AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs West Indies: ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസ ജയം; പരമ്പര ഇന്ത്യ കൊണ്ടുപോയി

India vs West Indies 3rd ODI: 352 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. പുറത്താകാതെ 143 പന്തില്‍ 162 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം അനായാസമാക്കിയത്. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 351, ഇന്ത്യ 48.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 352.

India vs West Indies: ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസ ജയം; പരമ്പര ഇന്ത്യ കൊണ്ടുപോയി
India vs West Indies third ODIImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Oct 2026 | 11:12 PM

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസ ജയം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് സന്ദര്‍ശകര്‍ ആതിഥേയരെ പരാജയപ്പെടുത്തിയത്. 352 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. പുറത്താകാതെ 143 പന്തില്‍ 162 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം അനായാസമാക്കിയത്. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 351, ഇന്ത്യ 48.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 352.

സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റെയും, അര്‍ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മയുടെയും, റുതുരാജ് ഗെയ്ക്‌വാദിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ 351 റണ്‍സ് അടിച്ചുകൂട്ടിയത്. രാഹുല്‍ പുറത്താകാതെ 87 പന്തില്‍ 129 റണ്‍സെടുത്തു. ആറു സിക്‌സും, 10 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആറു പന്തില്‍ ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ നഷ്ടമായി. തൊട്ടടുത്ത പന്തില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ജെയ്ഡന്‍ സീല്‍സാണ് ഇരുവരെയും വീഴ്ത്തിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ രോഹിതും, റുതുരാജും ഇന്ത്യയ്ക്കായി രക്ഷാപ്രവര്‍ത്തനം നടത്തി.

രണ്ട് വിക്കറ്റിന് നാലു റണ്‍സെന്ന നിലയില്‍ പതറുകയായിരുന്ന ഇന്ത്യയെ 141 റണ്‍സില്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുക്കെട്ട് പിരിഞ്ഞത്. 85 പന്തില്‍ 92 റണ്‍സെടുത്ത രോഹിതിനെ വീഴ്ത്തി കീമോ പോളാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്.

Also Read: ആദ്യ പന്തിൽ ബോൾഡ്! വിരാട് കോലിക്ക് കരിയറിലെ അപൂർവ്വ ‘ഗോൾഡൻ ഡക്ക്’

സ്‌കോര്‍ബോര്‍ഡ് 160-ലെത്തിയപ്പോള്‍ റുതുരാജും വീണു. 69 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്. സീല്‍സാണ് റുതുരാജിനെയും വീഴ്ത്തിയത്. തുടര്‍ന്ന് നമന്‍ ധീറിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയുടെ സ്‌കോറിങിന് കുതിപ്പേകി. രാഹുല്‍-സഖ്യം 65 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 21 പന്തില്‍ 30 റണ്‍സെടുത്ത ധീറിനെ ഗുദാകേഷ് മോത്തിയാണ് പുറത്താക്കിയത്.

നിതീഷ് കുമാര്‍ റെഡ്ഡി-16 പന്തില്‍ ഒമ്പത്, അന്‍ഷുല്‍ കാംബോജ്-ഒമ്പത് പന്തില്‍ 176, ഗുര്‍നൂര്‍ ബ്രാര്‍-ആറു പന്തില്‍ എട്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. വെസ്റ്റ് ഇന്‍ഡീസിനായി സീല്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കീമോ പോള്‍ രണ്ട് വിക്കറ്റും, മോത്തി ഒരു വിക്കറ്റും സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിന്റെ ചേസിങ്‌

സന്ദര്‍ശകരുടെ തുടക്കവും അത്ര നല്ലതായിരുന്നില്ല. ഏഴു പന്തില്‍ 10 റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍ കാംബെല്ലിനെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍ ഷായ് ഹോപിന്റെയും, വണ്‍ ഡൗണായി ക്രീസിലെത്തിയ ആമിര്‍ ജാങ്കൂവിന്റെയും 109 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് വിന്‍ഡീസിന് കരുത്തേകി. 21-ാം ഓവറിലെ നാലാം പന്തിലാണ് ആമിര്‍ ജാങ്കു പുറത്താകുന്നത്. 56 പന്തില്‍ 67 റണ്‍സെടുത്ത ജാങ്കൂവിനെ വിരാട് കോലി റണ്ണൗട്ടാക്കി.

ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും, ഷായ് ഹോപ് പാറ പോലെ ഉറച്ചുനിന്നു. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-25 പന്തില്‍ 24, കീമോ പോള്‍-35 പന്തില്‍ 44, മാത്യു ഫോര്‍ഡ്-12 പന്തില്‍ ഏഴ്, ഗുദാകേഷ് മോത്തി-14 പന്തില്‍ 19 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

English Summary

West Indies defeated India by five wickets in the final ODI. Batting first, India scored 351 runs, powered by KL Rahul’s unbeaten 129. West Indies successfully chased down the 352-run target with 10 balls to spare. Captain Shai Hope anchored the victory with an unbeaten 162 off 143 balls.

Follow Us