Dileep Bha Bha Ba Review:അതിഗംഭീരമോ ഭഭബ? ദിലീപ് ചിത്രം തീയേറ്ററിൽ
Bha Bha Ba Movie Review: തിയേറ്ററിൽ ദിലീപ് ഫാൻസിന്റെ വമ്പൻ ആഘോഷമാണ് അരങ്ങേറുന്നത്. ആദ്യപകുതി കഴിയുമ്പോൾ തന്നെ ചിത്രം...
നടൻ ദിലീപ് നായകനാകുന്ന ഭ ഭ ബ തീയേറ്ററുകളിൽ റിലീസ് ചെയ്തു. ദിലീപും പ്രേക്ഷകരും ഒരു പോലെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്‍റെ ചുരുക്ക രൂപമായിട്ടാണ് ഭ.ഭ.ബ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടൻ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ എട്ടുമണിക്ക് ആയിരുന്നു ആദ്യ ഷോ. തിയേറ്ററിൽ ദിലീപ് ഫാൻസിന്റെ വമ്പൻ ആഘോഷമാണ് അരങ്ങേറുന്നത്.
ആദ്യപകുതി കഴിയുമ്പോൾ തന്നെ ചിത്രം അതിഗംഭീരം എന്ന തരത്തിലുള്ള പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ദിലീപിന്റെ ഗംഭീര പ്രകടനം ആയിരുന്നുവെന്നും റിപ്പോർട്ട്. ചിത്രത്തിലെ ഫൈറ്റ് സീൻസുകൾ എല്ലാം തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളതാണ്.
ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ഭ ഭ ബയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസ് ചെയ്യുന്നക്.നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്‍റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ഭ ഭ ബ. കോയമ്പത്തൂര് പാലക്കാട് പൊള്ളാച്ചി കൊച്ചി ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സ്ിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ എത്തുന്നു.