Govind Padmasoorya: അഭിനയത്തില്‍ രക്ഷപ്പെടുമെന്ന് കരുതിയാണ് ആങ്കറിങ് നിര്‍ത്തിയത്: ഗോവിന്ദ് പദ്മസൂര്യ

Why Govind Padmasoorya Quit Anchoring: എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ ആയിരുന്നു ജിപിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് വിവിധ ഭാഷകളിലായി ധാരാളം സിനിമകള്‍ ചെയ്യാനുള്ള അവസപം അദ്ദേഹത്തിന് ലഭിച്ചു. 2024ല്‍ പുറത്തിറങ്ങിയ മനോരാജ്യമായിരുന്നു ജിപിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Govind Padmasoorya: അഭിനയത്തില്‍ രക്ഷപ്പെടുമെന്ന് കരുതിയാണ് ആങ്കറിങ് നിര്‍ത്തിയത്: ഗോവിന്ദ് പദ്മസൂര്യ

ഗോവിന്ദ് പദ്മസൂര്യ

Published: 

25 Mar 2026 | 09:39 PM

ജിപി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. പേര്‍ണി മാണിയും ജിപിയും തമ്മിലുള്ള കോമ്പോ അക്കാലത്ത് വലിയ ഹിറ്റായിരുന്നു. ഇരുവരെയും കാണാനായി മാത്രം ഷോ കണ്ടവരും ധാരാളം. റിയാലിറ്റി ഷോയില്‍ നിന്ന് ഗോവിന്ദ് പദ്മസൂര്യ കടന്നത് മലയാളം, തെലുഗ്, തമിഴ് ഉള്‍പ്പെടെയുള്ള സിനിമാ ലോകത്തേക്കായിരുന്നു.

എംജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ ആയിരുന്നു ജിപിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് വിവിധ ഭാഷകളിലായി ധാരാളം സിനിമകള്‍ ചെയ്യാനുള്ള അവസപം അദ്ദേഹത്തിന് ലഭിച്ചു. 2024ല്‍ പുറത്തിറങ്ങിയ മനോരാജ്യമായിരുന്നു ജിപിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ ജിപിക്ക് സിനിമകളില്‍ അത്രകണ്ട് ശോഭിക്കാനായില്ല. എന്നാല്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരുന്ന റിയാലിറ്റി ഷോ ആങ്കറിങില്‍ നിന്നും താരം ഇടവേളയെടുത്തത് ആരാധകരില്‍ നിരാശയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവതാരകന്‍ എന്ന തൊഴില്‍ ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ജിപി. സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“റിയാലിറ്റി ഷോകള്‍ വേണ്ടെന്ന് ഞാനപ്പോള്‍ തീരുമാനിച്ചിരുന്നു. ആ സമയത്ത് എനിക്ക് ഷോകള്‍ ഇഷ്ടംപോലെ വന്നിരുന്നു, എനിക്ക് ഇപ്പോഴും ഷോകള്‍ വരുന്നുണ്ട്. അന്ന് ഞാന്‍ ഷോ വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം, ഇനി ഷോസ് ചെയ്താല്‍ ഞാനിവിടെ ഒരു അവതാരകനായി മാറും, ഉറപ്പായിട്ടും ഞാനിവിടുത്തെ ബെസ്റ്റ് അവതാരകനായിട്ട് നില്‍ക്കും. അത് എനിക്ക് പറ്റില്ല, സിനിമ എക്‌സ്‌പ്ലോര്‍ ചെയ്യാനായിരുന്നു ആഗ്രഹം. അങ്ങനെയാണ് ആങ്കറിങ് നിര്‍ത്തുന്നത്. എന്നാല്‍ രണ്ടുകൊല്ലം അങ്ങനേ നിന്നുപോയി.

Also Read: Drishyam 2 : ജോർജ്ജുകുട്ടിയെ ക്ലാസിക് ക്രിമിനലാക്കിയ രണ്ടാം ഭാഗം; ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിലേക്കെത്തുന്നു

കീ റിലീസാവാറായപ്പോഴേക്ക്, ജീവയുടെ മാനേജര്‍, സിനിമയിലെ മറ്റാളുകള്‍ അവരെല്ലാം എന്നോട് പറഞ്ഞു, നിങ്ങള്‍ ഭയങ്കര പെര്‍ഫോമന്‍സാണ്, ഇനി തമിഴില്‍ നിങ്ങള്‍ക്ക് നിന്ന് തിരിയാന്‍ സമയമുണ്ടാകില്ല, നിങ്ങള്‍ അങ്ങനത്തെ സ്‌ക്രീന്‍ പ്രസന്‍സാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വേറെ ലെവലിലേക്ക് എത്തിച്ചു. അപ്പോള്‍ ഞാനും കരുതി ഈ സിനിമ കഴിഞ്ഞാല്‍ എന്റെ ലൈഫ് സെറ്റാണെന്ന്, അതോടെ ഷോകള്‍ എടുക്കാതെയായി. ജീവ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു ആദ്യമായാണ് എന്നെ ഒരു ആക്ടര്‍ ഇന്‍സെക്വേര്‍ഡ് ആക്കുന്നത് എന്നൊക്കെ, നമ്മളിതൊക്കെ കണ്ട് സന്തോഷിച്ചു. എന്നാല്‍ പടമിറങ്ങി രണ്ട് ദിവസം കൊണ്ട് പടം വാഷൗട്ടായി പോയി,” ഗോവിന്ദ് പദ്മസൂര്യ പറയുന്നു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?