AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hero Glamour X 125 : എന്നാ ഒരു ​ഗ്ലാമറാ… ബട്ട് സേഫ്റ്റിയിൽ നോ കോംപ്രമൈസ്

New Hero Glamour X Launches With Advance Safety Features : സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ, പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വാഹനങ്ങൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോ കോർപ്പ്. അത്തരത്തിൽ പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. 'ഗ്ലാമർ X 125' ബൈക്കിന്റെ ABS സൗകര്യമുള്ള പുതിയൊരു വകഭേദമാണ്...

Hero Glamour X 125 : എന്നാ ഒരു ​ഗ്ലാമറാ… ബട്ട് സേഫ്റ്റിയിൽ നോ കോംപ്രമൈസ്
Hero Glamour X 125 Image Credit source: Hero Website
Amal KV
Amal KV | Updated On: 13 Sep 2026 | 12:37 AM

സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ, പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വാഹനങ്ങൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോ കോർപ്പ്. അത്തരത്തിൽ പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ‘ഗ്ലാമർ X 125’ ബൈക്കിന്റെ ABS സൗകര്യമുള്ള പുതിയൊരു വകഭേദമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് ഏറ്റവും കൂതുടൽ ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 125 സിസി കമ്യൂട്ടർ സെ​ഗ്മെന്റിൽ വരുന്ന മറ്റേത് മോഡലുകളോടും കിടപിടിക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.

1.01 ലക്ഷം രൂപ മുതലാണ് പുതിയ ​ഗ്ലാമർ 125 X ന്റെ വില ആരംഭിക്കുന്നത്. സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും അതായത് എ. ബി. എസ് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റവും (IBS) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ എബിഎസ് സംവിധാനം വാഹനത്തിൽ കൂട്ടിച്ചേർത്തത് വഴി പെട്ടെന്നുള്ള ബ്രേക്കിംഗിൽ വീലുകൾ സ്റ്റക്കായി വാഹനം തെന്നി മറിഞ്ഞു വീഴുന്നതിനുള്ള സാഹചര്യം ഒഴിവാകും. ഐ ബി എസ് അഥവാ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം മുൻ പിൻ വീലുകളെ പരസ്പരം സിങ്ക് ചെയ്തു സുഗമമായ ബ്രേക്കിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു.

Also Read : യുദ്ധഭൂമിയിലേക്ക് പുതിയൊരാൾ! 178 കിലോ മീറ്റർ റേഞ്ചുമായി പുത്തൻ ഇവി സ്കൂട്ടർ

ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റിയെ ഉയർത്താൻ സഹായിക്കുന്ന ഘടകമാണ്. അപ്ഡേറ്റ് വഴി ടിവിഎസ് റൈഡർ 125, ഹോണ്ട സിബി ഹോർനെറ്റ് 125, ഹീറോയുടെ തന്നെ എക്സ്ട്രീം 125 ആർ ഏന്നീ ശ്രേണിയിലേക്ക് ഗ്ലാമർ എക്സ് 125 ഉം എത്തിച്ചേർന്നിരിക്കുകയാണ്.

പുതിയ മോഡൽ അവതരിപ്പിച്ചു എങ്കിലും Glamour X ഡ്രം, Glamour X ഡിസ്ക് വകഭേദങ്ങളുടെ വിൽപന തുടരും. ഈ മോഡലുകൾക്ക് യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില വരുന്നത്. 1.01 ലക്ഷം രൂപ വിലയുള്ള പുതിയ എബിഎസ് (ABS) വകഭേദം ഈ നിരയിലെ ഏറ്റവും‍‍ ടോപ് മോഡലായി നിൽക്കും. എന്നാൽ എൻജിനിലും പെർഫോമൻസിലും യാതൊരു വിധ മാറ്റവും ഇല്ല. 124.7 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണ് ഗ്ലാമർ X 125 മോഡലിനും കരുത്തേകുന്നത്. ഈ എൻജിൻ 8,250 ആർപിഎമ്മിൽ 11.4 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 10.5 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും

ഇക്കോ , റോഡ് , പവർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകലും വാഹനത്തിൽ ലഭ്യമാണ്. ഇത് റോഡുകളുടെ സാഹചര്യത്തിന് അനുസരിച്ച് വാഹനത്തെ സു​ഗ​ഗമായി നിയന്ത്രിക്കാൻ സഹായിക്കും.  ദീർഘദൂര യാത്രകളിൽ ഏറെ സഹായകരമാകുന്ന ക്രൂയിസ് കൺട്രോൾ സംവിധാനവും ഉൾക്കൊള്ളിച്ചിരിക്കുന്നു.  ഈ സെ​ഗ്മെന്റിലുള്ള ബൈക്കുകളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഫീച്ചറാണിത്.

English Summary

Hero MotoCorp is a leading vehicle manufacturer known for  vehicles that offer a host of features at prices affordable for the common man. The company has now introduced another such model: a new variant of the Glamour X 125 bike equipped with ABS.

Follow Us