന്നാലെയാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ആദ്യ വീഡിയോയ്ക്ക് പ്രതികരണം എന്നോണം അഹാന മറ്റൊരു പ്രതികരണവുമായി എത്തിയതോടെയാണ് ഇത് ഒരു കൂട്ടത്തല്ലിലേക്ക് മാറിയത്...........

Ahaana Krishna: തൻവി വീഡിയോസ് നീക്കം ചെയ്യാം എന്ന് സമ്മതിച്ചു ; കാരണം വ്യക്തമാക്കി അഹാന
Ahaana, TanviImage Credit source: Instagram
Ashli C
Ashli C | Published: 01 Jul 2026 | 02:11 PM

കഴിഞ്ഞ ദിവസങ്ങളിലായി അഹാന കൃഷ്ണയുടെ കുടുംബത്തിലെ ചില പ്രശ്നങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അഹാനയുടെ അമ്മ സിന്ധുവിന്റെ സഹോദരിയുടെ മകളായ തൻവി ആണ് ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അമ്മൂമ്മയുമായുള്ള ചില സൗന്ദര്യ പിണക്കങ്ങളും എല്ലാം കൂട്ടിച്ചേർത്ത് അത് ലക്ഷ്യം വെച്ചുകൊണ്ട് തൻവി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടതിന് പിന്നാലെയാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ആദ്യ വീഡിയോയ്ക്ക് പ്രതികരണം എന്നോണം അഹാന മറ്റൊരു പ്രതികരണവുമായി എത്തിയതോടെയാണ് ഇത് ഒരു കൂട്ടത്തല്ലിലേക്ക് മാറിയ ത്.

ഇപ്പോൾ അഹാനയുടെയും തൻവിയുടെയും സോഷ്യൽ മീഡിയയിൽ നിന്നും വിവാദമായ വീഡിയോകൾ എല്ലാം നീക്കം ചെയ്തിരിക്കുകയാണ്. അതിനുള്ള കാരണം വ്യക്തമായിരിക്കുകയാണ് അഹാന തന്നെ. താൻ വീഡിയോ പിൻവലിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകൾ താനും പിൻവലിക്കാം എന്ന് കസിൻ ആയ തൻവിയും സമ്മതിച്ചതായാണ് പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയത്.

ALSO READ:അമ്മു എന്നെ പിന്നിൽ നിന്ന് കുത്തിയ ഉറ്റവരിൽ നിന്ന് രക്ഷിച്ചതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്; അഹാനയെക്കുറിച്ച് കുറിപ്പുമായി സിന്ധു കൃഷ്ണ

കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കേണ്ടതല്ല എന്ന് മുതിർന്നവർ സംസാരിച്ചു തൻവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട് താൻ തന്റെ വീഡിയോ പിൻവലിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകൾ താനും നീക്കം ചെയ്യാം എന്ന് അവൾ സമ്മതിച്ചിട്ടുണ്ട് എന്നും അത് അനുസരിച്ച് തന്റെ വീഡിയോ തന്നെ പിൻവലിച്ചിരിക്കുകയാണ് പരമാവധി ഒരാഴ്ചയ്ക്ക് ഈ വീഡിയോ താൻ മാറ്റുമെന്ന് അതിൽ തന്നെ വ്യക്തമായി പറഞ്ഞിരുന്നതാണ് എന്നും അഹാന അറിയിച്ചു.

യഥാർത്ഥത്തിൽ ഈ സർക്കസിൽ ഒന്നും തുടക്കമിട്ടത് താനല്ല. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു പ്രവർത്തിക്കുള്ള പ്രതികരണം മാത്രമായിരുന്നു താൻ നടത്തിയത്. തൻവി നൽകിയ വാക്കിൽ ഉറച്ചുനിൽക്കും എന്നാണ് വിശ്വാസം. വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി സ്വന്തം കുടുംബകാര്യങ്ങളിൽ ഇനി സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴക്കില്ല എന്ന് തങ്ങൾ ആത്മാർത്ഥമായി പ്രത്യാശിക്കുന്നു എന്നുകൂടി അഹാന കൃഷ്ണ കുറിച്ചു.

അതേസമയം ആരെയും കുറ്റപ്പെടുത്താത്ത രീതിയിലാണ് തൻവി ഈ വിഷയത്തിൽ വിശദീകരണം നൽകിയത് കുടുംബാംഗങ്ങളുമായി കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കാൻ ആണ് തങ്ങൾ തീരുമാനിച്ചത് എന്നും താനും അഹാനയും വീഡിയോകൾ നീക്കം ചെയ്യുകയും സംസാരിച്ച് കാര്യങ്ങളെല്ലാം രമ്യമായി തീർക്കുകയും ചെയ്യും എന്നും തൻവിയുെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഇതിനിടെ സിന്ധു കൃഷ്ണ മകൾ അഹാനയ്ക്ക് പിന്തുണയുമായി കുറുപ്പുമായി എത്തിയിട്ടുണ്ട്. തന്റെ ഉറ്റവർ തന്നെ പിന്നിൽ നിന്ന് കുത്തിയപ്പോൾ അതിൽ നിന്നും സംരക്ഷിക്കാൻ നീ സ്വീകരിച്ച നടപടികളാണ് ഇപ്പോൾ നിന്നെ മറ്റുള്ളവരിൽ നിന്നും വെറുക്കപ്പെട്ടവൾ ആക്കാൻ കാരണമായത് എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത്.

ENGLISH SUMMARY

Now, all the controversial videos of Ahana and Tanvi have been removed from their social media. The reason for this is clear from Ahana herself.

Follow Us