“ഇപ്പോൾ നിവിനെ കാണുമ്പോൾ ആ സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ട്”: മേജർ രവി
"The Songs Are Already Recorded": Major Ravi Reveals His Droped Romantic Film 'Hanara' Starring Nivin Pauly: അക്ഷൻ സിനിമകളേക്കാൾ ഉപരി ഇത്തരം കഥാപാത്രങ്ങളായി നിവിനെ കാണാനാണ് പ്രേക്ഷകർക്കിഷ്ടം. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടനാണ് നിവിൻ. തൊട്ടടുത്ത വീടിലെ പയ്യാൻ എന്ന ഇമേജാണ് നിവിനുള്ളത്. അങ്ങനെയുള്ള നിവിന് വേണ്ടി എഴുതിയ കഥയായിരുന്നു അത്. അന്ന് അത് നടന്നില്ല. ഒരുപക്ഷേ സിനിമ നടന്നേക്കാം
ജിവിതത്തിൽ ഇനി മുന്നോട്ട് കാര്യമായ ആഗ്രഹങ്ങൾ ഒന്നും തനിക്ക് ഇല്ലെന്നും ആകെ മനന്ന്സിലുള്ളത് നടക്കാതെ പോയ ചില സിനിമാ പ്രോജക്ടുകൾ ചെയ്യണം എന്നതാണെന്നും വെളിപ്പെടുത്തി മേജർ രവി. സിനിമക്കായി ഒന്നിലധികം സബ്ജക്ടുകൾ എഴുതി വച്ചിട്ടുണ്ടെന്നും ചെയ്യാൻ ഏറെ ആഗ്രഹമുള്ളത് നിവിനെ നായകനാക്കി പ്ലാൻ ചെയ്ത് ലവ് സ്റ്റോറിയാണെന്നും മേജർ രവി പറഞ്ഞൂ. ‘സെല്ലുലോയിഡ് മാഗസിൻ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു. നടക്കാതെപോയ നിവിൻ സിനിമ വീണ്ടും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മേജർ രവി വെളിപ്പെടുത്തിയത്.
സ്വപ്ന പദ്ധതി എന്നൊന്ന് ഇല്ലാ, എന്നാൽ നിവിനെ വച്ച് ആലോചിച്ച സിനിമ ചെയ്യണം എന്നതാണ് ഇപ്പോഴുള്ള തോന്നൽ എന്നും മേജർ രവി പറയുന്നു. കോവിഡിന് മുന്നേ തന്നെ ആലോചിച്ച സബ്ജക്ടായിരുന്നു അത്. സിനിമക്കായി അന്ന് അഡ്വാസ് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് വന്നു. നിവിൻ മറ്റൊരു ലൈനിലും പോയി പിന്നീട് ആ സിനിമ നടന്നില്ല. ഇപ്പോൾ നിവിനെ കാണുന്ന സമയത്ത് ആ സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ട് എന്നും മേജർ രവി വ്യക്തമാക്കി
Also Read: എന്തുകൊണ്ട് മീര ജാസ്മിനെ മറികടന്ന് കാവ്യയ്ക്ക് അവാർഡ് നൽകി? ‘പെരുമഴക്കാലം’ വിവാദത്തെ കുറിച്ച് കമൽ
‘ഹനാര’ എന്ന പാകിസ്ഥാൻ ലവ് സ്റ്റോറിയായിരുന്നു നിവിനെ വച്ച് ആലോചിച്ചിരുന്നത്. വലിയ ആക്ഷനൊന്നുമില്ല. മനോഹരമായ ഒരു ലവ് സ്റ്റോറിയും ക്ലൈമാക്സുമാണ് സിനിമക്കുള്ളത്. അക്ഷൻ സിനിമകളേക്കാൾ ഉപരി ഇത്തരം കഥാപാത്രങ്ങളായി നിവിനെ കാണാനാണ് പ്രേക്ഷകർക്കിഷ്ടം. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടനാണ് നിവിൻ. തൊട്ടടുത്ത വീടിലെ പയ്യാൻ എന്ന ഇമേജാണ് നിവിനുള്ളത്. അങ്ങനെയുള്ള നിവിന് വേണ്ടി എഴുതിയ കഥയായിരുന്നു അത്. അന്ന് അത് നടന്നില്ല. ഒരുപക്ഷേ സിനിമ നടന്നേക്കാം. ചിത്രത്തിന് വേണ്ടി പാട്ടുകൾ പാട്ടുകളടക്കം റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്. എന്നും മേജർ രവി വെളിപ്പെടുത്തി.
എംപുരാൻ വിവാദത്തെ കുറിച്ചും അഭിമുഖത്തിൽ മേജർ രവി സംസാരിക്കുന്നുണ്ട്. ഒരു അമ്മ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് മല്ലിക സുകുമാരൻ അന്ന് നടത്തിയത്. അതിൽ പരാതികളില്ല എന്ന് മേജർ രവി പറയുന്നു. പൃഥ്വിരാജ് മികച്ച അഭിനയതാവും സംവിധായകനുമാണ് എന്നതിൽ സംശയമില്ല. പ്രശ്നം എഴുത്തുകാരൻ്റേതാണ്. സിനിമയിലൂടെ ഒരു അജണ്ട ഒളിച്ചു കടത്തുമ്പോൾ അത് പറയാതെ നിവർത്തിയില്ല എന്നും അതിനപ്പുറം സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല എന്നും മേജർ രവി നിലപാട് ആവർത്തിച്ചു.
English Summary
Major Ravi expressed his desire to revive ‘Hanara’, a Pakistani love story starring Nivin Pauly. He also addressed the Empuraan controversy, criticizing the writer’s hidden agenda while praising Prithviraj.