AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kunchacko Boban: ‘ഇസുക്കുട്ടന് അമ്പാന്‍ ആകാനാണ് ആഗ്രഹം, പക്ഷെ അമ്മ വിചാരിച്ചത് അംബാനിയെന്നാ’

Kunchacko Boban’s Son Izahaak Dreams of Becoming Aavesham Character Amban: കരിയറിന്റെ തുടക്കകാലത്ത് ചെയ്ത സിനിമകളില്‍ മിക്കതും ശ്രദ്ധിക്കപ്പെടാതെ പോയത് കുഞ്ചാക്കോ ബോബന് തിരിച്ചടിയായിരുന്നു. 2007ല്‍ ചലച്ചിത്ര രംഗത്തുനിന്ന് പൂര്‍ണമായും വിട്ടുനിന്ന അദ്ദേഹം 2008ല്‍ പുറത്തിറങ്ങിയ ലോലിപോപ്പ് എന്ന ചിത്രത്തിലൂടെയാണ് പിന്നീടൊരു തിരിച്ചുവരവ് നടത്തുന്നത്.

Kunchacko Boban: ‘ഇസുക്കുട്ടന് അമ്പാന്‍ ആകാനാണ് ആഗ്രഹം, പക്ഷെ അമ്മ വിചാരിച്ചത് അംബാനിയെന്നാ’
കുഞ്ചാക്കോ ബോബനും കുടുംബവും Image Credit source: Kunchacko Boban Instagram
Shiji M K
Shiji M K | Updated On: 14 Apr 2026 | 02:04 PM

1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോയായി തുടക്കം കുറിച്ചയാളാണ് കുഞ്ചാക്കോ ബോബന്‍. അക്കാലത്ത് ഒട്ടേറെ സുന്ദരിമാരുടെ പ്രേമലേഖനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറിയ താരത്തിന്, ആരാധകരുടെ കാര്യത്തില്‍ ഇന്നും കുറവുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. എന്നാല്‍ ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്ന് മാറി, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബന്‍ ഇന്ന് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

കരിയറിന്റെ തുടക്കകാലത്ത് ചെയ്ത സിനിമകളില്‍ മിക്കതും ശ്രദ്ധിക്കപ്പെടാതെ പോയത് കുഞ്ചാക്കോ ബോബന് തിരിച്ചടിയായിരുന്നു. 2007ല്‍ ചലച്ചിത്ര രംഗത്തുനിന്ന് പൂര്‍ണമായും വിട്ടുനിന്ന അദ്ദേഹം 2008ല്‍ പുറത്തിറങ്ങിയ ലോലിപോപ്പ് എന്ന ചിത്രത്തിലൂടെയാണ് പിന്നീടൊരു തിരിച്ചുവരവ് നടത്തുന്നത്. 2010ന് ശേഷം കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതം വളരെ മികച്ചത് തന്നെയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ താരം നിലവില്‍ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. ഏപ്രില്‍ 15ന് തിയേറ്ററുകളിലെത്തുന്ന ചിത്രം, ആക്ഷന്‍ സിനിമയായിരിക്കും എന്നാണ് വിവരം. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. തന്റെ മകന്റെ സ്വപ്നത്തെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read: Nithin Raj Death: കലാഭവൻ മണിയും സ്കൂളുകളിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടിരുന്നു; നിതിൻ രാജിന്റെ മരണത്തിൽ കുറിപ്പുമായി വിനയൻ

“വൈഫിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു, അമ്മ ഇസുക്കുട്ടനോട് ചോദിച്ചു, മോന് ആരാകാനാണ് ആഗ്രഹമെന്ന്, അപ്പോള്‍ അവന്‍ പറഞ്ഞത് അമ്പാന്‍ ആകണമെന്നായിരുന്നു. അങ്ങനെ അമ്മ പ്രിയയുടെ അടുത്തെത്തി പറഞ്ഞു, മോളേ നീ നിന്റെ മകനെ നല്ല രീതിയിലാണ് വളര്‍ത്തിയത്, ഞാന്‍ അവനോട് ചോദിച്ചു ആരാകാനാണ് ആഗ്രഹമെന്ന്, അപ്പോള്‍ അവന്‍ പറഞ്ഞത് അംബാനി എന്നാണ്. ഇതു കേട്ടപ്പോള്‍ പ്രിയ ഇസുവിനോട് ചോദിച്ച് ആഹാ നീ അങ്ങനെ പറഞ്ഞോ എന്ന്, അപ്പോള്‍ അവന്‍ അംബാനിയോ അതാരാ, അതോടെ പ്രിയ ഓക്കെ ഓക്കെ എന്നും പറഞ്ഞ് വിഷയം മാറ്റി, ആ കഥാപാത്രത്തിന് അത്രയും സ്വാധീനമുണ്ട്,” ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Follow Us