AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mallika Sukumaran: തമ്പാനൂരിലെ വെള്ളം കുറഞ്ഞില്ലേ? എന്റെ വീടിന്റെ മുന്നിലെ വെള്ളപ്പൊക്കവും പോയി! തള്ള് മഴക്ക് പോലും സഹിച്ചില്ല; മല്ലിക സുകുമാരന് ട്രോൾ

Mallika Sukumaran Flood Statement:അല്ലെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിലും മല്ലിക സുകുമാരൻ ട്രോളുകൾക്ക് വിധേയായിരുന്നു. അതിന് തുടർച്ചയായിട്ടുള്ള ഒരു പ്രസ്താവന എന്നോണമാണ് പറഞ്ഞത് താൻ ഇറങ്ങി തിരിച്ചിട്ടും മാറാത്ത തന്റെ വീടിനു മുന്നിലുള്ള വെള്ളപ്പൊക്കം പോയി. തമ്പാനൂരിലെ വെള്ളം കുറയുന്നില്ല എന്ന് നിങ്ങൾ മാധ്യമങ്ങൾ എന്തെല്ലാം നുണകളാണ് പറഞ്ഞത്, എന്നാൽ ഇപ്പോൾ വെള്ളം എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മല്ലിക.......

Mallika Sukumaran: തമ്പാനൂരിലെ വെള്ളം കുറഞ്ഞില്ലേ? എന്റെ വീടിന്റെ മുന്നിലെ വെള്ളപ്പൊക്കവും പോയി! തള്ള് മഴക്ക് പോലും സഹിച്ചില്ല; മല്ലിക സുകുമാരന് ട്രോൾ
Mallika SukumaranImage Credit source: Social Media
Ashli C
Ashli C | Published: 27 Nov 2026 | 10:50 AM

ചില വാക്കുകൾ അങ്ങനെയാണ് പറഞ്ഞു കഴിഞ്ഞാൽ പിന്നെ തിരിച്ചെടുക്കാൻ കഴിയില്ല. എന്നാൽ അവ വരുത്തിവെക്കുന്ന വിനകളോ നമുക്ക് തേച്ചാലും മാച്ചാലും മായ്ക്കാൻ കഴിയാത്ത വിധത്തിലും ഉള്ളതായിരിക്കും. അത്തരത്തിൽ കഴിഞ്ഞദിവസം കേരളത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്തി മണിക്കൂറുകൾകകകം വെട്ടിലായിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. കാലാകാലങ്ങളായി മഴ തുടങ്ങി കഴിഞ്ഞാൽ തലസ്ഥാന നഗരി ആകെ വെള്ളത്തിൽ മുങ്ങാറുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന തമ്പാനൂരിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും കിഴക്കേകോട്ടയും എല്ലാം ഒരു ചാറ്റൽ മഴ കഴിയുമ്പോഴേക്കും വെള്ളത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥ.

മാറിമാറി വന്ന ഭരണസമിതികൾ എല്ലാം തന്നെ ഇതിനോട് കൈമലർത്തുമ്പോൾ ഇത്തവണ അതിനൊരു പരിഹാരം ആകും എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭരണത്തിൽ ഏറിയതാണ് ബിജെപി. എന്നാൽ ഈ വിഷയത്തിൽ കാര്യമായ തീരുമാനങ്ങളോ അല്ലെങ്കിൽ നീക്കങ്ങളും എന്തെങ്കിലും എടുത്തു എന്ന കാര്യത്തിൽ സംശയം നിലനിൽക്കെ എല്ലാം തികഞ്ഞു എല്ലാം റെഡിയാക്കി എന്ന് പറഞ്ഞുകൊണ്ട് മേയറായ വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ട് എത്തിയതാണ് മല്ലിക സുകുമാരൻ.

നിങ്ങൾ മാധ്യമങ്ങൾ എന്തെല്ലാം നുണകളാണ് പറഞ്ഞത്?

അല്ലെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിലും മല്ലിക സുകുമാരൻ ട്രോളുകൾക്ക് വിധേയായിരുന്നു. അതിന് തുടർച്ചയായിട്ടുള്ള ഒരു പ്രസ്താവന എന്നോണമാണ് പറഞ്ഞത് താൻ ഇറങ്ങി തിരിച്ചിട്ടും മാറാത്ത തന്റെ വീടിനു മുന്നിലുള്ള വെള്ളപ്പൊക്കം പോയി. തമ്പാനൂരിലെ വെള്ളം കുറയുന്നില്ല എന്ന് നിങ്ങൾ മാധ്യമങ്ങൾ എന്തെല്ലാം നുണകളാണ് പറഞ്ഞത്, എന്നാൽ ഇപ്പോൾ വെള്ളം എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മല്ലിക സുകുമാരൻ രംഗത്തെത്തിയത്.

പ്രസ്താവന നടത്തി മണിക്കൂറുകൾക്കകം തന്നെ താരത്തെ ഭൂമിയിൽ എവിടെയും വിൽക്കാൻ സമ്മതിക്കാത്ത തരത്തിൽ എയറിലാക്കിക്കൊണ്ട് വലിയൊരു മഴയാണ് പെയ്തത്. ഈയൊരു മഴയിൽ ആകട്ടെ തമ്പാനൂരും കിഴക്കേ കോട്ടയും എല്ലാം വെള്ളത്തില്‍ മുങ്ങി. നിർത്തിയിട്ട വാഹനങ്ങളെല്ലാം ഒലിച്ചു പോവുകയും വെള്ളത്തിൽ ചാഞ്ചാടി കളിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ വരെ ഉണ്ടായി. റെയിൽവേയിൽ എത്തിയ പല ജില്ലകളിൽ നിന്നുള്ള ആളുകൾ ഇതുപോലെ ഒരു അവസ്ഥ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നു വരെ പ്രസ്ഥാവന നടത്തേണ്ടി വന്നു.

എന്നാൽ ഇതിനുപിന്നാലെ വെട്ടിൽ ആയിരിക്കുന്നത് മല്ലികാ സുകുമാരനാണ്. അമ്മാതിരി തള്ളല്ലേ തള്ളിയത് കേട്ടിട്ട് മഴയ്ക്ക് പോലും സഹിച്ചില്ല എന്നാണ് ആളുകൾ ട്രോളുകളായി പറയുന്നത്.ചേച്ചി പെട്ടു,, ഇങ്ങനെ ഒരു അവസ്ഥ ശത്രുക്കൾക്ക് പോലും വരുത്തല്ലേ ലെ മഴ : ഇത്തിരി ലേറ്റ് ആയിപ്പോയി. എന്നാലും ഗ്രാൻഡ് ആക്കിട്ടുണ്ട്,ഇവരിത് പറഞ്ഞത് പ്രകൃതിയ്ക്ക് പോലും സഹിച്ചില്ല, ഉടനെ കൊടുത്തു എന്നൊക്കെയാണ് പ്രതികരണങ്ങൾ.

ENGLISH SUMMARY

Actress Mallika Sukumaran has found herself in an awkward position just hours after making a statement regarding the recent rains and flooding in Kerala. She had praised Mayor V.V. Rajesh, claiming that everything was perfectly managed and fully prepared.

Follow Us