Actor Jagadeesh About CM V.D Satheesan: ‘ഡാഷിംഗ്, ഡെയറിംഗ്, ഡോമിനേറ്റിംഗ് സതീശൻ’; മുഖ്യമന്ത്രിയെ കുറിച്ച് നടൻ ജഗദീഷിൻ്റെ സിനിമാറ്റിക് ഡയലോഗ്!

Jagadeesh Lauds CM V.D Satheesan; Calls His Press Conferences the 'Best Entertainment': ഏറ്റവും നല്ല എൻ്റർടെയിൻമെൻ്റാണ് ആ വാർത്താ സമ്മേളനങ്ങൾ, വിനോദവും വിജ്ഞാനവും അതിലുണ്ട്. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള സമീപം കണ്ടുപഠിക്കേണ്ടത് തന്നെയാണ്. കര്യങ്ങൾ പഠിച്ച് വസ്തുകൾ വച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളെല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണെമെന്നാണ് തൻ്റെ അഭിപ്രായം

Actor Jagadeesh About CM V.D Satheesan: ‘ഡാഷിംഗ്, ഡെയറിംഗ്, ഡോമിനേറ്റിംഗ് സതീശൻ’; മുഖ്യമന്ത്രിയെ കുറിച്ച് നടൻ ജഗദീഷിൻ്റെ സിനിമാറ്റിക് ഡയലോഗ്!

ജഗദീഷ്, മുഖ്യമന്ത്രി വി.ഡി സതീശൻ

Published: 

16 Aug 2026 | 03:02 PM

മുഖ്യമന്ത്രി വി.ഡി സതീശനെ സിനിമാറ്റിക് ശൈലിയിൽ വാനോളം പുകഴ്ത്തി നടൻ ജഗദീഷ്. തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു തൻ്റെ അനുഭവങ്ങൾ ഉൾപ്പടെ പങ്കുവച്ചുകൊണ്ട് ജഗദീഷിൻ്റെ പ്രസംഗം. മുഖ്യമത്രി വി.ഡി സതീശനെ കുറിച്ച് പലരു പലതും പറയുമെന്നും എന്നാൽ തൻ്റെ വ്യക്തിപരമായ അനുഭവം മറിച്ചാണെന്നും പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി എന്ന നിലയിലുള്ള വി.ഡി സതീശൻ്റെ വാർത്താ സമ്മേളനങ്ങൾ ഏറ്റവും മികച്ച എൻ്റർടെയിൻമെൻ്റാണെന്നും, അത് കാണാൻ താനുൾപ്പടെയുള്ള ജനങ്ങൾ കാത്തിരിക്കാറുണ്ടെന്നും എടുത്തു പറഞ്ഞു.

ഈ സർക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളും വേണ്ട എന്ന് ആദ്യമേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തനിക്കെന്തും തുറന്ന് സംസാരിക്കാൻ സാധിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മുഖുയമന്ത്രിയെ കുറിച്ചുള്ള തൻ്റെ അഭിപ്രായം ജഗദീഷ് പറയുന്നത്.. “വെരി ഡാഷിംഗ് സതീസൻ, വെരി ഡെയറിംഗ് സതീസൻ, വെരി ഡിപ്ലോമാറ്റിക് സതീശൻ, വെരി ഡോമിനേറ്റിംഗ് സതീശൻ, അങ്ങനെ മുഖ്യമന്ത്രിയെ കുറിച്ച് പലരും പലതും പറയും. എന്നാൽ വെരി ഡൗൺ ടു എർത്ത് സതീഷൻ എന്ന് ഞാൻ പറയും.” ജഗദീഷ് പറഞ്ഞു.\

Also Read: Kerala Police Uniform Revised: ഇനി ചുരിദാറും ചെരിപ്പും മതി! ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

പിന്നീട് തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ ഒരു അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിൽ ഒരു ദിവസത്തെ പ്രചരണത്തിന് താൻ ചെല്ലണമെന്ന് അവിടുത്തെ സ്ഥാനാർത്ഥി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രചരണത്തിന് പോയിരുന്നു. നാൽപ്പതോളം വേദികളിലാണ് പ്രസംഗം നിശ്ചയിച്ചിരുന്നത്. ഇത് കണ്ടതോടെ ജഗദീഷേട്ടൻ ഇത്രയധികം സ്റ്റേജുകളിലൊന്നും സസാരിക്കേണ്ട എന്ന് അന്ന് തിരഞ്ഞെടുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന വി.ഡി സതീശൻ പറഞ്ഞു. മറ്റുള്ളവൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിവുള്ളയാളാണ് സതീശനെന്ന് അന്ന് താൻ മനസ്സിലാക്കിയെന്ന് ജഗദീഷ് പറയുന്നു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾക്കായി കാത്തിരിക്കാറുണ്ട് എന്നതാണ് ജഗദീഷ് പറഞ്ഞ മറ്റൊരു പ്രധാന സംഗതി. “സി.എം, അങ്ങേയുടെ വാർത്താ സമ്മേളനങ്ങൾ കാണാൻ ഞങ്ങൾ ബുധനാഴ്ചകൾ തോറും കാത്തിരിക്കുന്നു” ഏറ്റവും നല്ല എൻ്റർടെയിൻമെൻ്റാണ് ആ വാർത്താ സമ്മേളനങ്ങൾ, വിനോദവും വിജ്ഞാനവും അതിലുണ്ട്. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള സമീപം കണ്ടുപഠിക്കേണ്ടത് തന്നെയാണ്. കര്യങ്ങൾ പഠിച്ച് വസ്തുകൾ വച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളെല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണെമെന്നാണ് തൻ്റെ അഭിപ്രായം എന്നും ജഗദീഷ് പറഞ്ഞു.

English Summary

At the Tripunithura Athachamayam inauguration, actor Jagadeesh praised Chief Minister V.D. Satheesan in a cinematic style, calling him “dashing, daring, and down-to-earth.” Jagadeesh shared personal anecdotes highlighting Satheesan’s empathy and expressed his admiration for the CM’s press conferences, describing them as highly entertaining and informative sessions.

Follow Us
Related Stories
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
ബാഗിൽ എന്താണെന്ന് ചോദ്യം, ബോംബെന്ന് മറുപടി; വിമാന യാത്രികൻ പിടിയിൽ
ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞുപോകില്ല!
വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു