AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep Akhil Marar: ദിലീപിനെ ശത്രുക്കൾ പെടുത്തിയത്, അദ്ദേഹത്തിന് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ! അഖിൽ മാരാർ

Dileep Akhil Marar: ഒരു വലിയ നടൻ ഒന്നരക്കോടി രൂപ പൾസർ സുനിക്ക് കൊടുക്കുകയും അതിൽ 10000 രൂപ അഡ്വാൻസ് കിട്ടിയിട്ട് ചെയ്ത് ഈ കൃത്യം ചെയ്തു എന്ന് പറയുന്നതും....

Dileep Akhil Marar: ദിലീപിനെ ശത്രുക്കൾ പെടുത്തിയത്, അദ്ദേഹത്തിന് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ! അഖിൽ മാരാർ
Dileep, Akhil MararImage Credit source: Facebook, Instagram
Ashli C
Ashli C | Published: 08 Dec 2025 | 10:48 AM

നടിയെ ആക്രമിച്ച കേസിൽ എട്ടാംപതിയായ നടൻ ദിലീപിനെ പിന്തുണച്ച് ബി​ഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാര്. ദിലീപ് അങ്ങനെയൊന്നും ചെയ്യുന്ന ആളല്ല എന്നാണ് അഖിൽ മാരാർ പറയുന്നത്. ദിലീപിന്റെ ശത്രുക്കൾ ദിലീപിന് ഇല്ലാതാക്കുന്നതിനു വേണ്ടി കെട്ടിച്ചമച്ച കഥയാണ് ഇത്. ഒരു വലിയ നടൻ ഒന്നരക്കോടി രൂപ പൾസർ സുനിക്ക് കൊടുക്കുകയും അതിൽ 10000 രൂപ അഡ്വാൻസ് കിട്ടിയിട്ട് ചെയ്ത് ഈ കൃത്യം ചെയ്തു എന്ന് പറയുന്നതും തന്നെ വലിയ വിഡ്ഢിത്തരം അല്ലേ എന്നാണ് അഖിൽ മാരാർ ചോദിക്കുന്നത്.

ദിലീപ് സിനിമ മേഖലയിൽ വളരുന്നത് ഒരു വിഭാഗം ആളുകൾക്ക് ഉണ്ടായ ഭയമാണ് അതിന് അദ്ദേഹത്തിന് വളർച്ച ഇല്ലാതാക്കുന്നതിന് വേണ്ടി കെട്ടിച്ചമച്ച കേസ് ആണ് ഇത് എന്നും അഖിൽ മാരാർ. ഇനി അഥവാ വിധി വരുമ്പോൾ കേസിൽ നിന്നും ദിലീപിനെ കുറ്റവിമതൻ ആക്കി എന്ന് വിചാരിക്കുക അങ്ങനെയെങ്കിൽ എട്ട് വർഷക്കാലം ദിലീപ് അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളും അപമാനങ്ങളും എല്ലാം ആര് തിരിച്ചു കൊടുക്കും എന്നും അഖിൽ മാരാർ ചോദിക്കുന്നു. യഥാർത്ഥത്തിൽ പൾസർ സുനി ഈ കൃത്യം ആർക്കുവേണ്ടി ചെയ്തു എന്തിന് ദിലീപിന്റെ പേര് പറഞ്ഞു എന്നതാണ് കണ്ടെത്തേണ്ടത് എന്നും അഖിൽ മാരാർ.

മൂവി വേൾഡ് എന്ന ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാർ ദിലീപിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചത്. 13 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തു എന്ന വാർത്ത കണ്ട് അദ്ദേഹം തന്നെ ഞെട്ടി പോയിട്ടുണ്ട്. ആകെ ഒരു മണിക്കൂർ എങ്ങാനുമാണ് ദിലീപിനെ ചോദ്യം ചെയ്തിട്ടുള്ളത്. ബാക്കിയുള്ള സമയം അദ്ദേഹം അവിടെ ചിരിച്ചു സംസാരിക്കുകയും ഉറങ്ങുകയുമായിരുന്നു. പൾസർ സുനി എന്നൊരു ഫ്രോഡ് നൽകിയ മൊഴിക്കപ്പുറത്തേക്ക് എന്ത് തെളിവാണ് ദിലീപിനെതിരെ ഉള്ളത് എന്താടിസ്ഥാനത്തിലാണ് ദീലീപ് കുറ്റക്കാരൻ എന്ന് പറയാൻ സാധിക്കുക.. ദിലീപിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഒരു ക്രൈം ആണ് ഇത് എന്നാണ് അഖിൽമാർ അഭിപ്രായപ്പെടുന്നത്..

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. കേസിൽ ഒന്നാംപ്രതിയാണ് പൾസർ സുനി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് നടിയുടെ നഗ്നചിത്രങ്ങൾ ഷൂട്ട് ചെയ്യുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തതാണ് കേസ്. എട്ടു വർഷത്തിനുശേഷമാണ് കേസിന്റെ വിധി ഇന്ന് വരുന്നത്.