Bethleheme Kudumba Unit Movie: എന്നാ ഒരു ബ്രില്യൻസാ… ബേത്ലഹേം കുടുംബയൂണിറ്റ് സംവിധായകന് കയ്യടിച്ച് സോഷ്യൽ മീഡിയ
Bethlehem Kudumba Unit Movie Director's Brilliance: തിയേറ്ററുകളിൽ നിന്ന് ഒടിടിയിലേക്ക് എത്തുമ്പോഴാണ് പ്രേക്ഷകർ കൂടുതലായും സിനിമയുടെ ഡീറ്റേലിംഗിലേക്ക് കടക്കുക. ബെത്ലഹേം കുടുംബയൂണിറ്റിലും തിയേറ്ററിൽ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഡീറ്റേലിംഗ് വശങ്ങളുണ്ട്. അതിനെയെല്ലാം കുത്തിപ്പൊക്കി എടുത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ. തിയേറ്ററുകളിൽ നിന്ന് ഒടിടിയിലേക്ക് എത്തുമ്പോഴാണ്...
കഴിഞ്ഞ ദിവസമാണ് ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ ബെത്ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രം ജിയോ ഹോട്ട് സ്റ്റാർ ഒടിടി റിലീസിനെത്തിയത്. റൊമാൻിക് കോമഡി ഫീൽ ഗുഡ് ചിത്രമായ ബേത്ലഹേം കുടുംബ യൂണിറ്റ് അവിടെയും വിസ്മയം ആവർത്തിക്കുകയാണ്. തിയേറ്റിൽ റെക്കോർഡ് കളക്ഷൻ നേട്ടവുമായി മുന്നേറിയ ചിത്രം അതേ ആവേശം തന്നെയാണ് ഒടിടിയിലും ആവർത്തിക്കുന്നത്.
തിയേറ്ററുകളിൽ നിന്ന് ഒടിടിയിലേക്ക് എത്തുമ്പോഴാണ് പ്രേക്ഷകർ കൂടുതലായും സിനിമയുടെ ഡീറ്റേലിംഗിലേക്ക് കടക്കുക. ബെത്ലഹേം കുടുംബയൂണിറ്റിലും തിയേറ്ററിൽ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഡീറ്റേലിംഗ് വശങ്ങളുണ്ട്. അതിനെയെല്ലാം കുത്തിപ്പൊക്കി എടുത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ.
Also Read: ഇതാണോ റഫറൻസ് ബുക്ക് ഓഫ് ദ ഇയർ! BKU അരിച്ചുപെറുക്കി ഒടിടി കാഴ്ചക്കാർ
ഈ സിനിമയിലെ തന്നെ ഏറ്റവും നിർണായകമായ സംഭവമാണ് നിവിൻ പോളി ചെയ്ത ജെസ്റ്റിൻ എന്ന കഥാപാത്രവും മമിത ബൈജു ചെയ്ത ആഷ്ലി എന്ന കഥാപാത്രവും കാറിൽ ഒരുമിച്ച് സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പെറ്റി കിട്ടുന്നത്. ഇവർക്ക് പെറ്റി കിട്ടുമെന്ന് നേരത്തെ തന്നെ സംവിധായകൻ സൂചന നൽകിയിരുന്നു എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നുത്. കാരണം ആഷ്ലി സീറ്റ് ബെൽറ്റ് ഊരി ജസ്റ്റിനോട് ചേർന്ന് ഇരിക്കുന്നതിന് മുമ്പ് കാണിക്കുന്ന ഷോട്ടിൽ അവർ കടന്നുപോകുന്ന ജംഗ്ഷനിൽ ട്രാഫിക് ക്യാമറ ഉള്ളതായി കാണാം. ഇതിനെയാണ് സംവിധായകൻ ഗിരീഷ് എ.ഡിയുടെ ബ്രില്യൻസ് ആയി സോഷ്യൽ മീഡിയ എടുത്ത് പറയുന്നത്.
വളരെ ചെറിയ കാര്യങ്ങൾ പോലും സംവിധായകൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് സിനിമ ആസ്വാദകരുടെ പേജുകളിൽ വരുന്ന റിവ്യൂകൾ. ആഷ്ലിയുടെ കോളേജ് ബാന്റ് ആയ റൂം 17 എന്ന പേരും ഇത്തരത്തിൽ ഒരു ബ്രില്യൻസാണ് എന്ന് പറയുന്നുവരുമുണ്ട്. തിനിക്ക് ബിരിയാണി ഇല്ലെ എന്ന് ആഷ്ലി ജസ്റ്റിനോട് ചോദിക്കുകയും സെറ്റാക്കാമെന്ന് ജസ്റ്റിൻ പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെ പാഴ്സലായി ബിരിയാണി കൊടുത്ത് വിടുമ്പോൾ അതിൽ ടു റും 17 ഫ്രം ജസ്റ്റിൻ എന്ന കുറിപ്പും വയ്ക്കുന്നു. ഇത് ആഷ്ലിയോടുള്ള ജസ്റ്റിന്റെ താൽപര്യത്തെ സൂചിപ്പിക്കുന്നു എന്നും ചിലർ പറയുന്നു. അതുപോലെ തന്നെ ഫോർഡ് ഐക്കൺ എന്ന കാറിന്റെ പ്ലേസ്മെന്റിനെയും സിനിമാ പേജുകൾ പുകഴ്ത്തുന്നുണ്ട്. ഒരു പക്ഷേ ഈ വാഹനത്തിന് പകരം മറ്റൊന്നായിരുന്നു എങ്കിൽ ഇത്ര ഫീൽ കിട്ടുമായിരുന്നില്ല എന്നാണ് ആസ്വാദകരിൽ ചിലർ പറയുന്നത്.
English Summary
It is often when a movie moves from theaters to OTT platforms that the audience truly begins to delve into its finer details. Bethlehem Family Unit contains subtle details that went largely unnoticed during its theatrical run; film enthusiasts are now bringing these elements to light.