Mohanlal Pinarayi Vijayan: മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan about Mohanlal Charector: മലയാള സിനിമയിൽ നമുക്ക് ഓർത്തുവെക്കാൻ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് എന്നും അതിൽ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥാപാത്രം മോഹൻലാൽ അഭിനയിച്ച ഒരു ചിത്രം തന്നെയാണ് എന്നാണ് പിണറായി വിജയൻ പറയുന്നത്...

Mohanlal Pinarayi Vijayan: മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി

Mohanlal, Pinarayi Vijayan

Published: 

27 Feb 2026 | 10:00 AM

സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാലുമായി ഒന്നിച്ചുള്ള ” കണ്ടു മിണ്ടിയും ഇരുവർ ” എന്ന അഭിമുഖത്തിലാണ് സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തന്നെ സ്വാധീനിച്ച കഥാപാത്രങ്ങളെക്കുറിച്ചും എല്ലാം മുഖ്യമന്ത്രി മനസ്സ് തുറന്നത്. മലയാള സിനിമയിൽ നമുക്ക് ഓർത്തുവെക്കാൻ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് എന്നും അതിൽ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥാപാത്രം മോഹൻലാൽ അഭിനയിച്ച ഒരു ചിത്രം തന്നെയാണ് എന്നാണ് പിണറായി വിജയൻ പറയുന്നത്.

അത് മറ്റൊന്നുമല്ല എന്നും മലയാളികൾ കാണാൻ ഇഷ്ടപ്പെടുന്ന നൊമ്പരപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ചിത്രമായ അമൃതം ഗമയ ആണ്. അതിലെ പി കെ ഹരിദാസ് എന്ന ഡോക്ടർ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. മാത്രമല്ല പികെ ഹരിദാസിനെ കുറിച്ച് ചിന്തിക്കാത്തവരും ഉണ്ടാകില്ല. ഒരു പ്രായത്തിന്റെ തിള പറ്റിപ്പോയ തെറ്റിന് ഒരു ജന്മം മൊത്തം ത്യജിച്ച പി കെ ഹരിദാസ് എന്ന കഥാപാത്രത്തെയും സിനിമയെയും തനിക്ക് ഏറെ ഇഷ്ടമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എം ടി എഴുതിയ ചിത്രത്തിന് ഇന്നും മൂല്യങ്ങൾ ഏറെയാണ്.

രജനീകാന്ത് സിനിമകളും തന്നെ ഒരുകാലത്ത് സ്വാധീനിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ടുകാലത്തെ കെ ടി വി എന്ന ചാനലിൽ ധാരാളം രജനി പടങ്ങൾ എത്താറുണ്ട്. അതിൽ ആക്ഷൻ പടങ്ങളാണ് തന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്. രജനീകാന്ത് സിനിമകളോടും അദ്ദേഹത്തിന്റെ രീതികളോടും പ്രത്യേകം ഇഷ്ടം തോന്നിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലുമായുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് എത്തിയത്. മഹാനടനുമായുള്ള മുഖ്യമന്ത്രിയുടെ സംസാരവും തുറന്നു പറച്ചിലുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടി.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ