AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അഭിരാമിന്റെ കൊലപാതകം: മറ്റൊരു പെൺകുട്ടി കൂടി കസ്റ്റഡിയിൽ; കുടുങ്ങിയത് പ്രതി ഉമറിന്റെ പെൺസുഹൃത്ത്

22-year-old Girl Taken into Custody in Abhiram Murder Case: അ‌ഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പ്രതികളാണ് ​അ‌റസ്റ്റിലായത്. 17 വയസ്സ് തികയാത്ത കൗമാരക്കാരൻ ആണ് ഒന്നാം പ്രതി, ഇയാളുടെ സുഹൃത്തും മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ ആണ് രണ്ടാം പ്രതി. ഇരുവർക്കും പുറമേ ഒന്നാം പ്രതിയായ 17 വയസുകാരന്റെ പെൺസുഹൃത്തായ ആനന്ദയും (18) അറസ്റ്റിലായിരുന്നു.

അഭിരാമിന്റെ കൊലപാതകം: മറ്റൊരു പെൺകുട്ടി കൂടി കസ്റ്റഡിയിൽ; കുടുങ്ങിയത് പ്രതി ഉമറിന്റെ പെൺസുഹൃത്ത്
Abhiram Murder Case Another Girl Taken Into CustodyImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 05 Nov 2026 | 10:14 AM

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ്‌ വൺ വിദ്യാർഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസിൽ വീണ്ടുമൊരു പെൺകുട്ടിയെക്കൂടി കസ്റ്റഡിയിലെടുത്ത് പോലീസ്. കേസിലെ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തായ 22 വയസുകാരിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അ‌ഭിരാമിന്റെ കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും കൊലപാതക വിവരവും പ്രതികളുടെ നീക്കങ്ങളും ഈ യുവതി നേരത്തെ അറിഞ്ഞിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ തെളിവുനശിപ്പിക്കാൻ ഈ പെൺകുട്ടി കൂട്ടുനിന്നിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഈ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക.

അ‌ഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് പ്രതികളാണ് ​അ‌റസ്റ്റിലായിട്ടുള്ളത്. 17 വയസ്സ് തികയാത്ത കൗമാരക്കാരൻ ആണ് ഒന്നാം പ്രതി, ഇയാളുടെ സുഹൃത്തും മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ ആണ് രണ്ടാം പ്രതി. ഇരുവർക്കും പുറമേ ഒന്നാം പ്രതിയായ 17 വയസുകാരന്റെ പെൺസുഹൃത്തായ ആനന്ദയും (18) അറസ്റ്റിലായിരുന്നു. ഇവർക്ക് പുറമേയാണ് ഇപ്പോൾ ഒരു 22 വയസുകാരി കൂടി ഈ കേസിൽ കസ്റ്റഡിയിലായിരിക്കുന്നത്.

ALSO READ: അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം: ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു, അ‌റസ്റ്റിലായ പ്രതിക്ക് ജാമ്യം

പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതി പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലും, രണ്ടാം പ്രതി ഉമർ മുഫ്തർ, മൂന്നാം പ്രതി ആനന്ദ എന്നിവർ റിമാൻഡിലുമാണ്. രണ്ടാം പ്രതി ഉമറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്ന പെൺകുട്ടിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നകാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൊലപാതകത്തിനു തൊട്ടുപിന്നാലെ, സംഭവസ്ഥലത്തുവച്ച് ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രണയപ്പകയ്ക്കപ്പുറം, കൊലയിലേക്കു നയിക്കാനുള്ള ശക്തമായ കാരണങ്ങൾ ​​ഈ കേസിൽ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലയ്ക്കു പിന്നിലുണ്ടെന്ന സൂചനയിലും കൂടുതൽ അ‌ന്വേഷണം ഉണ്ടാകും.

പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളും ഫോണിലെ ഫോൾഡറുകളും പരിശോധിച്ചതിൽനിന്നാണ് വീഡിയോയുമായി ബന്ധപ്പെട്ട ചില തർക്കങ്ങളെക്കുറിച്ചും സൂചന ലഭിച്ചത്. അഭിരാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിച്ചുവരുത്താൻ ശ്രമിച്ചത് ഇതേക്കുറിച്ച് സംസാരിക്കാനാണെന്നും പൊലീസ് കരുതുന്നു. അ‌തേസമയം ഒട്ടും കൂസലില്ലാതെ തുടരുന്ന പ്രതികൾ, പൊലീസിനെ വട്ടംചുറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് നൽകുന്നത്.

നവംബർ 1 ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട ക്രൂരമർദനത്തിനുശേഷം അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിൽ അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ കണ്ടെത്തി. അ‌ഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതികൾ ആസൂത്രണം ചെയ്തത് എങ്കിലും സുഹൃത്ത് എത്താഞ്ഞതോടെ, വിഷയത്തിൽ നേരിട്ട് ബന്ധമില്ലാത്ത അഭിരാം പ്രതികളുടെ കൊടുംക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നാണ് നിഗമനം.

English Summary

In the case involving the murder of Plus One student Abhiram (17) in Thiruvananthapuram, the police have taken another young woman into custody. The individual detained is a 22-year-old woman who is a female friend of the second accused, Umar Muftar. The police have confirmed that she was aware of the murder beforehand and was also privy to the movements of the accused.

Follow Us