Asif ali: സൂപ്പർ പവർ ആണത്; കരയുന്ന കുട്ടികൾക്ക് ഫോൺ കൊടുത്ത് സമാധാനിപ്പിക്കുമ്പോൾ സംഭവിക്കുന്നതിനെ കുറിച്ച് ആസിഫ് അലി
നെറ്റിലൂടെയുള്ള സാധ്യതകളും അതിന്റെ ഗുണങ്ങളും തിരിച്ചറിയുന്നതിന് മുന്നേ നമ്മുടെ മാതാപിതാക്കളെക്കാളും സുഹൃത്തിനെക്കാളും അടുത്ത ബന്ധം ഫോണും ഇന്റർനെറ്റും ആയിട്ട് കുട്ടികളിൽ വളർന്നുവരുന്നു. പണ്ട് ഞങ്ങൾ മാതാപിതാക്കളോട് ചോദിച്ചിരുന്ന സംശയങ്ങൾ കൂടുതൽ അല്ലെങ്കിൽ ടീച്ചേഴ്സിനോട് ചോദിച്ച് തീർത്തിരുന്ന സംശയങ്ങളേക്കാൾ കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കുട്ടികൾ ഇന്റർനെറ്റ് വഴി ചോദിച്ചറിയുന്നു..........
കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ സംഭവിക്കുന്നതിനെ കുറിച്ച് നടൻ ആസിഫ് അലി. എല്ലാവർക്കും ജീവിതത്തിലെ ഓരോ ഘട്ടത്തിൽ ഒരു സൂപ്പർ പവർ ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ ജനറേഷനിലെ കുട്ടികൾക്ക് അവർ ജനിച്ച് ഒരു രണ്ടര വയസ്സായി വാശി പിടിക്കാൻ തുടങ്ങുമ്പോഴും അമ്മമാർക്കും അച്ഛന്മാർക്കും അവരെ നിയന്ത്രിക്കാൻ കഴിയാതെ ആവുമ്പോഴും ആണ് ആ സൂപ്പർ പവർ ലഭിക്കുന്നത്. കരയുന്ന കുട്ടിയെ സമാധാനിപ്പിക്കാൻ ആദ്യം തന്നെ കയ്യിലോട്ട് കൊടുക്കുക ഫോണ് ആണ്.
താനും അങ്ങനെയായിരുന്നു തന്റെ കുട്ടി കരഞ്ഞ് എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല ആ ഘട്ടത്തിൽ എത്തിയപ്പോൾ കയ്യിലേക്ക് ആദ്യമായി കൊടുത്തത് ഫോണാണ്. ആ ഫോണിലൂടെ കുട്ടികൾക്ക് ഒരു വലിയ സൂപ്പർ പവർ ആണ് ലഭിക്കുന്നത്. ആ സൂപ്പർ പവറിന്റെ പേരാണ് ഇന്റർനെറ്റ് എന്നാണ് ആസിഫ് അലി പറയുന്നത്.
ALSO READ:ബിഗ് ബോസ് കാണിക്കുന്നത് മനുഷ്യാവകാശ ലംഘനം! ഭക്ഷണത്തിനായി കരഞ്ഞ് മൃദുല
നെറ്റിലൂടെയുള്ള സാധ്യതകളും അതിന്റെ ഗുണങ്ങളും തിരിച്ചറിയുന്നതിന് മുന്നേ നമ്മുടെ മാതാപിതാക്കളെക്കാളും സുഹൃത്തിനെക്കാളും അടുത്ത ബന്ധം ഫോണും ഇന്റർനെറ്റും ആയിട്ട് കുട്ടികളിൽ വളർന്നുവരുന്നു. പണ്ട് ഞങ്ങൾ മാതാപിതാക്കളോട് ചോദിച്ചിരുന്ന സംശയങ്ങൾ കൂടുതൽ അല്ലെങ്കിൽ ടീച്ചേഴ്സിനോട് ചോദിച്ച് തീർത്തിരുന്ന സംശയങ്ങളേക്കാൾ കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കുട്ടികൾ ഇന്റർനെറ്റ് വഴി ചോദിച്ചറിയുന്നു. ഇതിലൂടെ ഒരു ഏജ് ഗ്രൂപ്പിൽ ഉള്ള വ്യക്തിയാണോ എന്താ എന്ന് അറിയാത്ത രീതിയിൽ നിങ്ങൾക്ക് വളരെ സുതാര്യമായിട്ട് എളുപ്പത്തിലും നിങ്ങളുടെ പല സംശയങ്ങൾക്കും ഉള്ള മറുപടിയും ലഭിക്കുന്നു.
യഥാർത്ഥത്തിൽ അതൊരു വലിയ സൂപ്പർ പവർ തന്നെയാണ്. നിങ്ങൾക്ക് എന്താകണമെന്ന് നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നൊക്കെ നിങ്ങൾക്ക് വളരെ തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരിടം. നമ്മൾ എപ്പോഴും പറയാറുണ്ട് ഗ്രേറ്റ് പവർ കൗൺസിൽ ഗ്രേറ്റ് റെസ്പോൺസിബിലിറ്റി. അതെ നമ്മുടെ കയ്യിൽ ലഭിച്ചിരിക്കുന്ന ഈ വലിയ പവർ കൈകാര്യം ചെയ്യുമ്പോൾ നമുക്ക് ചില ഉത്തരവാദിത്തങ്ങളും ഉണ്ട്. അതിനാൽ തന്നെ ഇതിനെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന കാര്യത്തിൽ ഒരു മുൻവിധി വേണമെന്ന് ആസിഫലി കൂട്ടിച്ചേർത്തു.
ENGLISH SUMMARY
Actor Asif Ali speaks about what happens when children are given phones. Everyone acquires a ‘superpower’ at some stage in life. However, for children of the current generation, this superpower emerges when they are around two and a half years old—precisely when they begin to throw tantrums and their parents find themselves unable to control them.