‘കുട്ടിക്കാലത്ത് കുഞ്ചാക്കോ കോവൻ എന്നായിരുന്നു വിളി’; ചാക്കോച്ചനെ കുറിച്ച് അനു സിത്താര

Anu Sithara on Her Bond With Kunchacko Boban: മൂന്നര വയസ്സുള്ളപ്പോൾ ചാക്കോച്ചൻ്റെ പേര് കൃത്യമായി പറയാൻ പോലും അറിയാത്ത കാലത്ത്, 'കുഞ്ചാക്കോ കോവൻ്റെ' പാട്ട് ഇട്ടുതരണമെന്ന് വീട്ടുകാരോട് പറയുമായിരുന്നുവെന്ന് താരം ചിരിയോടെ ഓർത്ത് പറയുന്നു. ചെറുപ്പം മുതൽ അങ്ങനെ കണ്ടു വളർന്നതുകൊണ്ട് വീട്ടിലെ ഒരാളെപ്പോലെയാണ് ചാക്കോച്ചനെ തോന്നിയിരുന്നത്

‘കുട്ടിക്കാലത്ത് കുഞ്ചാക്കോ കോവൻ എന്നായിരുന്നു വിളി’; ചാക്കോച്ചനെ കുറിച്ച് അനു സിത്താര

അനു സിത്താര, കുഞ്ചാക്കോ ബോബൻ

Published: 

27 Nov 2026 | 11:56 AM

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു സിനിമയിൽ പോലും അഭിനയിച്ചിരുന്നില്ല നടി അനു സിത്താര. എന്നാൽ അങ്ങനെ ഒരു അസാന്നിധ്യം മലയാളികൾക്ക് തോന്നിയിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. സാമൂഹ്യ മാധ്യമങ്ങളിൽ താരം സജിവമായി നിന്നിരുന്നതുകൊണ്ടാകാം അത്. ഡാൻസ് സ്കൂളിൻ്റെയും നൃത്ത പരിപാടികളുടെയുമെല്ലാം തിരക്കുകളിലായിരുന്നു അനു സിത്താര. ചെറിയ ഇടവേളയ്ക്ക് ശേഷം ‘ഹെയിൽ മേരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം ഇപ്പോൾ.കുഞ്ചാക്കോ ബോബനൊപ്പമുള്ള അനു സിത്താരയുടെ മൂന്നാമത്തെ ചിത്രമാണിത്. പുതിയ സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, കുഞ്ചാക്കോ ബോബനുമായുള്ള സൗഹൃദത്തെക്കുറിച്ചും ‘രാമൻ്റെ ഏദൻതോട്ടം’ ഷൂട്ടിംഗ് ഓർമ്മകളെക്കുറിച്ചും തുറന്ന് സംസാരിക്കുന്നുണ്ട് താരം.

കുട്ടിക്കാലം മുതലേ കുഞ്ചാക്കോ ബോബൻ്റെ പാട്ടുകളുടെ ആരാധികയായിരുന്നു താനെന്ന് അനു സിത്താര പറയുന്നു. മൂന്നര വയസ്സുള്ളപ്പോൾ ചാക്കോച്ചൻ്റെ പേര് കൃത്യമായി പറയാൻ പോലും അറിയാത്ത കാലത്ത്, ‘കുഞ്ചാക്കോ കോവൻ്റെ’ പാട്ട് ഇട്ടുതരണമെന്ന് വീട്ടുകാരോട് പറയുമായിരുന്നുവെന്ന് താരം ചിരിയോടെ ഓർത്ത് പറയുന്നു. ചെറുപ്പം മുതൽ അങ്ങനെ കണ്ടു വളർന്നതുകൊണ്ട് വീട്ടിലെ ഒരാളെപ്പോലെയാണ് ചാക്കോച്ചനെ തോന്നിയിരുന്നത്. വളരെ പാവമായ ഒരു മനുഷ്യനായാണ് ചാക്കോച്ചനെ മനസ്സിൽ കണ്ടിരുന്നത്. നേരിട്ട് കണ്ടപ്പോഴും അദ്ദേഹം അതുപോലെ തന്നെയായിരുന്നുവെന്ന് താരം വ്യക്തമാക്കി.

Also Read: Mallika Sukumaran: തമ്പാനൂരിലെ വെള്ളം കുറഞ്ഞില്ലേ? എന്റെ വീടിന്റെ മുന്നിലെ വെള്ളപ്പൊക്കവും പോയി! തള്ള് മഴക്ക് പോലും സഹിച്ചില്ല; മല്ലിക സുകുമാരന് ട്രോൾ

‘രാമൻ്റെ ഏദൻതോട്ടം’ എന്ന സിനിമയുടെ സെറ്റിൽ ആദ്യമായി എത്തിയപ്പോഴുള്ള അനുഭവവും അനു സിത്താര പങ്കുവെച്ചു. ആദ്യ ദിവസം അഭിനയിക്കാൻ പറ്റുമോ എന്ന വലിയ ടെൻഷൻ ഉണ്ടായിരുന്നു. ചാക്കോച്ചനൊപ്പമായിരുന്നു ആദ്യ സീനും. എന്നാൽ അദ്ദേഹം അടുത്തുവന്ന് സംസാരിച്ച് തന്നെ കൂളാക്കി, ലൊക്കേഷനിൽ എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറുന്ന ആളാണ് ചാക്കോച്ചൻ. തമാശകൾ പറഞ്ഞ് കൂടെയുള്ളവരെ ചിരിപ്പിക്കുന്നപ്രകൃതക്കാരനാണ് സെറ്റിൽ അദ്ദേഹം എന്നും അനു സിത്താര പറയുന്നു.

വാഗമണ്ണിൽ നടന്ന ‘രാമൻ്റെ ഏദൻതോട്ട’ത്തിൻ്റെ രാത്രികാല ഷൂട്ടിംഗ് ഓർമ്മകളും താരം പങ്കുവെച്ചു. കൊടുംതണുപ്പത്ത് തുടർച്ചയായി രാത്രി ഷൂട്ട് നടന്നിരുന്നു. താനുൾപ്പെടെയുള്ളവർ മൂടിപ്പുതച്ചാണ് ഇരുന്നിരുന്നത്. തങ്ങൾക്ക് മടുപ്പ് തോന്നുമ്പോഴും, ചാക്കോച്ചൻ എപ്പോഴും വളരെ ഫ്രഷായിട്ടാണ് സെറ്റിൽ എത്തിയിരുന്നത്. അദ്ദേഹത്തിൻ്റെ ആ ഊർജ്ജം തനിക്ക് വലിയ രീതിയിൽ പ്രചോദനമായിട്ടുണ്ട് എന്ന് അനു സിത്താര പറയുന്നു. ഇന്നും എവിടെ പോയാലും ആളുകൾ എടുത്തുപറയുന്ന ചിത്രം ചാക്കോച്ചനൊപ്പമുള്ള ‘രാമൻ്റെ ഏദൻതോട്ടം’ ആണെന്നും, ‘ഹെയിൽ മേരി’യും അതുപോലെ പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു സിനിമയാകട്ടെയെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

English Summary

Returning to cinema with Hail Mary, Anu Sithara recalled calling Kunchacko Boban ‘Kunchacko Kovan’ as a child, shared Ramante Edanthottam shoot memories

Loading...
Unable to load recommendations.
Follow Us
Related Stories
Swasika Vijay: ‘ഞാനൊരു മോശം നടിയാണെന്നോ കാണാൻ മോശമാണെന്നോ പറയാനാകില്ല, അവസരം തന്നാലല്ലേ തെളിയിക്കാനാവൂ’; സ്വാസിക
Swasika Vijay : കുലസ്ത്രീയുടെ അർത്ഥം ആളുകൾക്ക് അറിയില്ല; വ്യക്തമാക്കി സ്വാസിക വിജയ്
‘കുട്ടിക്കാലത്ത് ചാക്കോച്ചനെപ്പോലെ, വലുതായപ്പോൾ വിനയ് ഫോർട്ട്’; ഭാര്യ സനയ്ക്ക് ജിമ്മിൽ വെച്ചുണ്ടായ അബദ്ധം പറഞ്ഞ് ഹക്കീം ഷാജഹാൻ
Mallika Sukumaran: തമ്പാനൂരിലെ വെള്ളം കുറഞ്ഞില്ലേ? എന്റെ വീടിന്റെ മുന്നിലെ വെള്ളപ്പൊക്കവും പോയി! തള്ള് മഴക്ക് പോലും സഹിച്ചില്ല; മല്ലിക സുകുമാരന് ട്രോൾ
Bigg Boss Malayalam: എന്താ വൈബ്! ഹൗസിനെ ഇളക്കി മറിച്ച് ആസിഫിന്റെ അച്ഛൻ
Kalabhavan Mani: ദിലീപിന്റെ ഐശ്വര്യം മഞ്ജുവാണ്! ആ അച്ഛൻ എന്നെ പറഞ്ഞപോലെ ഒരു തെറി ആരും കേട്ടിട്ടുണ്ടാവില്ല;കലാഭവൻ മണി
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം