AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?

Mohanlal and Suchitra Talk Family Dynamics, Vismaya, and the AMMA Controversy: അമ്മ ഒരു ചെറിയ സംഘടന മാത്രമാണ്. മാധ്യമങ്ങളാണ് ഇതോരു പ്രശ്നമാക്കി മാറ്റുന്നത്. ഒരുപാട് നല്ലകാര്യങ്ങൾ അമ്മ ചെയ്യുന്നുണ്ട്. അത് ഒരു മാധ്യമവും പറയുന്നില്ല. എല്ലായിടത്തും സംഭവിക്കാവുന്ന ചില പ്രശ്നങ്ങൾ മാത്രമേ അവിടെയും ഉണ്ടായിട്ടുള്ളു. അത് എല്ലാവരും ഒരുമിച്ച് നിന്നാൽ പരിഹരിക്കാവുന്നതുമാണ്. സമയമാകുമ്പോൾ അതെല്ലാം ശരിയാകും. താൻ അതിൽ ഇടപെടേണ്ട കാര്യമില്ല.

“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
മോഹൻലാലും കുടുംബവുImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 05 Aug 2026 | 02:32 PM

എല്ലാ അമ്മമാർക്കും മക്കളെ കുറിച്ചുള്ള പരാതിയായിരിക്കും ഫോൺ വിളിച്ചാൽ കിട്ടാറില്ല എന്നത്. അതൊരു പരിഭവമായി അമ്മമാർ പറയാറുണ്ട്. ഇത്തവണ ആ പരിഭവം പരസ്യമായി തന്നെ പരഞ്ഞിരികുന്നത് മോഹൻലാലിൻ്റെ ഭാര്യ സുചിത്ര മോഹൻലാൽ ആണ്. മകൻ പ്രണവിനെ കുറിച്ചാണ് സുചിത്രക്ക് ഇങ്ങനെയൊരു പരാതിയുള്ളത്. മകൾ വിസ്മയ ആദ്യമായി വേഷമിട്ട ‘തുടക്കം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രണവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി സുചിത്ര ഇക്കാര്യം പറഞ്ഞത്. വിസ്മയയും മോഹൻലാലും ഈ അഭിമുഖത്തിൻ്റെ ഭാഗമായിരുന്നു.

തുടക്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാലും സുചിത്രയുമെല്ലാം നിരവധി അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. എന്നാൽ പ്രണവിനെ മാത്രം കാണുന്നില്ല. അദ്ദേഹം ഫോൺ വിളിക്കാറുണ്ടോ എന്ന അവരകൻ്റെ ചോദ്യം അമ്മ സുചിത്രയിലേക്കാണ് നീങ്ങിയത്. അപ്പുവിനെ ഫോൺവിളിച്ച് കിട്ടിയാൽ അത് ഒരു വലിയ സംഭവമായിരിക്കും എന്നായിരുന്നു തമാശയെന്നോണം അവരുടെ മറുപടി. “അപ്പുവിനെ ഫോൺ വിളിക്കാറുണ്ട് പക്ഷേ എടുത്താൽ എടുത്തു എന്നേ പറയാനാകു. എടുത്തു എങ്കിൽ അതൊരു ഭയങ്കര സംഭവം തന്നെയാണ്.ഇല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് ഫോൺ വരും അമ്മ എന്നെ വിളിച്ചിരുന്നോ എന്ന് ചോദിച്ച്” സുചിത്ര പറയുന്നു.

താനും മകനുമായി ഇടക്ക് മാത്രമേ സംസാരിക്കാറുള്ളു എന്ന് മോഹൻലാലും പറയുന്നു. എപ്പോഴും നമുക്ക് തോന്നുന്നതുപോലെ അവർക്കും തോന്നണമെന്നില്ല. അവർക്ക് തോന്നുന്ന സമയത്ത് വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മകൾ വിസ്മയ പ്രണവിൻ്റെ നേർ വിപരീതമാണെന്ന് സുചിത്ര പറയുന്നുണ്ട്. “മായ പക്ഷേ പതിവായി വിളിക്കാറുണ്ട്. അങ്ങോട്ട് വിളിച്ചില്ലെങ്കിലും മായ വിളിച്ച് സംസാരിക്കും. അപ്പു അങ്ങനെയല്ല’ അവർ പറഞ്ഞു.

Also Read: Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി

അമ്മയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് “ഞാൻ എൻ്റെ അമ്മയെ കുറിച്ച് മാത്രമേ ആലോചിക്കാറൊള്ളു” എന്നായിരുന്നു തമാശയെന്നോണം മോഹൻലാലിൻ്റെ മറുപടി. മോഹൻലാൽ നേതൃത്വത്തിലേക്ക് മടങ്ങി വരണം ഏന്ന ആവശ്യങ്ങൾ ഉയരുന്നുണ്ട് എന്ന് അവതരകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് മോഹലാലിൻ്റെ ഈ മറുപടി.

അമ്മ ഒരു ചെറിയ സംഘടന മാത്രമാണ്. മാധ്യമങ്ങളാണ് ഇതോരു പ്രശ്നമാക്കി മാറ്റുന്നത്. ഒരുപാട് നല്ലകാര്യങ്ങൾ അമ്മ ചെയ്യുന്നുണ്ട്. അത് ഒരു മാധ്യമവും പറയുന്നില്ല. എല്ലായിടത്തും സംഭവിക്കാവുന്ന ചില പ്രശ്നങ്ങൾ മാത്രമേ അവിടെയും ഉണ്ടായിട്ടുള്ളു. അത് എല്ലാവരും ഒരുമിച്ച് നിന്നാൽ പരിഹരിക്കാവുന്നതുമാണ്. സമയമാകുമ്പോൾ അതെല്ലാം ശരിയാകും. താൻ അതിൽ ഇടപെടേണ്ട കാര്യമില്ല. അങ്ങനെ ഇടപെടാനും കഴിയില്ല. താൻ നേതൃസ്ഥാനത്തേക്ക് വന്നാൽ മാധ്യമങ്ങൾക്ക് ഫോക്കസ് തൻ്റെ അടുത്തേക്ക് തിരിക്കാം എന്നേയൊള്ളു. അങ്ങോട്ടേക്ക് പോകരുത് എന്ന് നിരവധിപേർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അത് സ്നേഹംകൊണ്ടാണെന്നും മോഹൻലാൽ പറയുന്നു.

English Summary

Suchitra Mohanlal humorously revealed that reaching her son Pranav on the phone is a rare miracle, noting he usually calls back days later, unlike her daughter Vismaya. During the same interview, Mohanlal briefly addressed the AMMA organization controversy, stating it’s a small issue blown out of proportion by the media.

Follow Us