Sowbhagya Venkitesh: ഒടുവിൽ അത് ചെയ്യേണ്ടി വന്നു;ശരീരഭാരം കുറയ്ക്കാൻ ചെയ്തതിനെക്കുറിച്ച് സൗഭാ​ഗ്യ

Sowbhagya Venkitesh About her weightloss journey:. ഒരു നർത്തകിക്ക് ചേർന്ന ശരീരപ്രകൃതം അല്ല സൗഭാഗ്യക്ക് എന്നാണ് പലപ്പോഴും ആളുകൾ വിമർശിക്കാറ്. എന്നാൽ സൗഭാഗ്യയുടെ വീഡിയോകൾ കാണുന്നവർക്ക് എല്ലാം അറിയാം, ഒട്ടും ഒരു കാര്യത്തിലും മടിയില്ലാതെ എപ്പോഴും ആക്ടീവ് ആയിരിക്കുന്ന ഒരു വ്യക്തിയാണ് അവർ. വീട്ടിൽ ഒരുപാട് നായകളും പശുക്കളും എല്ലാം ഉണ്ട്. ഇവിടെ എല്ലാ കാര്യങ്ങളും നോക്കി വീട് വൃത്തിയാക്കുകയും എല്ലാം ചെയ്യുന്നത് സൗഭാഗ്യയാണ്......

Sowbhagya Venkitesh: ഒടുവിൽ അത് ചെയ്യേണ്ടി വന്നു;ശരീരഭാരം കുറയ്ക്കാൻ ചെയ്തതിനെക്കുറിച്ച് സൗഭാ​ഗ്യ

Sowbhagya Venkitesh

Edited By: 

Arun Nair | Updated On: 22 Apr 2026 | 07:48 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ കലാകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ അമ്മ താര കല്യാണും മുത്തശ്ശി സുബലക്ഷ്മിയും പ്രേക്ഷകരെ സംബന്ധിച്ച് സുപരിചിതരാണ്. ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ സോഷ്യൽ മീഡിയ ആരാധകർക്ക് മുമ്പിൽ സുപരിചിതയായി മാറുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞ് സന്തോഷങ്ങളും എല്ലാം ആരാധകരുമായി താരം പങ്കു വയ്ക്കാറുണ്ട്. കൂടാതെ താരാ കല്യാണിന്റെയും സൗഭാഗ്യ വെങ്കിടേശിന്റെയും ഡാൻസ് വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും അവയെല്ലാം സോഷ്യൽ മീഡിയയിൽ അനാവശ്യമായ വിമർശനങ്ങൾക്കും വിധേയമായി മാറാറുണ്ട്.

ബോഡി ഷേയ്മിങിന് പലപ്പോഴും ഇരയാകാറുണ്ട്.

മാത്രമല്ല വലിയ രീതിയിൽ ഉള്ള ബോഡി ഷേയ്മിങിന് പലപ്പോഴും ഇരയാകാറുണ്ട്. ഒരു നർത്തകിക്ക് ചേർന്ന ശരീരപ്രകൃതം അല്ല സൗഭാഗ്യക്ക് എന്നാണ് പലപ്പോഴും ആളുകൾ വിമർശിക്കാറ്. എന്നാൽ സൗഭാഗ്യയുടെ വീഡിയോകൾ കാണുന്നവർക്ക് എല്ലാം അറിയാം, ഒട്ടും ഒരു കാര്യത്തിലും മടിയില്ലാതെ എപ്പോഴും ആക്ടീവ് ആയിരിക്കുന്ന ഒരു വ്യക്തിയാണ് അവർ. വീട്ടിൽ ഒരുപാട് നായകളും പശുക്കളും എല്ലാം ഉണ്ട്. ഇവിടെ എല്ലാ കാര്യങ്ങളും നോക്കി വീട് വൃത്തിയാക്കുകയും എല്ലാം ചെയ്യുന്നത് സൗഭാഗ്യയാണ്. ഇത് കഴിഞ്ഞതിനുശേഷം തന്റെ നൃത്ത വിദ്യാലയത്തിലേക്ക് .എന്നിട്ടും എന്തുകൊണ്ട് ഭാരം കുറയുന്നില്ല എന്നാണ് പലപ്പോഴും ആരാധകർ ചോദിക്കാറുള്ളത്.

ALSO READ:‘ഇസുക്കുട്ടന് അമ്പാന്‍ ആകാനാണ് ആഗ്രഹം, പക്ഷെ അമ്മ വിചാരിച്ചത് അംബാനിയെന്നാ’

സൗഭാഗ്യ അല്പം മെലിഞ്ഞിട്ടുണ്ട്

എന്നാൽ ഈയിടെയായി സൗഭാഗ്യ അല്പം മെലിഞ്ഞിട്ടുണ്ട്. അതിന്ടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താൻ ഭാരം കുറയ്ക്കുന്നതിനു വേണ്ടി ഇഞ്ചക്ഷൻ ചെയ്യുന്നുണ്ട് എന്നാണ് സൗഭാഗ്യ പറയുന്നത്. തന്റെ ശരീരത്തിലെ ഫാറ്റ് കുറയാൻ അല്പം ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് നല്ല ആക്ടീവ് ആയിരുന്നിട്ട് കൂടി തന്റെ ഭാരം കുറയാത്തത്. എന്നാൽ വെയിറ്റ് ലോസ് ഇഞ്ചക്ഷൻ ചെയ്യുന്നതിലൂടെ ഭാരം നന്നായി കുറഞ്ഞു എന്നും സൗഭാഗ്യ പറയുന്നു. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഉണ്ടാകും എന്ന് ഒരുപക്ഷവും മറ്റൊരു പക്ഷം അധികം ഉണ്ടായില്ല അല്ലെങ്കിൽ ഇപ്പോൾ അറിയില്ല എന്നൊക്കെയാണ് പ്രതികരിക്കുന്നത്.

Follow Us
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി