സാംസങ് ഒക്ടോബറിൽ വില കൂട്ടിയ ഗാലക്സി 5G ഫോണിന് ആമസോണിൽ വമ്പൻ വിലക്കുറവ്! കൂടെ 2000 രൂപ ഡിസ്കൗണ്ടും
Amazon Massive discount on Samsung Galaxy M47 5G: ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിൽ നടക്കുന്ന ആമസോണിൽ ഗാലക്സി എം47 5ജി ബെസ്റ്റ് ഡീലിൽ വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഒക്ടോബർ 13ന് ലഭ്യമായ വിവരങ്ങൾ പ്രകാരം ഗാലക്സി എം47 5ജിയുടെ അടിസ്ഥാന മോഡലിന് 37999 രൂപയായിരുന്നു പ്രാരംഭ വില. എന്നാലിപ്പോൾ ഇതിൽനിന്ന് വളരെ താഴെ വിലയിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു.
സാംസങ് അടുത്തിടെ വലിയ തോതിൽ വില വർധിപ്പിച്ച ഒരു സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി എം47 5ജി (Samsung Galaxy M47 5G). എന്നാലിപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിൽ (Amazon Great Indian Festival Reloaded Sale) നടക്കുന്ന ആമസോണിൽ ഈ സാംസങ് ഫോൺ ബെസ്റ്റ് ഡീലിൽ വൻ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഒക്ടോബർ 13ന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഗാലക്സി എം47 5ജിയുടെ അടിസ്ഥാന മോഡലിന് 37999 രൂപയായിരുന്നു പ്രാരംഭ വില.
എന്നാലിപ്പോൾ ആമസോണിൽ ഗാലക്സി എം47 5ജിയുടെ 6GB + 128GB വേരിയന്റ് വിത്തൗട്ട് സാംസങ് കെയർ ഓപ്ഷനിൽ 26999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഉണ്ട്. അതിനാൽ 24999 രൂപ വിലയിൽ ഇപ്പോൾ ഈ മോഡൽ സ്വന്തമാക്കാനാകും.
വിത്ത് സാംസങ് കെയർ ഓപ്ഷൻ ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 28098 രൂപയാണ് വില കാണിക്കുന്നത്. സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം വില വർധനയുടെ ഭാരമില്ലാതെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിൽ ആമസോണിലെ ഡീൽ പരിഗണിക്കാവുന്നതാണ്. റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഗാലക്സി 5ജി ഫോൺ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
ഈ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സാംസങ് ഗാലക്സി എം47 5ജിയുടെ കരുത്ത് ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ തുടർച്ചയായ സുരക്ഷാ പാച്ചുകളും ലഭിക്കും.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ) 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 6.7 ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.
45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, അഡ്രിനോ 710 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
The Samsung Galaxy M47 5G is a smartphone model for which Samsung recently implemented a significant price increase. However, it is now available at a major discount- offering a great deal- on Amazon as part of the ‘Great Indian Festival Reloaded’ sale.