AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Anirudh – Kavya Maran: ക്ഷണക്കത്തിനൊപ്പം സ്വർണ മോതിരം, ജീവനക്കാർക്ക് കിടിലൻ സമ്മാനവുമായി കാവ്യ മാരൻ

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ വിവാ​ഹം എന്നത് ജീവിതത്തിലെ അമൂല്യമായ നിമിഷമാണ്. ആ അമൂല്യ മുഹൂർത്തത്തിൽ ചുറ്റുമുള്ളവരെ കൂടി ചേർത്ത് നിർത്തുക എന്നതും പ്രധാനമാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല തന്റെ ജീവനക്കാരെ മുഴുവൻ വിവാഹ ആഘോഷ വേളയിൽ വലിയ സർപ്രൈസ് ഒരുക്കിക്കൊണ്ട് ചേർത്ത് നിർത്ത് നിർത്തുകയാണ് കാവ്യമാരൻ.

Anirudh – Kavya Maran: ക്ഷണക്കത്തിനൊപ്പം സ്വർണ മോതിരം, ജീവനക്കാർക്ക് കിടിലൻ സമ്മാനവുമായി കാവ്യ മാരൻ
Anirudh, Kavya MaranImage Credit source: Social Media
Amal KV
Amal KV | Published: 22 Nov 2026 | 06:54 PM

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ വിവാ​ഹം എന്നത് ജീവിതത്തിലെ അമൂല്യമായ നിമിഷമാണ്. ആ അമൂല്യ മുഹൂർത്തത്തിൽ ചുറ്റുമുള്ളവരെ കൂടി ചേർത്ത് നിർത്തുക എന്നതും പ്രധാനമാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല തന്റെ ജീവനക്കാരെ മുഴുവൻ വിവാഹ ആഘോഷ വേളയിൽ വലിയ സർപ്രൈസ് ഒരുക്കിക്കൊണ്ട് ചേർത്ത് നിർത്ത് നിർത്തുകയാണ് കാവ്യമാരൻ. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായുള്ള വിവാഹത്തിന് പിന്നാലെ നടന്ന, ആഘോഷത്തിന്റെ ഭാഗമായി സൺ ഗ്രൂപ്പിലെ ജീവനക്കാർക്ക് കാവ്യ മാരൻ സ്വർണ്ണ മോതിരങ്ങൾ സമ്മാനിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സൺ​ഗ്രൂപ്പ് ജീവനക്കാരിലൊരാൾ ‘X’ (എക്സ്) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹ റിസ്ഷനുള്ള ക്ഷണകത്തിനൊപ്പം നൽകിയ ​ഗിഫ്റ്റുകൾക്കൊപ്പമാണ് സ്വർണ മോതിരവും ഉള്ളത് എന്ന് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നു. വൈറലായ പ്രചരിക്കുന്ന വീഡിയോയിൽ, ചോക്ലേറ്റുകൾ, ക്ഷണക്കത്ത്, ഒരു സ്വർണ്ണ മോതിരം എന്നിവ അടങ്ങിയ സമ്മാനപ്പൊതിയാണ് ഉള്ളത്. സ്വർണ്ണ നാണയങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജീവനക്കാർക്ക്, അതിനു പകരം സ്വർണ്ണ മോതിരങ്ങൾ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പറയുന്നതായി വീഡിയോയിൽ ഒരാൾ പറയുന്നതു കേൾക്കാം.

Also Read: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര

സമ്മാന കിറ്റിനുള്ളിലുണ്ടായിരുന്ന ക്ഷണക്കത്ത് പ്രകാരം, നവംബർ 25നാണ് ജീവനക്കാർക്ക് ഉച്ചഭക്ഷണ വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. ഇത് സൺ ഗ്രൂപ്പ് (Sun Group) ജീവനക്കാർക്ക് മാത്രമായി പ്രത്യേകം സംഘടിപ്പിക്കുന്ന ഒരു ആഘോഷ പരിപാടിയാണെന്ന് മനസ്സിലാക്കുന്നു. അതേ സമയം സ്വർണ മോതിരത്തിന്റെ കൃത്യമായ ഭാരവും മൂല്യവും ഇതുവരെ വ്യക്തമായിട്ടില്ല. എത്ര ജീവനക്കാർക്ക് ഇത്തരത്തിൽ ഉപഹാരങ്ങൾ ലഭിച്ചു എന്നത് സംബന്ധിച്ച വിവരങ്ങളും നിലവിൽ പുറത്ത് വന്നിട്ടില്ല.

സം​ഗീത സംവിധായകൻ അിരുദ്ധും കാവ്യ മാരനം തമ്മിലുള്ള വിവാഹം നവംബർ 11-ന് ഗ്രീസിൽ വെച്ച് ലളിതമായ ഒരു ചടങ്ങായിട്ടായിരുന്നു സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ഈ സ്വകാര്യ ചടങ്ങിൽ, സൂപ്പർസ്റ്റാർ രജനീകാന്ത്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, പരസ്പരം ഹാരാർപ്പണം നടത്തി സ്വയം മര്യാദ ശൈലിയിലായിരുന്നു വിവാഹ ചടങ്ങ്. സിന്ദൂരം ചാർത്തുകയോ താലി കെട്ടുകയോ ചെയ്യുന്നതുപോലുള്ള ആചാരങ്ങളൊന്നും വിവാഹച്ചടങ്ങിൽ ഉണ്ടായിരുന്നില്ല.

English Summary

For an individual, a wedding is one of life’s most precious moments a time when it is meaningful to bring those around you into the fold. Kavya Maran has chosen to make her wedding celebrations even more special by including not just her relatives and friends, but her entire staff, in a wonderful surprise.

Follow Us