Angel Maria: ഹാഷിറിനും കൂട്ടുകാർക്കും നല്ല ബുദ്ധിയാണ്, റീലിലെ പോലെയല്ല; എയ്ഞ്ചൽ മരിയ
Actress Angel Maria About Hashir And Team: മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. ഹാഷിറിനെയും കൂട്ടുകാരെയും കുറിച്ച് എയ്ഞ്ചൽ മരിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിനിടെയാണ് നടി ഇവരെക്കുറിച്ച് തുറന്നുപറഞ്ഞത്. റീലുകളിൽ കാണുന്ന കുസൃതിക്കപ്പുറം ഹാഷിറിൻ്റെയും കൂട്ടുകാരുടെയും യഥാർത്ഥ സ്വഭാവത്തെക്കുറിച്ചാണ് എയ്ഞ്ചൽ മരിയ വെളിപ്പെടുത്തിയിരിക്കുന്നത്.
തിയേറ്ററുകളിൽ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വാഴ 2 എന്ന സിനിമയിലെ അഭിനയത്തിലൂടെ ശ്രദ്ധേയായിരിക്കുകയാണ് നടി എയ്ഞ്ചൽ മരിയ. വാഴ എന്ന ചിത്രത്തിന് ശേഷം സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധേയമായിരിക്കുകയാണ് നടി. ഒറ്റ സിനിമയിലെ അഭിനയവും റിയൽ ലൈഫിലെ എളിമയുമാണ് നടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.
ഹാഷിറിന്റെ കാമുകിയായി സ്ക്രീനിൽ തിളങ്ങിയ എയ്ഞ്ചൽ കുഞ്ചാക്കോ ബോബൻ്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലൂടെയാണ് ചലചിത്ര രംഗത്തേക്ക് തുടക്കം കുറിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് അഭിനയിക്കാനുള്ള മോഹം ഈ മിടുക്കിയുടെ ഉള്ളിലേക്ക് എത്തിയത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ സ്കൂളിലെ പല നാടകങ്ങളിലും വേഷമിട്ടിരുന്നു. അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, വീട്ടുകാർക്ക് അത്ര താല്പര്യമില്ലായിരുന്നു. അങ്ങനെ പല ഓഡീഷനുകളിലും പരാജയപ്പെട്ട് ഒടുവിൽ മോഡലിങ്ങിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവച്ചിരിക്കുന്നത്.
ALSO READ: മരിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു, ഒടുവിൽ ആ ചേട്ടനെ കണ്ടു
ഇപ്പോഴിതാ ഹാഷിറിനെയും കൂട്ടുകാരെയും കുറിച്ച് എയ്ഞ്ചൽ മരിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിനിടെയാണ് നടി ഇവരെക്കുറിച്ച് തുറന്നുപറഞ്ഞത്. റീലുകളിൽ കാണുന്ന കുസൃതിക്കപ്പുറം ഹാഷിറിൻ്റെയും കൂട്ടുകാരുടെയും യഥാർത്ഥ സ്വഭാവത്തെക്കുറിച്ചാണ് എയ്ഞ്ചൽ മരിയ വെളിപ്പെടുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ ചിരിപ്പൂരമായ ഹാഷിറും സംഘവും വെറും തമാശക്കാരല്ലെന്നും അവർ നല്ല ബുദ്ധിയുള്ളവരാണെന്നുമാണ് നടി പറയുന്നത്. അവരെ റീലുകളിൽ കാണുന്നത് പോലെയല്ലെന്നും എയ്ഞ്ചൽ മരിയ പറയുന്നത്. നമുക്കറിയാത്ത കുറേ കാര്യങ്ങൾ അവർക്കറിയാം. എവിടെ എങ്ങനെ പെരുമാറണം എന്നടക്കം അവർക്കറിയാം. നമുക്ക് അത് പറഞ്ഞുതരാറുണ്ട്.
മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. ഏഴു ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിന് പ്രേക്ഷരുടെ ഭാഗത്ത് നിന്ന് വലിയ കൈയ്യടിയാണ് ലഭിച്ചത്. അതേസമയം, ചിത്രത്തിന്റെ രചയിതാവും സഹനിർമാതാവുമായ വിപിൻ ദാസാണ് ഇൻസ്റ്റഗ്രാമിലൂടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻ്റെ ആവേശത്തിലാണ് ആരാധകർ.
വിജയക്കൊടി പാറിച്ച വാഴ 2
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ മലയാളം കണ്ട ഏറ്റവും വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സവിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻ ദാസായിരുന്നു. ഇൻസ്റ്റാ റീൽസ് സൂപ്പർ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി ആർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. വാഴ 2 വിജയമായതോടെ വാഴ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്. ‘വാഴ-3: ബയോപിക് ഓഫ് എ ബില്ല്യൺ ഗേൾസ്’ എന്നാണ് ചിത്രത്തിന്റെ പേര്.
വാഴ 3-യുടെ പോസ്റ്റർ