Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Dileesh Pothan about Girish AD's Film Making : ഓണം റിലീസ് ആയി എത്തിയ ബത്ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് സിനിമയെ ആരാധകർ വിശേഷിപ്പിക്കുന്നത്. മികച്ച ഓപ്പണിങ് കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഗിരീഷ് എ.ഡിയുടെ പതിവ് ശൈലിയിൽ തന്നെ എത്തിയിരിക്കുന്ന സിനിമ എല്ലാ പ്രേക്ഷകർക്കും റിലേറ്റ് ചെയ്യാവുന്ന തരത്തിലുള്ള കഥയാണ് പറയുന്നത്.
ഓണം റിലീസ് ആയി എത്തിയ ബത്ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് സിനിമയെ ആരാധകർ വിശേഷിപ്പിക്കുന്നത്. മികച്ച ഓപ്പണിങ് കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഗിരീഷ് എ.ഡിയുടെ പതിവ് ശൈലിയിൽ തന്നെ എത്തിയിരിക്കുന്ന സിനിമ എല്ലാ പ്രേക്ഷകർക്കും റിലേറ്റ് ചെയ്യാവുന്ന തരത്തിലുള്ള കഥയാണ് പറയുന്നത്. ഗിരീഷിന്റെ സ്ക്രിപ്റ്റ് നെയിം ഡയറക്ഷനേയും കുറിച്ച് കഴിഞ്ഞദിവസം ദിലീഷ് പോത്തൻ സംസാരിക്കുകയുണ്ടായി. ദിലീഷ് പോത്തന്റെ കൂടി ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ബത്ലഹേം കുടുംബയൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്.
ഗിരീഷിന്റെ സ്ക്രിപ്റ്റിൽ ചെറിയൊരു നോട്ടം ഉൾപ്പെടെ കൃത്യമായി എഴുതിയിട്ടുണ്ടാകും എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. ഭാവന സ്റ്റുഡിയോസിന്റെ തന്നെ യൂട്യൂബ് ചാനലിൽ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ദിലീഷ് പോത്തിൻ കാര്യം പറയുന്നത്. അഭിമുഖത്തിൽ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ആയ ശ്യാം പുഷ്കരനും ഇക്കാര്യം വിശദീകരിച്ചു. നമ്മുടെ പോലെയല്ല പരിപാടി, ഫുൾ സ്ക്രിപ്റ്റും ആയിട്ടാണ് പടം തുടങ്ങുന്നത്. സിനിമയുടെ നിർമ്മാതാക്കളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ, സംവിധായകൻ ഗിരീഷ് എ.ഡി, സിനിമയിലെ നായകനായ നിവിൻ പോളി, നായികയായ മ മമിത ബൈജു എന്നിവർ ഒരുമിചുള്ള അഭിമുഖ പരിപാടിയായിരുന്നു ഇത്.
Also Read : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
ഫഹദിന്റെ ഒരു ചോദ്യത്തിൽ നിന്നാണ് ഗിരീഷേയുടെ സ്ക്രിപ്റ്റിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഓരോരുത്തരായി പറഞ്ഞത്. വളരെ സിമ്പിൾ ആയിട്ടുള്ള കഥയാണല്ലോ ഗിരീഷ് ഇതുവരെ ചെയ്തിട്ടുള്ളത്, അതായത് ഒരു വരിയിൽ തന്നെ സിനിമയുടെ കഥ എന്താണെന്ന് പറയാൻ കഴിയും. അത്തരത്തിലുള്ള ഒരു കഥയെ സിനിമയാക്കുമ്പോൾ ആണോ ചെറിയ ചെറിയ എലമെന്റ്സും, റിയാക്ഷൻസും ഒക്കെ ചേർക്കുന്നത് എന്നാണ് ഫഹദ് സംശയമായി ചോദിച്ചത്. ഇതിനു മറുപടി എന്നോണമാണ് ദിലീഷ് പോത്തന്നും ശ്യാം പുഷ്കരനും ഗിരീഷിന്റെ സ്ക്രിപ്റ്റിംഗ് രീതിയെക്കുറിച്ച് പറഞ്ഞത്.
തനിക്ക് സ്ക്രിപ്റ്റ് ഫുൾ ആയാൽ മാത്രമേ കോൺഫിഡൻസ് വരികയുള്ളൂ. അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് മുഴുവൻ എഴുതി തീർത്ത ശേഷമാണ് ഷൂട്ടിലേക്ക് കടക്കുക. അപ്പോൾ പിന്നെ ടെൻഷൻ ഒന്നും ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ പറ്റും. നിവിൻ പോളിയും ഗിരീഷിന്റെ ഇത്തരത്തിലുള്ള കൃപരീതിയെ വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിമുഖത്തിൽ പറഞ്ഞു. ഗിരീഷുമായി ഒത്ത് തുടർ ചിത്രങ്ങൾ ചെയ്ത മമിത ബൈജുവും ആദ്യ സിനിമ മുതലേ ഇതായിരുന്നു സ്ക്രിപ്റ്റ് ശൈലി എന്നും വ്യക്തമാക്കി.
English Summary
Dileesh Pothan stated that Girish’s scripts are written with great precision, capturing even the smallest details—such as a subtle glance. He mentioned this during an interview about the film on the Bhavana Studios YouTube channel. Screenwriter Syam Pushkaran, who was also part of the interview, elaborated on this point.