BTS: ബിടിഎസ് ഇന്ത്യയിലെത്തും, ഉറപ്പിച്ച് ‘വി’? 2026 അൽപം സ്പെഷ്യലാണേ…

BTS India Concert: ദക്ഷിണ കൊറിയയുടെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനത്തിന് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരങ്ങൾ. ലൈവുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആർമിക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളും നൽകുന്നുണ്ട്.

BTS: ബിടിഎസ് ഇന്ത്യയിലെത്തും, ഉറപ്പിച്ച് വി? 2026 അൽപം സ്പെഷ്യലാണേ...

BTS

Updated On: 

28 Dec 2025 | 08:37 PM

ലോകമൊട്ടാകെ ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ഷു​ഗ, ജെ ഹോപ്പ്, വി, ജിമിൻ, ജങ്കൂക്ക് എന്നിങ്ങനെ ഏഴ് അം​ഗങ്ങളാണ് ​ഗ്രൂപ്പിലുള്ളത്. ദക്ഷിണ കൊറിയയുടെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനത്തിന് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരങ്ങൾ. ലൈവിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആർമിക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളും താരങ്ങൾ നൽകുന്നുണ്ട്.

2026ൽ പുതിയ ആൽബവുമായി ബിടിഎസ് എത്തുമെന്നാണ് സൂചന. വേൾഡ് ടൂറും സംഘടിപ്പിച്ചേക്കും. ബിടിഎസ് വേൾഡ് ടൂർ നടത്തുമെന്ന വാർത്ത വന്നതുമുതൽ ഇന്ത്യൻ ആർമിയും ആവേശത്തിലാണ്. താരങ്ങൾ ഇന്ത്യയിലുമെത്തുമെന്ന തരത്തിലാണ് വാർത്തകൾ പരന്നത്. ഇപ്പോഴിതാ, ആർമിക്ക് ഡബിൾ സന്തോഷവുമായി വി-യും എത്തിയേക്കുകയാണ്. വി നടത്തിയ ചില പരാമർശങ്ങളാണ് ഇന്ത്യൻ ബിടിഎസ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

ALSO READ: നടനാവാൻ ആ​ഗ്രഹിച്ചു, ഇന്ന് ലോകത്തിന്റെ WWH; പിറന്നാൾ ദിനത്തിലും ജിൻ അത് മറന്നില്ല!

ഒരു ലൈവിനിടെ ഇന്ത്യൻ ആരാധകരുടെ സ്നേഹത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും, ഇന്ത്യയിൽ ഒരു കൺസേർട്ട് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. നമസ്തേ ഇന്ത്യൻ ആർമി, അടുത്ത വർഷം കാണാം, എന്ന താരത്തിന്റെ വാക്കുകളാണ് ആരാധകർക്ക് പ്രതീക്ഷ നൽകിയത്. വിയുടെ വാക്കുകൾ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും #BTSinIndia, #Taehyung എന്നീ ഹാഷ്‌ടാഗുകളും ട്രെൻഡിംഗായി.

നേരത്തെ ‘Map of the Soul’ ടൂറിന്റെ ഭാഗമായി മുംബൈയിൽ കൺസേർട്ട് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി കാരണം അത് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യൻ വിപണിയിലെ കെ-പോപ്പ് തരംഗം കണക്കിലെടുത്ത് ഹൈബ് ഇന്ത്യയിൽ ബിടിഎസ് കൺസേർട്ട് നടത്താൻ വലിയ സാധ്യതയുണ്ടെന്നാണ് ബിസിനസ് രംഗത്തുള്ളവരും വിലയിരുത്തുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
September Movie Releases 2026: ധൂമകേതു മുതൽ അവറാച്ചൻ സൺസ് വരെ, വരും ദിവസങ്ങളിൽ വമ്പൻ റിലീസുകൾ
Big Boss Malayalam Season 8: തൊട്ടാൽ എന്താകും? ആ വാക്ക് ഞാൻ പറയുന്നില്ല ഇങ്ങനെയൊക്കെ ആണോ? ആസിഫിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
Helen of Sparta: അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ല, എന്റെ ഫോൺ അവർ കൊണ്ടുപോയി; പ്രതികരിച്ച് ഹെലൻ ഓഫ് സ്പാർട്ട
Renu Sudhi: ഐസിയുവിൽ! രേണു സുധിയുടെ നില ഗുരുതരം, പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു
Alin Jose Perera: അഖിൽ മാരാർ സീരിയലിലെ എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി; കളിയാക്കലുകൾ സഹിക്കാനാകുന്നില്ല ; പൊട്ടിക്കരഞ്ഞ് അലിൻ ജോസ് പെരേര
Bachelor Party Movie : അത് ലെജന്റ്സ് ഇത് ന്യൂജെൻസ്! നസ്ലിനും ചാക്കോച്ചനും സൗബിനും… ബാച്ച്ലർ പാർട്ടി റിട്ടേൺസ്
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി