Akhil Marar: നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ മരിക്കാം! സാബുവിന് സ്വന്തം കാര്യം മാത്രം… അന്നേ പ്രശ്നങ്ങൾ ഉണ്ടായി! ട്വന്റി ട്വന്റി വിട്ട് അഖിൽ മാരാർ
Akhil Marar Quit Twenty 20:എനിക്ക് പറ്റിയ ഒരു തെറ്റ് പൊതുസമൂഹത്തിന് മനസ്സിലാക്കി മാപ്പ് പറഞ്ഞു പിന്മാറാം എന്ന രീതിയിൽ മെസ്സേജ് അയച്ചിരുന്നു ഇതിന്റെ പേരിൽ ആ സമയത്ത് തന്നെ വലിയ ബഹളങ്ങളും ഉണ്ടായി. സാബു ജേക്കബിനോട് ഞാൻ തർക്കിക്കുന്ന രീതിയിൽ വരെ എത്തി.സാബു ജേക്കബ് തൃക്കാക്കരയിൽ തിരിഞ്ഞു നോക്കിയിട്ടില്ല. കൂടാതെ നടി അഞ്ജലി മേനോനും നേരിട്ട് ദുരനുഭവത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ ആര്യയ്ക്കും പല പ്രശ്നങ്ങളും നേരിടേണ്ടതായി വന്നു...........
ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി20 വിട്ടു. പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അഖിൽ മാരാർ രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ചത്. പ്രധാനമായും പാർട്ടി അധ്യക്ഷനായ സാബു എം ജേക്കബിനെതിരെയാണ് അഖിൽ മാരാർ വിമർശനം ഉന്നയിച്ചത്. സാബു എം ജേക്കബിന് സ്വന്തം കാര്യം മാത്രമാണ് നോക്കേണ്ടത്.’
അയാൾക്ക് അയാളുടെ കമ്പനിയിൽ ഉണ്ടായ നഷ്ടങ്ങൾ നികത്തണം അങ്ങനെയുള്ള ഉദ്ദേശങ്ങൾ മാത്രമേ ഉള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നെ സാബു ഫോൺ വിളിച്ചാൽ പോലും എടുക്കില്ല. കൊട്ടാരക്കരയിൽ സീറ്റ് നൽകാം എന്ന വാഗ്ദാനത്തിലാണ് തന്നെ മത്സരിപ്പിക്കാനായി ഇറങ്ങിയത്.അത് നൽകിയില്ല പിന്നീട് തൃപ്പൂണിത്തറയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് താൻ ട്വന്റി 20 യിൽ ചേരുന്നത്.
ALSO READ:ടോവിനോ തോമസിന് മതാന്ധത.. എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്? വിമർശനവുമായി കൃഷ്ണകുമാർ
കൊട്ടാരക്കരയിൽ സീറ്റ് തരാം എന്ന് പറഞ്ഞ് തന്നെ പിന്നീട് തൃപ്പൂണിത്തറയിൽ നൽകാമെന്ന് പറഞ്ഞു വഞ്ചിച്ചു. തൃക്കാക്കരയിൽ തന്നെ ബോധപൂർവ്വം നിർത്തിയത് തന്റെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ആണെന്നും അഖിൽ മാരാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാർച്ച് 15 ന് തന്നെ ഞാൻ സാബു ജേക്കബിന് മെസ്സേജ് അയച്ചിരുന്നു.
തന്നെ വെടിവെച്ച് കൊന്ന് ഞാൻ ആത്മഹത്യ ചെയ്തോളാം……
എനിക്ക് പറ്റിയ ഒരു തെറ്റ് പൊതുസമൂഹത്തിന് മനസ്സിലാക്കി മാപ്പ് പറഞ്ഞു പിന്മാറാം എന്ന രീതിയിൽ മെസ്സേജ് അയച്ചിരുന്നു ഇതിന്റെ പേരിൽ ആ സമയത്ത് തന്നെ വലിയ ബഹളങ്ങളും ഉണ്ടായി. സാബു ജേക്കബിനോട് ഞാൻ തർക്കിക്കുന്ന രീതിയിൽ വരെ എത്തി. പാർട്ടിയുടെ ഓഫീസിൽ വച്ച് ഞാൻ വേണമെങ്കിൽ തന്നെ വെടിവെച്ച് കൊന്ന് ഞാൻ ആത്മഹത്യ ചെയ്തോളാം എന്ന രീതിയിൽ വരെ പറഞ്ഞിരുന്നു എന്നും അഖിൽ മാരാർ പ്രതികരിക്കുന്നു.
സാബു ജേക്കബിന് വ്യക്തിപരമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമാണ് ട്വന്റി ട്വന്റി എന്ന പാർട്ടി. 20 ലക്ഷം രൂപ കൊടുത്ത് ആശിച്ചു വാങ്ങിയ ബൈക്ക് വിറ്റാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യവും താൻ ഉന്നയിച്ചിരുന്നു. എന്നാൽ രണ്ടുമാസമായി ഒരു മറുപടിയും തനിക്ക് നൽകിയിട്ടില്ല.
ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ ഒരു പ്രതികരണവും ഇല്ല എന്നും അഖിൽമാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബ് തൃക്കാക്കരയിൽ തിരിഞ്ഞു നോക്കിയിട്ടില്ല. കൂടാതെ നടി അഞ്ജലി മേനോനും നേരിട്ട് ദുരനുഭവത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ ആര്യയ്ക്കും പല പ്രശ്നങ്ങളും നേരിടേണ്ടതായി വന്നു എന്നും പറയുന്നു.
ENGLISH SUMMARY
Bigg Boss star and director Akhil Marar has left T20. Akhil Marar quit politics after making serious allegations against the party. Akhil Marar mainly criticized party president Sabu M Jacob. Sabu M Jacob should only look after his own affairs.