Kalabhavan Mani: ദിലീപിന്റെ ഐശ്വര്യം മഞ്ജുവാണ്! ആ അച്ഛൻ എന്നെ പറഞ്ഞപോലെ ഒരു തെറി ആരും കേട്ടിട്ടുണ്ടാവില്ല;കലാഭവൻ മണി
അന്ന് മഞ്ജു വാര്യരെ വിവാഹം കഴിക്കുവാൻ ദിലീപിനെ സഹായിച്ച സംഘത്തിൽ താനും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.ആ സംഘത്തിൽ താനും ലാൽജോസും ബിജുമേനോൻ ദിലീപ് എന്നിവരെല്ലാവരും ഉണ്ടായിരുന്നു. നടൻ പ്രജോദിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു കലാഭവൻ മണി ഇക്കാര്യത്തിൽ കുറിച്ച് സംസാരിച്ചത്..............
മലയാള സിനിമയിലെ ഒരുകാലത്തെ ഏറ്റവും ജനപ്രിയതാര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഇരുവരുടെയും പ്രണയവിവാഹവും പിന്നീടുണ്ടായ വേർപിരിയലും എല്ലാം സിനിമാലോകത്തും ആരാധകർക്കിടയിലും എക്കാലും വലിയ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ഇവരുടെ വിവാഹത്തെക്കുറിച്ച് അന്തരിച്ച കലാകാരൻ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.
അന്ന് മഞ്ജു വാര്യരെ വിവാഹം കഴിക്കുവാൻ ദിലീപിനെ സഹായിച്ച സംഘത്തിൽ താനും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.ആ സംഘത്തിൽ താനും ലാൽജോസും ബിജുമേനോൻ ദിലീപ് എന്നിവരെല്ലാവരും ഉണ്ടായിരുന്നു. നടൻ പ്രജോദിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു കലാഭവൻ മണി ഇക്കാര്യത്തിൽ കുറിച്ച് സംസാരിച്ചത്.
നടന്റെ വാക്കുകൾ
മഞ്ജു വാര്യരെ തട്ടിക്കൊണ്ടുപോയതിൽ എനിക്കും പങ്കുണ്ട്. അന്ന് ഞാൻ മാത്രമല്ല ലാൽ ജോസ് ബിജു മേനോൻ ദിലീപ് ദിലീപിന്റെ ആലുവയിലെ രണ്ട് സുഹൃത്തുക്കൾ എല്ലാവരും ഉണ്ടായിരുന്നു. ലോഹിതദാസ് സാറിന്റെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട ദിലീപ് ചാലക്കുടിയിൽ വന്നപ്പോഴാണ് അവിടെ വച്ച് ദിലീപിനെ കണ്ടത്. എന്താണ് ഇവിടെ എന്ന് ചോദിച്ചപ്പോൾ ഞാനീ ഈ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണ് അതുകൂടാതെ വേറൊരു ചടങ്ങ് കൂടി ഉണ്ട് എന്ന് പറഞ്ഞു. അതെന്താണ് ചോദിച്ചപ്പോഴാണ് മഞ്ജു വാര്യരെ കൊണ്ടുപോകുന്ന കാര്യമാണെന്ന് പറഞ്ഞത്. കേട്ട ഉടനെ ഞാൻ പറഞ്ഞു അതിനിപ്പോ എന്താ നമുക്ക് പോവാം സെറ്റ് ആക്കാം എന്ന്. അങ്ങനെ അവിടുന്ന് എല്ലാവരും പോയി മഞ്ജു വാര്യരെ കൂട്ടിക്കൊണ്ടു വരികയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. അന്ന് എന്നെ കണ്ട മഞ്ജുവിന്റെ അച്ഛൻ എന്നോട് ഒരു തെറി പറഞ്ഞിട്ടുണ്ട്. അതുപോലൊരു തെറി മലയാള സിനിമയിൽ ആരും കേട്ടിട്ടുണ്ടാവില്ല.
പിന്നെ അദ്ദേഹം എന്നോട് ചോദിച്ചത് നിന്റെ പെങ്ങന്മാരോട് ആണെങ്കിൽ ഇങ്ങനെ ചെയ്യുമോ എന്നാണ് ചോദിച്ചത് ശരിയാണ്. അദ്ദേഹത്തോട് പറഞ്ഞത് എന്റെ പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞു പോയി എന്നാണ്. ആർക്കായാലും വിഷമമുണ്ടാകും പക്ഷെ അതുകൊണ്ട് ഇപ്പോൾ എല്ലാവർക്കും നന്നായില്ലേ. ദിലീപിന്റെ ഭാഗ്യം എന്നു പറയുന്നത് മഞ്ജുവാര്യരാണ് മഞ്ജുവാര്യർ വന്നതിനുശേഷം ദിലീപിനെ ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഉണ്ടായി, അവർക്കിപ്പോൾ ഒരു മകളായി. അവർ സന്തോഷത്തോടെ ജീവിക്കുന്നില്ലേ എന്നും കലാഭവൻ മണി ചോദിക്കുന്നുണ്ട്.ഇതിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തെക്കുന്നത്. മഞ്ജുവാര്യർ തന്നെയായിരുന്നു ദിലീപിന്റെ ഭാഗ്യം എന്നും അവർ ജീവിതത്തിൽ നിന്ന് പോയപ്പോൾ ദിലീപിന്റെ സിനിമകളും പരാജയപ്പെട്ടു എന്നും ആളുകൾ പ്രതികരണം നടത്തി.
ENGLISH SUMMARY
Comments made by the late artist Kalabhavan Mani regarding the marriage of Dileep and Manju Warrier have drawn attention. He stated that he was part of the group that helped Dileep marry Manju Warrier at the time. These remarks were made during an interview. The group included himself, Lal Jose, Biju Menon, and Dileep.