AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Big Boss Contestant Aneesh: സൈക്കോ മനോഭാവമോ അതോ മറ്റാരുടെയെങ്കിലും PR വർക്കോ? സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി അനീഷ്

Big Boss Contestant Aneesh: ചില ID കളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു

Big Boss Contestant Aneesh: സൈക്കോ മനോഭാവമോ അതോ മറ്റാരുടെയെങ്കിലും PR വർക്കോ? സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി അനീഷ്
AneeshImage Credit source: Instagram
Ashli C
Ashli C | Published: 22 Feb 2026 | 12:58 PM

ബിഗ് ബോസ് മലയാളം സീസണ്‍ 7 കോമണര്‍ മത്സരാര്‍ത്ഥിയും റണ്ണര്‍ അപ്പുമാണ് അനീഷ്. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സാധാരണക്കാരനായ വ്യക്തി ഇത്രയും പ്രേക്ഷക സ്വീകാര്യത നേടുന്നത്. അത്തരത്തിൽ ജന പിന്തുണയുള്ള ഒരാളാണ് അനീഷ്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് താരം. സൈബർ ഇടങ്ങളിൽ എത്തി എന്തും എഴുതിയിടാം എന്ന സൈക്കോ മാനസിക അവസ്ഥയാണ് നിങ്ങൾക്കെങ്കിലും അതിന് തക്കമായ മറുപടി ലഭിക്കുമെന്നും അതൊരുപക്ഷേ നിയമത്തിന്റെ വഴിയിൽ ആയിരിക്കുമെന്നും അനീഷ്.

ചില ID കളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു. അത്തരത്തിലുള്ള profile കളെ കണ്ടുപിടിച്ച് നിയമവഴികളിലൂടെ സഞ്ചരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി PR വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നതൊക്കെ തെളിയേണ്ടിയിരിക്കുന്നുവെന്നും അനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അനീഷിന്റെ പോസ്റ്റ്

സൈബർ ഇടങ്ങളിൽ ചെന്ന് എന്തും എഴുതിയിടാം എന്ന സൈക്കോ മാനസികാവസ്ഥയാണ് നിങ്ങൾക്കെങ്കിൽ അതിന് തക്കതായ മറുപടി കിട്ടുക തന്നെ ചെയ്യും. പക്ഷേ ആ മറുപടി നിയമവഴികളിലൂടെ ആയിരിക്കും എന്നുമാത്രം. അതെ ഞാൻ തുടങ്ങുകയാണ്. ചില ID കളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു. അത്തരത്തിലുള്ള profile കളെ കണ്ടുപിടിച്ച് നിയമവഴികളിലൂടെ സഞ്ചരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി PR വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നതൊക്കെ തെളിയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ തന്നെ അക്കൗണ്ടബിലിറ്റി ഏറ്റെടുക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്. സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം അനീഷേട്ടൻ.

Follow Us