AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vagamon Glass Bridge: ആകാശപ്പാലത്തിലൂടെ വീണ്ടും നടക്കാം! വാഗമൺ ഗ്ലാസ് ബ്രിഡ്ജ് തുറന്നു; സമയവും ടിക്കറ്റ് നിരക്കും

Vagamon Adventure Glass Bridge Opening: സുരക്ഷ മുൻനിർത്തി ഒരേസമയം നിശ്ചിത എണ്ണം ആളുകളെ മാത്രമേ പാലത്തിലേക്ക് കടത്തിവിടുകയുള്ളൂ. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് പ്രവേശനത്തിൽ നിയന്ത്രണമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കനത്ത മഴയോ മൂടൽമഞ്ഞോ ഉള്ള സമയങ്ങളിൽ സുരക്ഷ മുൻനിർത്തി ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചേക്കാം. അതിനാൽ വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ കാലാവസ്ഥ മുൻകൂട്ടി മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്യുക.

Vagamon Glass Bridge: ആകാശപ്പാലത്തിലൂടെ വീണ്ടും നടക്കാം! വാഗമൺ ഗ്ലാസ് ബ്രിഡ്ജ് തുറന്നു; സമയവും ടിക്കറ്റ് നിരക്കും
Vagamon Glass BridgeImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 03 Oct 2026 | 09:40 PM

വിനോദസഞ്ചാരികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഗമൺ അഡ്വഞ്ചർ പാർക്കിലെ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് ഒൻപതു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നുകൊടുക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയ ശേഷമാണ് സഞ്ചാരികൾക്കായി പാലം വീണ്ടും പ്രവർത്തനസജ്ജമാക്കുന്നത്. വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ പാലത്തിന്റെ സുരക്ഷാ പരിശോധനകളും ഭാരപരിശോധനയും വിജയകരമായി പൂർത്തിയാക്കി. സഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വീണ്ടും പാലം പുനരാരംഭിക്കുന്നത്.

സുരക്ഷ മുൻനിർത്തി ഒരേസമയം നിശ്ചിത എണ്ണം ആളുകളെ മാത്രമേ പാലത്തിലേക്ക് കടത്തിവിടുകയുള്ളൂ. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് പ്രവേശനത്തിൽ നിയന്ത്രണമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. കനത്ത മഴയോ മൂടൽമഞ്ഞോ ഉള്ള സമയങ്ങളിൽ സുരക്ഷ മുൻനിർത്തി ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചേക്കാം. അതിനാൽ വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ കാലാവസ്ഥ മുൻകൂട്ടി മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്യുക.

ALSO READ: കെഎസ്ആർടിസി ആല്ലാത് മറ്റാര്…; നീലക്കുറിഞ്ഞി യാത്രയ്ക്ക് 720

​ഗ്ലാസ് ബ്രിഡ്ജിൻ്റെ മറ്റ് വിവരങ്ങൾ

വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമാണ് കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ്. പാലത്തിന്റെ ഘടന കൂടുതൽ ബലപ്പെടുത്തുന്നതിനായി എൻഐടി വിദഗ്ധ സമിതി നിർദേശിച്ച ആധുനിക സാങ്കേതിക തിരുത്തലുകളും അറ്റകുറ്റപ്പണികളുമാണ് ഇപ്പോൾ നടക്കുന്നത്. വാഗമണ്ണിലെ സാഹസിക ടൂറിസത്തിന് വൻ ജനപ്രീതി നൽകിയ ഗ്ലാസ് ബ്രിജ് സുരക്ഷാ കാരണങ്ങളാലാണ് താൽക്കാലികമായി നിർത്തിവെച്ചത്. കഴിഞ്ഞ ഒൻപതു മാസമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയായിരുന്നു.

ഇടുക്കി ജില്ലയിലെ വാഗമൺ കോലാഹലമേട്ടിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 40 മീറ്റർ (120 അടി) ആണ് ഈ പാലത്തിന്റെ നീളം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത 5 പാളികളുള്ള 40 എംഎം ഗ്ലാസും 35 ടൺ സ്റ്റീലും ഉപയോഗിച്ചാണ് നിർമിതി. നേരത്തെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെയാണ് പ്രവേശനം അനുവദിച്ചിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ വൈകുന്നേരം 6 മണി വരെ നീട്ടാറുണ്ടായിരുന്നു.

കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററും, വാഗമൺ ടൗണിൽ നിന്നും 10 കിലോമീറ്ററുമാണ് ​ഗ്ലാസ് ബ്രിഡ്ജ് നിൽകുന്ന സ്ഥലത്തേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ കോട്ടയം ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. വാഗമൺ പൈൻ ഫോറസ്റ്റ്, വാഗമൺ കുരിശുമല, മൊട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളും ഇതിന് തൊട്ടടുത്താണ്.

English Summary:

The glass bridge at Vagamon Adventure Park is set to reopen to tourists, with work to strengthen the structure already underway. The ongoing work is expected to take about a month.

Follow Us