AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ലാവയുടെ ‘വിരാട്’ വീര്യം! സാധാരണക്കാരന് താങ്ങാവുന്ന വില, ലാവ വിരാട് V1 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Lava Virat V1 Pro 5G launched in India: ലാവ വിരാട് V1 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ വാങ്ങാവുന്ന ഒരു പ്രോ 5ജി ഫോൺ എന്നതാണ് ഈ ലാവ ഫോണിന്റെ പ്രധാന ആകർഷണം. ഇതിന്റെ 6GB + 128G അ‌ടിസ്ഥാന വേരിയന്റിന് 15999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 13999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും.

ലാവയുടെ ‘വിരാട്’ വീര്യം! സാധാരണക്കാരന് താങ്ങാവുന്ന വില, ലാവ വിരാട് V1 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Lava Virat V1 Pro 5g Launched In IndiaImage Credit source: LAVA
Prasanth Kumar
Prasanth Kumar | Published: 24 Aug 2026 | 05:15 PM

സ്മാർട്ട്ഫോണുകളുടെ വില വർധനകൊണ്ട് ആളുകൾ പൊറുതിമുട്ടിയിരിക്കുന്നതിനിടെ ആശ്വാസുമായി ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. വിരാട് സീരീസിന്റെ ഭാഗമായി ലാവ വിരാട് V1 പ്രോ 5ജി (Lava Virat V1 Pro 5G) ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തു. സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ വാങ്ങാവുന്ന ഒരു പ്രോ 5ജി ഫോൺ എന്നതാണ് ഈ ലാവ ഫോണിന്റെ പ്രധാന ആകർഷണം. താരതമ്യേന ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും മെച്ചപ്പെട്ട ബാറ്ററി ലൈഫ്, വിശ്വസനീയമായ പെർഫോമൻസ് എന്നിവ ഈ ലാവ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷാസി ഗ്ലോസി എക്സ്റ്റീരിയറിൽ അ‌വതരിപ്പിച്ചിരിക്കുന്ന ഈ ലാവ ഫോൺ, സിക്കിം മിഡ്‌നൈറ്റ്, സ്പിറ്റി ഫ്രോസ്റ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി ഇതിൽ IP64 റേറ്റിങ് ഉണ്ട്. പുതിയ പല സ്മാർട്ട്ഫോണുകളും 2000 രൂപയ്ക്കടുത്ത് ബജറ്റിൽ നൽകുന്ന ഫീച്ചറുകൾ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ഈ ലാവ ഫോൺ അ‌വസരമൊരുക്കുന്നു.

Also Read: ലൈറ്റ് ഇങ്ങനെയാണെങ്കിൽ മെയിൻ എങ്ങനെയാകും; 10000mAh ബാറ്ററി കരുത്തിൽ വിവോ V80 ​ലൈറ്റ് 5G

പ്രധാന ഫീച്ചറുകൾ

6.74-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 nits വരെ HBM ബ്രൈറ്റ്നെസ്സ് എന്നിവ ഇതിലുണ്ട്. 2.3GHz യൂണിസോക് T8200 6nm പ്രൊസസർ ആണ് ഈ ലാവ പ്രോ 5ജി ഫോണിന്റെ കരുത്ത്.

മാലി G57 MC2 GPU, 6GB LPDDR4x റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഒരു പ്രധാന ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡും ഈ മോഡലിന് ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ 50MP മെയിൻ റിയർ ക്യാമറയാണ് ഇതിലുള്ളത്. ഇത് നൈറ്റ് മോഡ്, എച്ച്ഡിആർ, പോർട്രെയിറ്റ്, ഫിലിം, പ്രോ മോഡ്, മോഷൻ ഫോട്ടോ തുടങ്ങിയ ഷൂട്ടിംഗ് മോഡുകൾ പിന്തുണയ്ക്കുന്നു. LED ഫ്ലാഷ്, 2k വീഡിയോ റെക്കോർഡിംഗ് എന്നിവയുമുണ്ട്. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ലാവ വിരാട് വി1 പ്രോ 5ജിയുടെ 6GB + 128G അ‌ടിസ്ഥാന വേരിയന്റിന് 15999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 13999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും. ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കും.

English Summary

Lava Virat V1 Pro 5G has been launched in India. The main attraction of this Lava phone is that it is a Pro 5G phone that can be purchased at an affordable price for the common man. Its 6GB + 128G base variant is priced at Rs 15,999. However, as a bank discount of Rs 2,000 is available as part of the launch offer, it can be purchased initially at a starting price of Rs 13,999.

Follow Us