Akhil Marar : ദിലീപിനായി നാദിർഷ പലതവണ വിളിച്ചു, പക്ഷേ തിരഞ്ഞെടുപ്പിന് ഒരു ആശംസ പോലും നേർന്നില്ല, എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമെന്ന് അഖിൽ മാരാർ

Akhil Marar On Dileep and Nadirsha : പൊതു രം​ഗത്ത് നിന്ന് വിട്ടു നൽക്കാൻ പോകുന്നു എന്ന സൂചന നൽകി ബി​ഗ് ബോസ് താരവും നടനും സംവിധായകനുമായ അഖിൽ മാരാർ. ഞായറാഴ്ച രാവിലെ പങ്കുവച്ച ഫെയ്ബുക്ക് കുറപ്പിലൂടെയാണ് അഖിൽ സാമൂഹിക രാഷ്ട്രീയ രം​ഗത്ത് നിന്ന് വിട്ട് നിൽക്കുന്നു എന്ന് സൂചന നൽകിയത്. കുറിപ്പിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് താൻ എത്തുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്.

Akhil Marar : ദിലീപിനായി നാദിർഷ പലതവണ വിളിച്ചു, പക്ഷേ തിരഞ്ഞെടുപ്പിന്  ഒരു ആശംസ പോലും നേർന്നില്ല, എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമെന്ന് അഖിൽ മാരാർ

Akhil Marar

Updated On: 

16 Aug 2026 | 05:14 PM

പൊതു രം​ഗത്ത് നിന്ന് വിട്ടു നൽക്കാൻ പോകുന്നു എന്ന സൂചന നൽകി ബി​ഗ് ബോസ് താരവും നടനും സംവിധായകനുമായ അഖിൽ മാരാർ. ഞായറാഴ്ച രാവിലെ പങ്കുവച്ച ഫെയ്ബുക്ക് കുറപ്പിലൂടെയാണ് അഖിൽ സാമൂഹിക രാഷ്ട്രീയ രം​ഗത്ത് നിന്ന് വിട്ട് നിൽക്കുന്നു എന്ന് സൂചന നൽകിയത്. കുറിപ്പിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് താൻ എത്തുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്. തന്റെ ശബ്ദം ഇനി തിനിക്ക് മാത്രമായി ചുരുക്കി കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നു എന്നാണ് അഖിൽ പറയുന്നത്. താൻ ഇടപെട്ട പല വിഷയങ്ങളെ പറ്റിയും അതിൽ നിന്ന് തനിക്കുണ്ടായ തിരിച്ചടികളെയും അഖിൽ തന്റെ പോസ്റ്റിൽ വിവരിക്കുന്നുണ്ട്.

ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്, പറഞ്ഞുകൊണ്ടാണ് അഖിലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താൻ എല്ലാവരെയും സാഹിച്ചിട്ടേ ഉള്ളൂ, ആരെയും ചതിച്ചിട്ടില്ല. താൻ അനാവശ്യമായി സംസാരിച്ച് ഒരുപാട് പേരെ വെറുപ്പിച്ചു എന്നും അഖിൽ പറയുന്നു.അതിൽ ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ചത് ദിലീപ് വിഷയത്തിലാണ് എന്നും അഖിൽ തുറന്നെഴുതി. ദിലീപിനെ പിന്തുണച്ചത് ഒരുപാട് പർ തനിക്ക് എതിരാകുന്നതിന് കാരണമായി. അന്ന് കുറേ പറഞ്ഞത് താൻ ദീലിപിന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടാണ് അനുകൂലമായി സംസാരിക്കുന്നത് എന്നാണ്.

Also Read : ‘ഡാഷിംഗ്, ഡെയറിംഗ്, ഡോമിനേറ്റിംഗ് സതീശൻ’; മുഖ്യമന്ത്രിയെ കുറിച്ച് നടൻ ജഗദീഷിൻ്റെ സിനിമാറ്റിക് ഡയലോഗ്!

ദിലീപിന്റെ ഭാ​ഗത്ത് ഒരു സത്യം ഉണ്ടെന്ന് കരുതി, അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രമാണ് പിന്തുണച്ചത്. ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ ദിലീപിന്റെ ജീവിതം തകർത്ത PT തോമസ് ന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല എന്നും അഖിൽ പോസ്റ്റിൽ പറയുന്നുണ്ട്. അതുമാത്രമല്ല രമേഷ് പിഷാരടിക്കു വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോയി. തോൽക്കാൻ പോകുന്നവന് എന്ത് ആശംസ അതായിരുന്നു നാദിർഷയുടെ ചിന്ത എന്നും അഖിൽ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നിയോജക മണ്ഡലത്തിൽ നിന്ന് ട്വന്റി 20 പാർട്ടിയിൽ നിന്ന് എൻ ‍ഡി എ സ്ഥാനാർത്ഥിയായിട്ടാണ് അഖിൽ മാരാർ മത്സരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാർട്ടി നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് അഖിൽ ട്വന്റി 20 യിൽ രാജി വയ്ക്കുകയും ചെയ്തിരുന്നു. അഖിലിന് പണവും സ്ഥാനമാനങ്ങളും കിട്ടാത്തതുകൊണ്ടാണ് പാർട്ടി വിട്ടത് എന്ന് ട്വന്റി 20 നേതൃത്വം ആരോപിക്കുകയും ശബ്ദ രേഖ പുറത്ത് വിടുകയും ഉണ്ടായി.

English Summary

Akhil Marar a Bigg Boss star, actor, and director has hinted at stepping away from the public sphere. He signaled his intention to withdraw from the socio-political arena in a Facebook post shared on Sunday morning, in which he also explains the reasons behind this decision.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ
Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
Jailer 2: രജനി സാർ എഴുന്നേറ്റ് കയ്യടിച്ചു, ദേശീയ അവാർഡിനേക്കാൾ വിലയുണ്ട് അതിന്; ജയിലർ 2 അനുഭവം വെളിപ്പെടുത്തി സുരാജ്
Dorothy OTT Release: ഡോറോത്തി തിയേറ്ററിൽ കാണാൻ പറ്റിയില്ലേ? ഒടിടി യിൽ എത്തുന്നു, എവിടെ എപ്പോൾ കാണാം?
Mallika Sukumaran: പ്രളയത്തിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കിക്കൂടെ? പവർകട്ടിന് പരിഹാരവുമായി മല്ലിക കുമാരൻ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ