Bha Bha Ba Audience Response: കാണുന്നവർക്ക് അര വട്ടാകും, നേരം പോയി കിട്ടും! “ഭഭബ” പ്രേക്ഷക പ്രതികരണം
Dileep Bha Bha Ba movie: അടുത്ത ബാലയ്യ? ദിലീപ് ഫാൻസും മോഹൻലാൽ ഫാൻസും ഒരേപോലെ തിയറ്ററുകളിൽ ചിത്രത്തെ ആഘോഷമാക്കുമ്പോൾ....
ദിലീപ് കേന്ദ്ര കഥാപാത്രമായ”ഭഭബ” എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ദിലീപ് ചിത്രം തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിക്ക് ആയിരുന്നു ആദ്യ ഷോ. തീയറ്ററുകളിൽ ദിലീപ് ഫാൻസിന്റെ വമ്പൻ പ്രകടനമാണ് ഉണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്ന സിനിമയ്ക്ക് വിവിധ ഫാൻസിന്റെ വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദിലീപ് ഫാൻസ് മോഹൻലാൽ ഫാൻസും ഒരേപോലെ തീയേറ്ററുകളിൽ ചിത്രത്തെ ആഘോഷമാക്കുകയാണ്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ യാതൊരു ലോജിക്കും ഇല്ലാത്ത സിനിമയാണ് എന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോർട്ട്.പൊതുവിൽ ഒരു വിഭാഗം പ്രേക്ഷകർ ദിലീപിന്റെ സിനിമകൾ ഇനി തീയറ്ററുകളിൽ പോയി കാണില്ല എന്ന രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും വരുമ്പോഴാണ് ദിലീപ് ചിത്രം ഇന്ന് രാവിലെ തിയേറ്ററിൽ എത്തിയത്.
ALSO READ: അതിഗംഭീരമോ ഭഭബ? ദിലീപ് ചിത്രം തീയേറ്ററിൽ
എന്നാൽ കണ്ടവരിൽ ഒരു വിഭാഗം ആളുകൾ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷ നൽകുന്ന പ്രതികരണമല്ല നടത്തിയത്. മാഡ്നെസ്സ് എന്ന ടാഗ് ലൈനും ചിത്രത്തിനുണ്ട്. അതിനാൽ തന്നെ സിനിമയുടെ പേര് പോലെ കാണുന്നവന് അരവട്ട് ഉറപ്പ് എന്നാണ് ഒരു പ്രേക്ഷകൻ പ്രതികരിച്ചത്. സിനിമയ്ക്ക് യാതൊരുവിധ ലോജിക്കും ഇല്ല. ദിലീപിന്റെ ക്രോപ്രായം കാണാൻ പറ്റില്ല എന്നും അഭിപ്രായം. നല്ല വട്ട് സിനിമയാണ് കാണുന്നവർക്കും അര വട്ടാകും.. മാത്രമല്ല അടുത്ത ബാലയ്യ എന്ന രീതിയിലും ദിലീപിന്റെ സിനിമയ്ക്ക് പ്രതികരണം വരുന്നുണ്ട്.
അതേസമയം മോഹൻലാലിനും ഈ ചിത്രത്തിന്റെ താഴെ മോശം പ്രതികരണങ്ങൾ വരുന്നുണ്ട്. യാതൊരു ബോധവും ഇല്ലാതെ ഇത്തരത്തിലുള്ള സിനിമകൾ തിരഞ്ഞെടുക്കരുത് എന്നാണ് മോഹൻലാൽ ആരാധകരുടെ അഭിപ്രായം. എന്നാൽ മറ്റു ചിലർ ഒരു പാട്ട് സീനിൽ മാത്രം ലാലേട്ടൻ ഒതുങ്ങിപ്പോയി എന്ന പരിഭവവും പങ്കുവെക്കുന്നുണ്ട്. അതേസമയം തന്നെ ഇങ്ങനെ കോമാളിയായി അഭിനയിക്കേണ്ടിയിരുന്നില്ല എന്നും ചിലർ കുറ്റപ്പെടുത്തുന്നു.
സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ ദിലീപിന്റെ പ്രകടനം ഗംഭീരം എന്നും പ്രതികരണങ്ങൾ എത്തുന്നുണ്ട്. രാമലീലയ്ക്ക് മുകളിൽ പടം ഹിറ്റ് ആകും എന്നാണ് ചിലർ ആശംസിക്കുന്നത്. ലോജിക്കില്ല മാജിക് മാത്രം. ഇങ്ങനെ ഒന്നും പടം ചെയ്യല്ലേ…., നല്ല സിനിമ, വ്യക്തിവിരോധം ഇല്ലാതെ പടം പ്രോത്സാഹിപ്പിക്കപ്പെടണം എന്നിങ്ങനെയും സമ്മിശ്രമായ പ്രതികരണമാണ് ദിലീപ് ചിത്രത്തിന് ഇപ്പോൾ വരുന്നത്.