Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Vinaya Prasad Shares Untold Casting Stories from the Classic Manichithrathazhu: മലയാളത്തിൽ ഒരുപാട് സിനിമളിലൊന്നും നിങ്ങൾ അഭിനയിച്ചിട്ടില്ലല്ലോ എന്ന് പലപ്പോഴും ആളുകൾ പറയാറുണ്ട്. എന്നാൽ ആയിരം സിനിമകളിൽ അഭിനയച്ചതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ആ കഥാപാത്രം. ഇന്നും ആ സിനിമ തനിക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് വിനയ പറയുന്നു.
മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട ക്ലാസിക് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. വന്നുനിന്ന കഥാപാത്രങ്ങളോരോന്നും സിനിമയിലേക്ക് ലയിച്ച് ചേർന്ന അപൂർവം സിനിമകളിൽ ഒന്ന്. ചിത്രത്തിൽ ഗംഗ എന്ന ശോഭനയുടെ കഥാപാത്രത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഡോക്ടർ സണ്ണിയുടെ സ്വന്തം ശ്രീദേവി. ഇരുവരുടെയും കഥ പറയുന്ന ഒരു രണ്ടാം ഭാഗമെന്ന ആവശ്യം പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന് കേൾക്കാറുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് സിനിമയിലേക്ക് തന്നെ എത്തിച്ചത് മോഹൻലാൽ ആണെന്ന് തുറന്നുപറയുകയാണ് ശ്രീദേവിയായി വേഷമിട്ട നടി വിനയ പ്രസാദ്.
മലയാളികളുടെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി മോഹൻലാൽ ബാംഗ്ലൂരിൽ എത്തിയിരുന്നു. ആ പരിപാടിയിൽ താനും ഒരു അതിഥിയായി പങ്കെടുത്തിരുന്നു. ‘ഒരു മലയാള സിനിമയിൽ കൂടി അഭിനയിക്കുമോ’ എന്ന് അവിറ്റെവച്ച് അദ്ദേഹം ചോദിച്ചു. ‘ചെയ്യാമല്ലോ സാർ’ എന്ന് താനും മറുപടി പറഞ്ഞു. അത്രമാത്രമേ അന്ന് സംസാരിച്ചിരുന്നൊള്ളു. അക്കാലത്ത്. പിന്നീട് ഒരു കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഫാസിൽ സാറിൻ്റെ മാനേജർ ലത്തീഫാണ് വിളിക്കുന്നത് എന്ന് വിനയ പയുന്നു
ഒരിക്കൽ പോലും മോഹൻലാൽ ഇക്കാര്യങ്ങൾ പരസ്യമായി പറഞ്ഞ് പബ്ലിസിറ്റിക്ക് ശ്രമിച്ചിട്ടില്ലെന്ന് വിനയ പറയുന്നു. “ഞാനാണ് വിനയയെ മണിച്ചിത്രത്താഴിലേക്ക് സജസ്റ്റ് ചെയ്തത് എന്ന് ഒരിടത്ത് പോലും മോഹൻലാൽ സാർ പറഞ്ഞില്ല. എനിക്ക് മാത്രമേ ഇ9ക്കാര്യം അറിയുമായിരുന്നൊള്ളു.” വിനയ പറഞ്ഞു. വിനയക്ക് ആ കഥാപാത്രം നന്നായി ചെയ്യാനാകും എന്ന് മോഹൻലാൽ പറഞ്ഞതിനാലാണ് സിനിമയിലേക്ക് വിളിച്ചത് എന്ന് സംവിധായകൻ ഫാസിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം തൻ്റെ ഒരു ഫോട്ടോ പോലും കണ്ടിരുന്നില്ല.
മലയാളത്തിൽ ഒരുപാട് സിനിമളിലൊന്നും നിങ്ങൾ അഭിനയിച്ചിട്ടില്ലല്ലോ എന്ന് പലപ്പോഴും ആളുകൾ പറയാറുണ്ട്. എന്നാൽ ആയിരം സിനിമകളിൽ അഭിനയച്ചതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ആ കഥാപാത്രം. ഇന്നും ആ സിനിമ തനിക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് വിനയ പറയുന്നു.
മണിച്ചിത്രത്താഴിന് ശേഷം മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവവും വിനയ പറയുന്നുണ്ട്. മണിച്ചിത്രത്താഴ് റിലീസ് കഴിഞ്ഞ് ഒരിക്കൽ എയർപോർട്ടിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. അടുത്തുള്ള സീറ്റിൽ ഇരിക്കാൻ തന്നോട് പറഞ്ഞു. കുറേനേരം ഒന്നും\ മിണ്ടിയില്ല. “മണിച്ചിത്രത്താഴിലുടെ നിങ്ങൾ ഉണ്ടാക്കിയ ഇംപക്ട് എത്രയാണെന്ന് നിങ്ങൾക്കറിയില്ല” എന്ന ഒറ്റ വരിയാണ് പിന്നീട് പറഞ്ഞത്. അത് തനിക്ക് ഒരു അവാർഡിന് തുല്യമായിരുന്നു എന്ന് വിനയ കൂട്ടിച്ചേർത്തു. മധുരമീ ജീവിതം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
English Summary
Actress Vinaya Prasad revealed that superstar Mohanlal suggested her for the iconic role of Sridevi in the classic film Manichithrathazhu after meeting her at an event in Bangalore. She also shared a memorable encounter with Mammootty, who highly praised her impactful performance, calling the role equivalent to a thousand films.