Amala Shaji : നിറത്തിൻ്റെ പേരിൽ കുറെ കളിയാക്കൽ കേട്ടു, പിന്നാലെ കോളേജ് പഠനം ഉപേക്ഷിച്ചു; അമല ഷാജി

Amala Shaji College Life Issue : ഒരു ട്രോൾ വീഡിയോയെ തുടർന്ന് തനിക്ക് കോളേജിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. തുടർന്നാണ് കോളേജ് പഠനം പകുതിവെച്ച് നിർത്തിയതെന്ന് അമല ഷാജി പറയുന്നു. മാഹീൻ മച്ചാൻ്റെ മച്ചാൻസ് പോഡ്കാസ്റ്റിലാണ് സോഷ്യൽ മീഡിയ താരം താൻ നേരിട്ട് ദുരനുഭവം വ്യക്തമാക്കുന്നത്.

Amala Shaji : നിറത്തിൻ്റെ പേരിൽ കുറെ കളിയാക്കൽ കേട്ടു, പിന്നാലെ കോളേജ് പഠനം ഉപേക്ഷിച്ചു; അമല ഷാജി

Amala Shaji

Edited By: 

Arun Nair | Updated On: 22 Apr 2026 | 06:26 PM

ടിക്ടോക് കാലം മുതൽ മലയാളികൾക്കിടയിൽ നിന്നും തമിഴ്നാടും ആന്ധ്രയും കടന്ന് വടക്കെ ഇന്ത്യയിൽ വരെ ഫാൻ ബേസുള്ള സോഷ്യൽ മീഡിയ താരമാണ് അമല ഷാജി. തൻ്റെ പേജുകളിലൂടെ പങ്കുവെക്കുന്ന കണ്ടെൻ്റുകൾക്ക് മില്യണിൽ കുറഞ്ഞതൊന്നും അമല ഷാജിക്ക് ലഭിക്കാറില്ല. സഹോദരി അമൃത ഷാജിയും അമലയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ തരംഗം തന്നെയാണ്. പ്ലസ് ടു കാലം മുതലാണ് ടിക്ടോക്കിലൂടെ അമല സോഷ്യൽ മീഡിയ ലോകത്തെ താരമായി മാറുന്നത്. പിന്നീട് ഇൻസ്റ്റഗ്രാമിലെ റീൽസിലും യുട്യൂബിലുമെല്ലാം അമല തൻ്റേതായ ഇടം കണ്ടെത്തി.

എന്നാൽ സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ഫെയിം തൻ്റെ കോളേജ് പഠനത്തെ ബാധിച്ചുയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമല ഇപ്പോൾ. അതിന് പിന്നിലും സമൂഹമാധ്യങ്ങളിൽ താൻ നേരിട്ട ട്രോളുകൾ തന്നെയാണ് കാരണമായതെന്നും ആ ട്രോളുകളുടെ ബാക്കി പിന്നെ കോളേജിൽ പലരിലും നേരിടേണ്ടി വന്നുയെന്നാണ് അമല ഷാജി അടുത്തിടെ മാഹീൻ മച്ചാൻ്റെ മച്ചാൻസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ആ പ്രശ്നത്തിലൂടെ താൻ ഇപ്പോൾ ഒരു സരംഭകയായി മാറിയെന്നും സോഷ്യൽ മീഡിയ താരം വ്യക്തമാക്കുന്നു.

അമലയുടെ വാക്കുകൾ

കോളേജിൽ ഞാൻ സക്കൻഡ് ഇയർ വരെ പോയി. ആ സമയത്ത് ഞാൻ വല്ലാത്ത പ്രതിസന്ധി നേരിട്ടിരുന്നു. വെഡ്നെസ്ഡെ എന്ന വെബ് സീരീസ് കണ്ട് അത് റിക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഏത് ട്രെൻഡ് വന്നാലും അത് റിക്രിയേറ്റ് ചെയ്യാറുണ്ട് ഞാൻ. പക്ഷേ അത് ആൾക്കാർക്ക് ഇഷ്ടമല്ല. അത് പിന്നെ ട്രോളായി മാറി. അപ്പോൾ ട്രോളുകൾ കാരണം നേരിട്ട് വന്ന് കോളേജിലെ പിള്ളാര് കളിയാക്കാൻ തുടങ്ങി.

ALSO READ:പൗലോ കൊയ്ലോ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ ; നിർവചനം തിരുത്തി ലെന

അതിനോടൊപ്പം നിറത്തെ കുറിച്ചു പലരും പറയാൻ തുടങ്ങി. നിന്നെ നേരിൽ കാണാൻ വേറെ നിറമാണ് പക്ഷേ റീൽസിൽ കുറച്ചും കൂടി വെള്ളുത്തിട്ടാണെല്ലോ എന്നൊക്കെ പറഞ്ഞുള്ള കളിയാക്കൽ കൂടി വന്നു. അതും എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കുന്നതിന് തുല്യമായിരുന്നു. അത് തുടർന്നപ്പോൾ ഒരുപാട് ബുദ്ധിമുട്ട് തോന്നി. കോളേജിലെ അധ്യാപകരോടൊക്കെ ഇക്കാര്യം പറഞ്ഞു. പിന്നെ കോളേജ് ഡ്രോപ്പ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഡിസ്റ്റൻസായിട്ട് ഡിഗ്രി എടുത്തൂടെ എന്നും അവർ ചോദിച്ചിരുന്നു. പക്ഷേ അതും വേണ്ട എന്ന തീരുമാനിച്ചു. ഇക്കാര്യം വീട്ടിൽ അച്ഛനോട് പറഞ്ഞു, അച്ഛൻ അത് സമ്മതിക്കുകയും ചെയ്തു. എന്നാലും അച്ഛൻ ചോദിച്ചു ഇനി എന്താണ് പ്ലാൻ എന്ന്. എനിക്ക് ഡിസൈനൊക്കെ ഭയങ്കര ഇഷ്ടമാണ്. ആ ആശയത്തിൽ നിന്നും ഓൺലൈൻ ടി-ഷർട്ടിൻ്റെ ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. ടീസ് ബൈ അമല എന്നാണ് ബ്രാൻഡിൻ്റെ പേര്. ഇൻഫ്ലുവെൻസറായിട്ടുള്ള കുറെ സുഹൃത്തുക്കൾ സഹായിച്ച് ആരംഭിച്ച് സംരംഭം അത്യാവശ്യം സെയ്ൽസൊക്കെയായിട്ട് മുന്നോട്ട് പോകുന്നുണ്ട്.

Follow Us
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി