AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കച്ചവടം പൊടിപൊടിക്കും! വിവോ T5 ​ലൈറ്റ് 44W 5ജി ഡിസ്കൗണ്ട് സഹിതം വിൽക്കുന്നു

Vivo T5 Lite 44W 5G discount: വിവോ ഈ വർഷം ജൂ​ലൈയിൽ പുറത്തിറക്കിയ വിവോ T5 ​ലൈറ്റ് 44W 5G ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം കിട്ടും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 4GB+128GB മോഡലിന് 19,999 രൂപയും 6GB+128GB മോഡലിന് 21,999 രൂപയും ടോപ്പ്-എൻഡ് 6GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില.

കച്ചവടം പൊടിപൊടിക്കും! വിവോ T5 ​ലൈറ്റ് 44W 5ജി ഡിസ്കൗണ്ട് സഹിതം വിൽക്കുന്നു
Vivo T5 Lite 44w 5g Flipkart DiscountImage Credit source: Vivo
Prasanth Kumar
Prasanth Kumar | Updated On: 13 Sep 2026 | 12:30 AM

20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വിവോ ഈ വർഷം ജൂ​ലൈയിൽ പുറത്തിറക്കിയ മോഡലാണ് വിവോ T5 ​ലൈറ്റ് 44W 5G (vivo T5 Lite 44W 5G). ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം കിട്ടും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 4GB + 128GB മോഡലിന് 19,999 രൂപയും 6GB + 128GB മോഡലിന് 21,999 രൂപയും ടോപ്പ്-എൻഡ് 6GB + 256GB മോഡലിന് 24,999 രൂപയുമായിരുന്നു വില.

വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിലവിൽ ഇതിന്റെ അ‌ടിസ്ഥാന മോഡലിന് 20499 രൂപയാണ് വില. അ‌തായത് ലോഞ്ച് വിലയെക്കാൾ 500 രൂപ വില കൂടിയിട്ടുണ്ട്. ആകെ 500 രൂപയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാകുക. അ‌തിനാലിത് വിവോ വെബ്​സൈറ്റിൽ നിന്ന് ഡിസ്കൗണ്ട് സഹിതം 19999 രൂപ പ്രാരംഭ വിലയിലാണ് ഇപ്പോൾ വാങ്ങാനാകുക.

ALSO READ: വിടപറയുകയാണോ… ഫ്ലാഗ്ഷിപ്പ് കില്ലർ! വൺപ്ലസ് 16 നോക്കിയിരിക്കേണ്ട, പകരം R മോഡൽ മെയിനാകും

എന്നാൽ ഫ്ലിപ്പ്കാർട്ടിൽ വിവോ T5 ​ലൈറ്റ് 44W 5ജിയുടെ കച്ചവടം കുറച്ചുകൂടി പൊടിപൊടിക്കാൻ സാധ്യതയുണ്ട്. കാരണം 20499 രൂപ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലും ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 18999 രൂപ പ്രാരംഭ വിലയിൽ ഈ വിവോ 5ജി ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാനാകും.

മികച്ച ഡീലിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. ട്വിലൈറ്റ് ഷാഡോ, വേവ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 6GB വരെ റാമും 6GB വരെ വെർച്വൽ റാമും ഇതിലുണ്ട്. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. സോണി സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി സെൻസർ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

5MP ഫ്രണ്ട് ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ആം മാലി-G57 MC2 GPU, 4GB/ 6GB LPDDR4x റാം, 128GB / 256GB സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ+ നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The vivo T5 Lite 44W 5G is a model launched by Vivo in July of this year, aimed at Indian consumers looking for a new 5G smartphone priced under ₹20,000. It is currently available on Flipkart with bank discounts. While the starting price on the official Vivo website is ₹19,999 (inclusive of discounts), availing the Flipkart discount allows you to purchase it at a starting price of rs. 18,999.

Follow Us