AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Glamy Ganga: കുഞ്ഞിനെ ഒഴിവാക്കി, ചിത്രങ്ങള്‍ വരെ കാണാനില്ല! പ്രതികരിച്ച് ഗ്ലാമി ഗംഗ

Glamy Ganga Open Up About Negative Comments: അപ്പുവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ​ഗം​ഗ അന്ന് മറുപടി പറഞ്ഞത്. കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇത്തരത്തിൽ ചില കമന്റുകൾ ഉയർന്നു.

Glamy Ganga: കുഞ്ഞിനെ ഒഴിവാക്കി, ചിത്രങ്ങള്‍ വരെ കാണാനില്ല! പ്രതികരിച്ച് ഗ്ലാമി ഗംഗ
Glamy GangaImage Credit source: Instagram
Nithya Vinu
Nithya Vinu | Updated On: 26 Apr 2026 | 01:44 PM

മലയാളികൾക്ക് ഏറെ സുപരിചിതമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ​ഗ്ലാമി ​ഗം​ഗ. കഴിഞ്ഞ ദിവസമായിരുന്നു ​ഗ്ലാമി ​ഗം​ഗ വിവാഹിതയായത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രണയത്തിനുമൊടുവിലാണ് ​ഗം​ഗയും അപ്പുവും ​ഗുരുവായൂർ നടയിൽ വച്ച് ഒന്നായത്. തന്റെ വരനായി അപ്പുവിനെ പരിചിയപ്പെടുത്തിയത് മുതൽ ചില വിമർശനങ്ങൾ ​ഗം​ഗയ്ക്ക് നേരെ ഉയർന്നിരുന്നു. അപ്പുവിന്റെ രണ്ടാം വിവാഹമാണിത്. ഒരു മുൻബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചില കമന്റുകൾ ഉയർന്നത്.

അപ്പുവിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ​ഗം​ഗ അന്ന് മറുപടി പറഞ്ഞത്. കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും ഇത്തരത്തിൽ ചില കമന്റുകൾ ഉയർന്നു. അപ്പു കുഞ്ഞിനെ ഒഴിവാക്കിയെന്നും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്തുമെന്നാണ് വിമർശനം. ഇപ്പോഴിതാ, തങ്ങളുടെ വ്ലോ​ഗിലൂടെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗം​ഗയും അപ്പുവും.

വിമർശനങ്ങൾക്ക് മറുപടി

കുഞ്ഞിന്റെ ഫോട്ടോ റിമൂവ് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് പല ആളുകളുടെയും തമ്പ് നെയിൽ ആയിട്ട് കാണേണ്ടി വന്നേനെ എന്നാണ് ​ഗം​ഗ പറഞ്ഞത്. ഞാനാണ് അപ്പുവിനോട് ഫോട്ടോ മാറ്റാൻ പറഞ്ഞത്. അപ്പു, കൊച്ചിന്റെ ഫോട്ടോസ് എല്ലാം മാറ്റിക്കോ, അത് പുറത്ത് ഇടണ്ട. നമുക്ക് കാണാൻ ഉണ്ടല്ലോ, സോഷ്യൽ മീഡിയ എന്താണെമന്ന് അറിയാത്ത കുഞ്ഞാണ്. ഈ പ്രായത്തിൽ കുഞ്ഞിന്റെ ഫോട്ടോ ഇങ്ങനെ കാണാൻ താൽപര്യമില്ലാ എന്നാണ് അപ്പുവും ​ഗം​ഗയും പറഞ്ഞത്.

ALSO READ: ‘മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കും മുൻപ് സ്വന്തം ജീവിതം നോക്കുക’; സായ് കൃഷ്ണയ്ക്ക് വിമർശനം

അതേസമയം, വിമർശനങ്ങളുണ്ടെങ്കിലും ​ഗം​ഗയേയും അപ്പുവിനെയും അഭിനന്ദിക്കുന്നവരും നിരവധിയാണ്. നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്. നമ്മുടെ മക്കൾ വളരുന്നത് എന്തിനാണ് നാട്ടുക്കാരെ കാണിക്കുന്നത് എന്നായിരുന്നു ഭൂരിഭാ​ഗം പേരും പറഞ്ഞത്.

നീണ്ട നാളെത്തെ കാത്തിരിപ്പിനൊടുവിൽ ​ഗം​ഗയും അപ്പുവും ഒന്നായപ്പോൾ ​ഗം​ഗയെ അഭിനന്ദിക്കുന്നവർ നിരവധിയാണ്. കല്ല്യാണവിശേഷങ്ങളെല്ലാം ​ഗം​ഗ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചിരുന്നു. സ്വന്ത കല്യാണ് സ്വന്തം ചെലവിലാണ് ​ഗം​ഗ നടത്തിയത്. അതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു കമന്റുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ഒന്നുമില്ലായ്മയിൽ നിന്ന് വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് ​ഗം​ഗ ഈ നിലയിൽ എത്തിയത്.

കുട്ടിക്കാലത്തെ ​ദുരന്തങ്ങളും അച്ഛനെ കുറിച്ചുമെല്ലാം ​ഗം​ഗ തുറന്ന് പറഞ്ഞിരുന്നു. പ്രധാനമായും ബ്യൂട്ടി കണ്ടന്റുകളാണ് ​ഗം​ഗ ചെയ്യുന്നത്. അച്ഛന്റെയും അമ്മയുടെയും ജീവിതം പോലെയായിരിക്കരുത് തന്റെ വിവാഹമെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് ​ഗം​ഗ മുമ്പ് പറഞ്ഞിരുന്നു. അറേഞ്ച്ഡ് മാര്യേജിനോട് അത്ര താൽപര്യമില്ലെന്നും ഗംഗ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായൊരു വീടും ഗംഗ നിർമിച്ചിരുന്നു.

യുട്യൂബ് വിഡിയോ

Follow Us